Bike Theft Case: തട്ടുകടയിൽ ചായ കുടിക്കാന്‍ കയറിയ നേരത്ത് ബൈക്ക് മോഷണം; 3 പേർ പിടിയിൽ!

Crime News: ജൂണ്‍ രണ്ടിന് പുലര്‍ച്ചെ 1:30 ഓടെയായിരുന്നു സംഭവം നടന്നത്.  പെരുമ്പടപ്പ് സ്വദേശി വിവേകിന്റെ യമഹ ബൈക്കാണ് തട്ടുകടയ്ക്ക് മുന്നില്‍ നിന്ന് സംഘം തട്ടിയെടുത്തത്

Written by - Ajitha Kumari | Last Updated : Jun 10, 2024, 10:38 PM IST
  • തട്ടുകടയിൽ ചായ കുടിക്കാന്‍ കയറിയ നേരത്ത് ബൈക്ക് മോഷണം
  • ജൂണ്‍ രണ്ടിന് പുലര്‍ച്ചെ 1:30 ഓടെയായിരുന്നു സംഭവം
  • പെരുമ്പടപ്പ് സ്വദേശി വിവേകിന്റെ യമഹ ബൈക്കാണ് തട്ടുകടയ്ക്ക് മുന്നില്‍ നിന്ന് സംഘം തട്ടിയെടുത്തത്
Bike Theft Case: തട്ടുകടയിൽ ചായ കുടിക്കാന്‍ കയറിയ നേരത്ത് ബൈക്ക് മോഷണം; 3 പേർ പിടിയിൽ!

തിരുവനന്തപുരം: തട്ടുകടയില്‍ ചായ കുടിക്കാന്‍  കയറിയ നേരത്ത്‌ ഒതുക്കി വച്ചിരുന്ന ബൈക്ക് മോഷ്ടിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. അരൂര്‍ അറയ്ക്കുമാളിയേക്കല്‍ അശ്വിന്‍, ചക്കാലപ്പറമ്പില്‍ ആഷില്‍, സഹോദരന്‍ അലന്‍ എന്നിവരെയാണ് അരൂര്‍ പോലീസ് അറസ്റ്റ്‌ ചെയ്തത്. 

Also Read: സുഹൃത്തുക്കളുടെ മർദ്ദനമേറ്റ് യുവാവിന് ദാരുണാന്ത്യം; സംഭവം കുന്നംകുളത്ത്

ജൂണ്‍ രണ്ടിന് പുലര്‍ച്ചെ 1:30 ഓടെയായിരുന്നു സംഭവം നടന്നത്.  പെരുമ്പടപ്പ് സ്വദേശി വിവേകിന്റെ യമഹ ബൈക്കാണ് തട്ടുകടയ്ക്ക് മുന്നില്‍ നിന്ന് സംഘം തട്ടിയെടുത്തത്. ആലപ്പുഴയില്‍ നിന്ന് സുഹൃത്തുമൊത്ത് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. ഇവര്‍ ചായകുടിക്കാന്‍ ഇറങ്ങിയപ്പോൾ ബൈക്കിന്റെ ഇഗ്നീഷ്യന്‍ കണക്ഷന്‍ വിച്ഛേദിച്ച് വാഹനം മോഷ്ടിച്ചു കൊണ്ടുപോകുകയായിരുന്നു എന്നാണ് റിപ്പോർട്ട്.  സംഭവത്തിൽ അരൂര്‍ പോലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസിന്റെ നേതൃത്വത്തില്‍ സമീപത്തുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും പ്രതികളെ കണ്ടെത്താനായില്ല.

Also Read: സൂര്യൻ തിരുവാതിര നക്ഷത്രത്തിലേക്ക്; ഈ രാശിക്കാർക്ക് ഇനി സുവർണ്ണ കാലം!

തുടർന്ന് പോലീസിന്റെ സമഗ്ര അന്വേഷണത്തില്‍ ഫോര്‍ട്ട്കൊച്ചിയില്‍ യുവാക്കള്‍ ബൈക്കുമായി കറങ്ങി നടക്കുന്ന വിവരം ലഭിക്കുകയും. അന്വേഷണത്തില്‍ ബൈക്ക് ഇടക്കൊച്ചിയിലെ സുഹൃത്തിന്റെ വീട്ടില്‍ ഒളിപ്പിച്ചതായും കണ്ടെത്തുകയായിരുന്നു. തുടര്‍ന്നായിരുന്നു പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തതും കോടതിയില്‍ ഹാജരാക്കിയതും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News