MDMA Seized: വയനാട് ചെക്ക് പോസ്റ്റിൽ എംഡിഎംഎയുമായി കർണാടക സ്വദേശികൾ പിടിയിൽ
MDMA Seized In Wayanad: ദക്ഷിണ കന്നട സുള്ളു ആലട്ടി വില്ലേജിൽ കോൽച്ചാർ കുമ്പക്കോട് വീട്ടിൽ ഉമ്മർ ഫാറൂഖ്, എനവറ വീട്ടിൽ എഎച്ച് സിദ്ദീഖ് എന്നിവരെയാണ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ. പ്രജിത്തും സംഘവും അറസ്റ്റ് ചെയ്തത്.
വയനാട്: തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ എംഡിഎംഎയുമായി കർണാടക സ്വദേശികളായ രണ്ട് യുവാക്കൾ പിടിയിൽ. ഇവരിൽ നിന്ന് 100 ഗ്രാം എംഡിഎംഎ പിടികൂടി. ദക്ഷിണ കന്നട സുള്ളു ആലട്ടി വില്ലേജിൽ കോൽച്ചാർ കുമ്പക്കോട് വീട്ടിൽ ഉമ്മർ ഫാറൂഖ്, എനവറ വീട്ടിൽ എഎച്ച് സിദ്ദീഖ് എന്നിവരെയാണ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ. പ്രജിത്തും സംഘവും അറസ്റ്റ് ചെയ്തത്.
മാനന്തവാടി എക്സൈസ് സർക്കിൾ ഓഫിസ് ടീമും എക്സൈസ് ചെക്ക് പോസ്റ്റ് ടീമും ചേർന്ന് സംയുക്തമായി നടത്തിയ പരിശോധനയിലാണ് എംഡിഎംഎ പിടികൂടിയത്. കാറിൽ കടത്താൻ ശ്രമിക്കുകയായിരുന്ന എംഡിഎംഎയാണ് പിടികൂടിയത്.
ALSO READ: മലപ്പുറത്ത് എംഡിഎംഎയുമായി യുവതിയും സുഹൃത്തും പിടിയിൽ
പ്രതികൾ ബെംഗളൂരുവിൽ നിന്ന് ഒന്നര ലക്ഷം രൂപക്ക് വാങ്ങിയ എംഡിഎം.എ മലപ്പുറത്തെത്തിച്ച് നൽകുകയായിരുന്നു ലക്ഷ്യം. ഒരു ഗ്രാമിന് 4000 രൂപക്ക് വിൽപന നടത്താനാണ് എംഡിഎംഎ കടത്തിയത്. പ്രതികൾ സഞ്ചരിച്ചിരുന്ന കാറും പോലീസ് കസ്റ്റഡിയിലെടുത്തു.
രാത്രി ഒമ്പത് മണിക്ക് ശേഷം മദ്യം നല്‍കിയില്ല; ബിവറേജസ് ജീവനക്കാരന്റെ കാര്‍ അടിച്ചുതകര്‍ത്തു
കോട്ടയം: രാത്രി ഒമ്പത് മണിക്ക് ശേഷം മദ്യം നൽകിയില്ലെന്ന് ആരോപിച്ച് ബിവറേജസ് ജീവനക്കാരന്റെ കാർ അടിച്ചുതകർത്തു. ഉഴവൂർ ബിവറേജസ് ഔട്ട്ലെറ്റിലെ ഷോപ് ഇൻ ചാർജും തിരുവല്ല സ്വദേശിയുമായ കൃഷ്ണകുമാറിന്റെ കാറാണ് അടിച്ചുതകർത്തത്.
ALSO READ: കോട്ടയത്ത് വൻ ലഹരിവേട്ട; 4 കിലോ കഞ്ചാവുമായി യുവതിയും യുവാവും പിടിയിൽ
അയർക്കുന്നം സ്വദേശിയായ തോമയാണ് ആക്രമണം നടത്തിയതെന്ന് കൃഷ്ണകുമാർ നൽകിയ പരാതിയിൽ പറയുന്നു. ഹെൽമറ്റ് ധരിച്ചെത്തിയ ഇയാൾ കാർ അടിച്ചുതകർക്കുകയായിരുന്നുവെന്നും കാറിന്റെ ചില്ല് അടക്കം തല്ലിത്തകർക്കുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ കുറവിലങ്ങാട് പോലീസിൽ പരാതി നൽകി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.