Ganja Seized: കോട്ടയത്ത് വൻ ലഹരിവേട്ട; 4 കിലോ കഞ്ചാവുമായി യുവതിയും യുവാവും പിടിയിൽ

Ganja Seized From Kottayam: കോട്ടയം റെയിൽവേ സ്റ്റേഷന് മുൻവശത്തു നിന്നുമാണ് ഇരുവരെയും എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും 4.075 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തിട്ടുണ്ട്

Written by - Zee Malayalam News Desk | Last Updated : Apr 11, 2024, 08:51 AM IST
  • വിൽപനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി യുവാവും യുവതിയും പിടിയിൽ
  • കോട്ടയം റെയിൽവേ സ്റ്റേഷന് മുൻവശത്തു നിന്നുമാണ് ഇരുവരെയും എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്
  • ഇവരിൽ നിന്നും 4.075 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തിട്ടുണ്ട്
Ganja Seized: കോട്ടയത്ത് വൻ ലഹരിവേട്ട; 4 കിലോ കഞ്ചാവുമായി യുവതിയും യുവാവും പിടിയിൽ

കോട്ടയം: വിൽപനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി യുവാവും യുവതിയും പിടിയിൽ.  സംഭവത്തിൽ കോട്ടയം പെരുമ്പായിക്കാട് സ്വദേശി അമീറിനേയും തിരുവനന്തപുരം തിരുമല സ്വദേശി ഷീജ പിആറിനേയുമാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. 

Also Read: പേരാമ്പ്ര കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കോട്ടയം റെയിൽവേ സ്റ്റേഷന് മുൻവശത്തു നിന്നുമാണ് ഇരുവരെയും എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും 4.075 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തിട്ടുണ്ട്.  സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിൽ നിന്നുള്ള രഹസ്യ വിവരം അനുസരിച്ചു കോട്ടയം എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ജി ഉദയകുമാറും സംഘവും കോട്ടയം എക്സൈസ് സ്‌ക്വാഡിന്‍റെറ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയിരിക്കുന്നത്.

Also Read: വിഷുഫലം 2024: ഈ 9 നക്ഷത്രക്കാർ ഗജകേസരി യോഗത്താൽ മിന്നിത്തിളങ്ങും, നിങ്ങളും ഉണ്ടോ?

സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ബി ആനന്ദ് രാജ്, സി കണ്ണൻ, സിവിൽ എക്സൈസ് ഓഫീസർ ജോസഫ് കെ.ജി, വുമൺ സിവിഷ എക്സൈസ് ഓഫീസർ സബിത കെവി എന്നിവരും റെയ്‌ഡ് നടത്തിയ സംഘത്തിലുണ്ടായിരുന്നു. ഇതുകൂടാതെ വയനാട് കൽപ്പറ്റ പടിഞ്ഞാറത്തറയിൽ 9.516 ഗ്രാം എംഡിഎംഎയുമായി മാനന്തവാടി സ്വദേശി റാഷിദിനെ  എക്സൈസ് പിടികൂടിയിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൽപ്പറ്റ എക്സൈസ് സർക്കിൾ പാർട്ടിയും വയനാട് എക്സൈസ് ഇൻറലിജൻസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News