കൊച്ചി : യുവതികളെ ലൈംഗികമായി ദുരുപയോഗം ചെയ്തെന്ന പരാതിയിൽ കൊച്ചിയിലെ ടാറ്റൂ ആർട്ടിസ്റ്റ് പി.എസ് സുരേഷിനെ പോലീസ് അറസ്റ്റ് ചെയ്ത്. പെരുമ്പാവൂർ ചേരാനല്ലൂരിൽ വെച്ച് പോലീസ് പിടികൂടുകയായിരുന്നു. പ്രതിക്കെതിരെ നിലവിൽ ആറ് യുവതികളാണ് പരാതി നൽകിയിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

സിറ്റി പോലീസ് കമ്മീഷണർക്കാണ് പെൺകുട്ടികൾ പരാതി നൽകിയത്  ചേരാനെല്ലൂർ, പാലാരിവട്ടം പൊലീസ് സ്റ്റേഷനുകളിൽ നൽകിയ പരാതിയിൽ പോലീസ് കേസ് എടുത്തിരിക്കുന്നത്. ഇടുക്കിയിലും മറ്റുമായി സുഹൃത്തിനോടൊപ്പം ഒളിവിൽ കഴിഞ്ഞ് വരുകയായിരുന്നു. മുൻകൂർ ജാമ്യത്തിന് സമീപിക്കുന്നതിന് മുമ്പായിരുന്നു പോലീസിന്റെ അറസ്റ്റ്.


ALSO READ : Crime: ഷോർട്ട്‌സ് ധരിച്ച് പുറത്തിറങ്ങിയ സ്ത്രീകളെ മര്‍ദ്ദിച്ചു, ആറ് പേർക്കെതിരെ കേസ്


തനിക്കു നേരെയുണ്ടായ ലൈംഗികാതിക്രമത്തെ കുറിച്ച് ഒരു യുവതി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ റെഡിറ്റിൽ എഴുതിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. തുടർന്ന് പലരും തങ്ങള്‍ക്കുണ്ടായ ദുരനുഭവങ്ങളും പങ്കുവെച്ചു. സുജീഷ് ലൈംഗിക ചുവയോടെ സംസാരിച്ചതായും മോശമായി പെരുമാറിയതായും പെൺകുട്ടി വെളിപ്പെടുത്തി.തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നും ഇനിയും വരണമെന്നും തനിക്ക് മാത്രമായി ഡിസ്കൌണ്ട് നൽകാമെന്നും സുജീഷ് പറഞ്ഞതായും പെൺകുട്ടി പറയുന്നു. 


പെൺകുട്ടിക്ക് പിന്നാലെ നിരവധിപേരാണ് ഇൻസ്റ്റാഗ്രാമിൽ സമാന അനുഭവം പങ്കുവെച്ചത്. ടാറ്റൂ ചെയ്യുന്നതിനു മുൻപ് സ്വകാര്യഭാഗങ്ങളിൽ സ്പര്‍ശിക്കുകയും ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും ചെയ്തതായി പെൺകുട്ടികൾ വെളിപ്പെടുത്തുന്നു.


ALSO READ : Crime News: മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത മാതാപിതാക്കളെ മര്‍ദിച്ച പ്രതി പിടിയില്‍


അതേസമയം സ്ത്രീകൾക്ക് മറ്റേതെങ്കിലും കേന്ദ്രങ്ങളിൽ സമാന അനുഭവം ഉണ്ടായോ എന്നും പരിശോധിക്കും.കൊച്ചിയിലെ ടാറ്റൂ കേന്ദ്രങ്ങളെ കുറിച്ചുള്ള പരിശോധന തുടങ്ങിയിട്ടുണ്ടെന്ന് കൊച്ചി കമ്മീഷണർ നാഗരാജു അറിയിച്ചു.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.