കളമശ്ശേരി: കൊച്ചിയിൽ വൻ ലഹരി മരുന്ന് വേട്ട.  ടോറസ് ലോറിയില്‍ കൊച്ചിയിലേക്ക് മയക്കുമരുന്നുമായി വന്ന രണ്ട് പേരെ പോലീസ് പിടികൂടി. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി ഷെഫീക്, ആലപ്പുഴ പുന്നപ്ര സ്വദേശി  ആഷിഖ് എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കല്‍നിന്ന് 286 ഗ്രാം എംഡിഎംഎ പോലീസ് പിടിച്ചെടുത്തു. ഇതിന് വിപണിയില്‍ ഏതാണ്ട് 25 ലക്ഷത്തോളം രൂപ വില വരുമെന്നാണ് റിപ്പോർട്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Road Accident: കൊച്ചിയിൽ കാർ സ്കൂട്ടറിലിടിച്ച് യുവാവിന് പരിക്ക്; കാറുടമയായ പോലീസുകാരൻ വാഹനം നിർത്തിയില്ലെന്ന് പരാതി


പോലീസ് ചെക്കിങ് ഒഴിവാക്കാനായി ഇതര സംസ്ഥാനത്തു നിന്നുവരുന്ന പലചരക്ക്, കരിങ്കല്‍ ലോറികളില്‍ ഡ്രൈവര്‍മാരുടെ ഒത്താശയോടെ ഇവർ സഹായികള്‍ എന്ന വ്യാജേന കയറിയാണ് മയക്കുമരുന്നു അതിര്‍ത്തി കടത്തിവിട്ടിരുന്നത്.  കരിങ്കല്‍ ലോറിയില്‍ മയക്കുമരുന്ന് കൊണ്ടുവരുന്നുവെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് കമ്മിഷണര്‍ അബ്ദുള്‍ സലാമിന്റെ മേല്‍നോട്ടത്തില്‍ കളമശ്ശേരി ഇന്‍സ്‌പെക്ടര്‍ വിപിന്‍ദാസും കളമശ്ശേരി പോലീസും യോദ്ധാവ് സ്‌ക്വാഡും ചേര്‍ന്ന് നടത്തിയ ഓപ്പറേഷനിലാണ് ഇവർ പിടിയിലായത്.


Also Read: കണ്ണൂരിൽ ഉഗ്രശേഷിയുള്ള 8 നാടൻബോംബുകൾ ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി


കൊച്ചിയിൽ കാർ സ്കൂട്ടറിലിടിച്ച് യുവാവിന് പരിക്ക്; കാറുടമയായ പോലീസുകാരൻ വാഹനം നിർത്തിയില്ലെന്ന് പരാതി


വാഹനാപകടത്തിന് ശേഷം പോലീസ് ഉദ്യോഗസ്ഥൻ സഞ്ചരിച്ച വാഹനം നിർത്താതെ പോയതായി പരാതി. അപകടത്തിന്റെ ആഘാതത്തിൽ ഇരുചക്ര വാഹനത്തിൽ നിന്നും വീണു പരിക്കേറ്റ യുവാവിനെ നാട്ടുകാർ ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്.  പരിക്കേറ്റ മട്ടാഞ്ചേരി സ്വദേശി തോപ്പുംപടി പോലീസിൽ പരാതി നൽകിയെങ്കിലും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. അപകടം നടന്നത് വ്യാഴാഴ്ച്ച രാത്രി കൊച്ചി ഹാർബർ പാലത്തിന് സമീപമായിരുന്നു. മട്ടാഞ്ചേരി സ്വദേശിയായ വിമൽ സഞ്ചരിച്ചിരുന്ന ഇലക്ട്രിക്ക് സ്കൂട്ടർ എതിരെ വന്ന നീല ബലെനോയുമായി കൂട്ടിയിടിക്കുകയും സ്കൂട്ടർ യാത്രികൻ വീണിട്ടും വാഹനം നിർത്താതെ പോയിഎന്നുമായിരുന്നു പരാതി. സംഭവം കണ്ട് പിന്നാലെ പോയ രണ്ടുപേർ ആ വാഹനം തടഞ്ഞുനിർത്തി ചോദിച്ചെങ്കിലും പിഴവ് സ്കൂട്ടർ യാത്രക്കാരന്റെതാണെന്ന് പറഞ്ഞ് കാർ ഓടിച്ചിരുന്ന കടവന്ത്ര എസ്എച്ച്ഒ മനുരാജ് ഒഴിഞ്ഞു മാറുകയായിരുന്നു.


Also Read: വെറും 8 ദിവസം.. ഈ രാശിക്കാർക്ക് ലഭിക്കും സുവർണ്ണ നേട്ടങ്ങൾ!


അപകടത്തിൽ പരിക്കേറ്റ വിമൽ പരാതി നൽകി രണ്ട് ദിവസമായിട്ടും തോപ്പുംപടി പോലീസ് ഇതുവരെ ഒരു നടപടിയും എടുത്തിട്ടില്ല. യുവാവിന്റെ പരിക്ക് ഗുരുതരമല്ലെന്നും വാഹനത്തിന്റെ തകരാർ പരിഹരിക്കുക മാത്രമാണ് പരാതിക്കാരന്റെ ഇപ്പോഴത്തെ ആവശ്യമെന്നുമാണ് തോപ്പുംപടി പോലീസ് പറയുന്നത്. എന്നാൽ പരാതി പിൻവലിച്ചിട്ടില്ല. വാഹനം നിർത്താതെ പോയതല്ലെന്നും ഹാർബർ പാലത്തിലെ ഗതാഗത കുരുക്ക് ഒഴിവാക്കാൻ വണ്ടി മുന്നോട്ട് എടുത്തതാണെന്നും പോലീസിനെ താൻ അപ്പോൾ തന്നെ വിവരം അറിയിച്ചുവെന്നും കടവന്ത്ര എസ് എച്ച് ഒ മനു രാജ് പറഞ്ഞു. എന്നാൽ പരിക്കേറ്റ യുവാവിന്റെ പരാതിയിൽ സഹപ്രവർത്തകനെതിര തൊപ്പുംപടി പോലീസ്‌ ഇതുവരെ കേസ് എടുക്കാത്തത് വലിയ ദുരൂഹതയ്ക്ക് ഇടയാക്കിയിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.