Crime : എടിഎമ്മിലേക്ക് എത്തിച്ച ഒന്നര കോടി തട്ടി; മുസ്ലിം ലീഗ് പഞ്ചായത്തംഗം അടക്കം നാല് പേർ അറസ്റ്റിൽ

മുസ്ലിം ലീഗ് പഞ്ചായത്ത് അംഗമായ ഷിബു എൻ.ടി, അരീക്കോട് ഇളയൂര്‍ സ്വദേശി  കൃഷ്ണരാജ്. മഞ്ചേരി മുള്ളമ്പാറ സ്വദേശി മഹിത്  എം ടി, കോട്ടക്കല്‍ ചട്ടിപ്പറമ്പ് സ്വദേശി ശശിധരൻ എം.പി എന്നിവരെയാണ് പോലീസ് പിടികൂടിയത്.  

Written by - Zee Malayalam News Desk | Last Updated : Nov 26, 2021, 11:51 AM IST
  • മലപ്പുറത്താണ് കേസിനാസ്പദമായ സംഭവം നടന്നത്.
  • വിവിധ എടിഎമ്മുകളിൽ നിക്ഷേപിക്കാൻ നൽകിയ കരാർ കമ്പനി ഏൽപ്പിച്ച പണമാണ് തട്ടിയെടുത്തത്.
  • ആകെ ഒരു കോടി അമ്പത്തിയൊമ്പത് ലക്ഷത്തി എൺപത്തി രണ്ടായിരം രൂപയാണ് നാല് പേരും ചേർന്ന് തട്ടിയെടുത്തത്.
  • മുസ്ലിം ലീഗ് പഞ്ചായത്ത് അംഗമായ ഷിബു എൻ.ടി, അരീക്കോട് ഇളയൂര്‍ സ്വദേശി കൃഷ്ണരാജ്. മഞ്ചേരി മുള്ളമ്പാറ സ്വദേശി മഹിത് എം ടി, കോട്ടക്കല്‍ ചട്ടിപ്പറമ്പ് സ്വദേശി ശശിധരൻ എം.പി എന്നിവരെയാണ് പോലീസ് പിടികൂടിയത്.
Crime : എടിഎമ്മിലേക്ക് എത്തിച്ച ഒന്നര കോടി തട്ടി; മുസ്ലിം ലീഗ് പഞ്ചായത്തംഗം അടക്കം നാല് പേർ അറസ്റ്റിൽ

Malappuram : എ ടി എമ്മിൽ (ATM) നിക്ഷേപിക്കാൻ നൽകിയ പണം തട്ടിയെടുത്ത കേസിൽ മുസ്ലിം ലീഗ് (Muslim League) പ്രാദേശിക നേതാവായ ഗ്രാമപഞ്ചായത്ത് അംഗം അടക്കം നാലു പേരെ പിടികൂടി. മലപ്പുറത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. വിവിധ എടിഎമ്മുകളിൽ നിക്ഷേപിക്കാൻ നൽകിയ കരാർ കമ്പനി ഏൽപ്പിച്ച പണമാണ് തട്ടിയെടുത്തത്. 

ആകെ ഒരു കോടി അമ്പത്തിയൊമ്പത് ലക്ഷത്തി എൺപത്തി രണ്ടായിരം രൂപയാണ് നാല് പേരും ചേർന്ന് തട്ടിയെടുത്തത്. മുസ്ലിം ലീഗ് പഞ്ചായത്ത് അംഗമായ ഷിബു എൻ.ടി, അരീക്കോട് ഇളയൂര്‍ സ്വദേശി  കൃഷ്ണരാജ്. മഞ്ചേരി മുള്ളമ്പാറ സ്വദേശി മഹിത്  എം ടി, കോട്ടക്കല്‍ ചട്ടിപ്പറമ്പ് സ്വദേശി ശശിധരൻ എം.പി എന്നിവരെയാണ് പോലീസ് പിടികൂടിയത്.  

ALSO READ: Mofia Suicide Case | സിഐ സുധീറിനെ സ്ഥലംമാറ്റി, സസ്പെൻഷൻ ആവശ്യപ്പെട്ട് കോൺ​ഗ്രസ് പ്രതിഷേധം തുടരുന്നു

എടിഎമ്മിൽ പണം നിക്ഷേപിക്കാൻ കരാർ ലഭിച്ച സിഎംഎസ് ഇൻഫോ സിസ്റ്റംസ് ലിമിറ്റഡ് എന്ന കമ്പനിയിലെ ജീവനക്കാരാണ് അറസ്റ്റിലായ ബാക്കിയുള്ളവർ. ജൂൺ രണ്ടിനും നവംബർ ഇരുപതിന് ഇടയിലുള്ള സമയത്താണ് പണം തട്ടിയത്.

ALSO READ: Mofia Suicide Case | പ്രതിഷേധം കനക്കുന്നു, സിഐ സുധീറിന്റെ കോലം കത്തിച്ച് കോൺ​ഗ്രസ്

വിവിധ എടിഎമ്മുകളിൽ നിക്ഷേപ്പിക്കനാണ് പണം ഇവർക്ക് നൽകിയത്. പിന്നീട് ഈ പണം എടിഎമ്മുകളിൽ നിക്ഷേപിച്ചിട്ടില്ലെന്ന് കണ്ടെത്തുകയായിരുന്നു. ഇതിനെ തുടർന്ന് ഇൻഫോ സിസ്റ്റംസ് ലിമിറ്റഡ്  എന്ന കമ്പനിയുടെ മാനേജർ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇവരെ പിടികൂടുകയായിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News