Kottayam : UPI പേയ്മെന്റിന്റെ QR കോഡിൽ തിരുമറി കാണിച്ച് ലക്ഷങ്ങൾ തട്ടിയ ഹോട്ടലിന്റെ മാനേജർ പിടിയിൽ. കോട്ടയത്തെ ഹോട്ടലിൽ സ്ഥാപനത്തിന്റെ QR കോഡിന് പകരം ആരും അറിയാതെ സ്വന്തം UPI പേയ്മെന്റ് കോഡ് സ്ഥാപിച്ചാണ് മാനേജർ പണം തട്ടിയത്. സംഭവത്തിൽ തൃശൂർ സ്വദേശിയായ ബിനോജ് കൊച്ചുമോനെ കോട്ടയം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു.
ഭക്ഷണം കഴിക്കാൻ എത്തുന്നവരിൽ നിന്ന് യുപിഎ വഴി പണം അടയ്ക്കുമ്പോൾ അത് സ്വീകരിക്കാൻ വേണ്ടി ഹോട്ടൽ സ്ഥാപിച്ച ക്യൂ ആർ കോഡിലാണ് മാനേജറായ ബിനോജ് തിരുമറി കാണിച്ചത്. യുപിഐ വഴിയുള്ള വരുമാനം കുറഞ്ഞ സാഹചര്യത്തിൽ ഹോട്ടൽ ഉടമ തന്നെ നടത്തിയ പരിശോധന സംഭവം പുറത്ത് വരുന്നത്.
ഇതിനുവേണ്ടി ഹോട്ടലിലെ സിസിടിവി പരിശോധിച്ചപ്പോൾ ഉടമയ്ക്ക് കാര്യമായ തെളിവൊന്നും ലഭിച്ചില്ല. എന്നാൽ നിരവധി പേർ യുപിഐ വഴി ബില്ല് അടയ്ക്കുന്നുണ്ടെന്ന് ഉടമയ്ക്ക് മനസ്സിലായി.
പിന്നീട് ഉടമ തന്റെ സുഹൃത്തിനെ ഹോട്ടലിലേക്ക് വിടുകയും ബിൽതുക യുപിഐ വഴി അടയ്ക്കാൻ നിർദേശിച്ചു. യുപിഐ വഴി ക്യാഷ് അടച്ചെങ്കിലും ബിനോജ് ബിൽ നൽകാൻ തയ്യറായില്ല. നിർബന്ധപൂർവ്വം ബിൽ വാങ്ങി സുഹൃത്ത് ഉടമയെ ഏൽപ്പിക്കുകയും ചെയ്തു.
ALSO READ : Spirit seized | കാസർകോട് ലോറിയിൽ കടത്തിയ സ്പിരിറ്റ് പിടികൂടി; ഡ്രൈവർ അറസ്റ്റിൽ
ശേഷം പരിശോധച്ചപ്പോൾ ഉടമയുടെ സുഹൃത്ത് നടത്തിയ യുപിഎ ഇടപാട് ഹോട്ടലിന്റെ പേരിലുള്ള അക്കൗണ്ടിലേക്കല്ല പോയതെന്ന് മനസ്സിലായി. ശേഷം ഹോട്ടലുടമ കോട്ടയം ഡിവൈഎസ്പിക്ക് പരാതി നൽകി.
ALSO READ : Gold seized | നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടികൂടി; പിടികൂടിയത് നാലര കിലോയിലധികം സ്വർണം
തുടർന്നുള്ള അന്വേഷണത്തിൽ ബിനോജ് പൊലീസിനോട് കുറ്റം സമ്മതിക്കുകയും ചെയ്ത്. രണ്ട് ലക്ഷത്തിലേറെ രൂപയാണ് ബിനോജ് ഇതിലൂടെ തട്ടിയെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...