Crime News | ഇടുക്കിയിൽ ലോഡ്ജിൽ മുറിയെടുത്ത യുവതിയുവാക്കളിൽനിന്ന് എംഡിഎംഎ പിടികൂടി
കൊടുങ്ങല്ലൂർ സ്വദേശിനി സാന്ദ്ര(20), ഇടുക്കി മുറിഞ്ഞപുഴ സ്വദേശി ഷെബിൻ മാത്യു(34) എന്നിവരാണ് എംഡിഎംഎയുമായി എക്സൈസിന്റെ പിടിയിലായത്.
ഇടുക്കി: കുമളിയിൽ ലോഡ്ജിൽ താമസിച്ച യുവതി യുവാക്കളിൽ നിന്ന് മാരക മയക്കുമരുന്ന് പിടികൂടി (Deadly drug Seized). കൊടുങ്ങല്ലൂർ സ്വദേശിനി സാന്ദ്ര(20), ഇടുക്കി മുറിഞ്ഞപുഴ സ്വദേശി ഷെബിൻ മാത്യു (34) എന്നിവരാണ് എംഡിഎംഎയുമായി (MDMA) എക്സൈസിന്റെ (Excise) പിടിയിലായത്.
പരുന്തുംപാറ വിനോദ സഞ്ചാര കേന്ദ്രത്തിലെത്തിയ ശേഷം ഇരുവരും കുമളിയിലെ ലോഡ്ജിൽ മുറിയെടുത്ത ഇവരെ വണ്ടിപ്പെരിയാർ എക്സൈസാണ് പിടികൂടിയത്. 0.06 ഗ്രാം എംഡിഎംഎ ആണ് ഇവരിൽ നിന്ന് കണ്ടെടുത്തത്. പീരുമേട് കോടതിയിൽ (Court) ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
കുമളി ടൗണിലെ ഹൈറേഞ്ച് റസിഡന്‍സിയില്‍ ബുധനാഴ്ച രാത്രിയാണ് ഇരുവരും എത്തിയത്. ഇന്നലെ ഉച്ചയോടെ ലോഡ്ജിൽ എത്തിയ എക്സൈസ് സംഘം ഇവർ താമസിച്ച മുറിപരിശോധിക്കുകയും മയക്കുമരുന്ന് കണ്ടെത്തുകയുമായിരിന്നു. ഇൻസ്റ്റാഗ്രാമിലൂടെയാണ് സാന്ദ്ര ഷെഫിനെ പരിചയപ്പെടുന്നത്. പാരാമെഡിക്കല്‍ കോഴ്സ് പൂര്‍ത്തിയാക്കിയതാണ് സാന്ദ്ര. തേക്കടിയില്‍ ചെറുകിട റിസോര്‍ട്ട് നടത്തുകയാണ് ഷെഫിൻ.
Also Read: QR Code Fraudulent | ഹോട്ടലിന്റെ QR കോഡിന് പകരം സ്വന്തം UPI കോഡ് ; മാനേജർ തട്ടിയത് ലക്ഷങ്ങൾ
ലഹരിമരുന്ന് നൽകിയത് ഗുജറാത്തിലുള്ള തന്റെ ബന്ധുവാണെന്നാണ് സാന്ദ്ര അന്വേഷണ സംഘത്തിന് നൽകിയ മൊഴി. സാന്ദ്ര പറഞ്ഞത് ശരിയാണോയെന്ന് എക്സൈസ് സംഘം പരിശോധിച്ചു വരികയാണ്. വണ്ടിപ്പെരിയാര്‍ എക്സൈസ് ഓഫീസിലെ അസി.ഇന്‍സ്പെക്ടര്‍ ബിനീഷ് സുകുമാരന്‍, പ്രിവന്റീവ് ഓഫീസര്‍ ഡി. സതീഷ് കുമാര്‍, രാജ് കുമാര്‍, ഉദ്യോഗസ്ഥരായ ദീപു കുമാര്‍, വരുണ്‍.എസ്.നായര്‍, സിന്ധു.കെ.തങ്കപ്പന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...