Actress Car Accident: നടിയുടെ കാർ മെട്രോ തൊഴിലാളികള്‍ക്ക് മുകളിലൂടെ കയറി ഇറങ്ങി; ഒരാള്‍ മരിച്ചു
Actress Car Accident: അപകടത്തിൽ മറ്റൊരു തൊഴിലാളിക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു
മറാത്തി നടി ഊർമിള കോത്താരയുടെ കാറിടിച്ച് മെട്രോ തൊഴിലാളിയ്ക്ക് ദാരുണാന്ത്യം. മുംബൈയിലെ കണ്ഡിവാലിയിൽ വച്ചായിരുന്നു അപകടം. അപകടത്തിൽ മറ്റൊരു തൊഴിലാളിക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. കാറിൽ ഡ്രൈവർക്കൊപ്പം ഷൂട്ടിംഗിന് പോയി മടങ്ങവേയൊണ് നടിയുടെ കാര്‍ അപകടം ഉണ്ടാക്കിയത്. മുംബൈയിലെ കാണ്ഡിവാലിയിൽ പൊയ്സർ മെട്രോ സ്റ്റേഷന് സമീപത്തു വച്ചാണ് അപകടം സംഭവിച്ചത്.
അമിത വേഗതയിലെത്തിയ കാർ നിയന്ത്രണം വിട്ട് രണ്ട് മെട്രോ തൊഴിലാളികളെ ഇടിക്കുകയായിരുന്നു. അപകടത്തിൽ നടിയ്ക്കും കാർ ഡ്രൈവറിനും പരിക്കേറ്റിട്ടുണ്ട്. തൊഴിലാളികളുടെ ശരീരത്തിലൂടെ വാഹനം കയറി ഇറങ്ങിയെന്നാണ് റിപ്പോർട്ടുകൾ. അപകടത്തിൽ ഒരാൾ സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചു. മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു. കാറിന്റെ എയർബാഗുകൾ കൃത്യസമയത്ത് പ്രവർത്തിച്ചതിനാലാണ് നടി രക്ഷപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച രാത്രി ഷൂട്ടിങ് പൂർത്തിയാക്കി ഊർമിള വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് അപകടം സംഭവിച്ചത്.
അപകടത്തിൽ ഹ്യുണ്ടായ് വെർണ എന്ന കാറിൻറെ മുൻഭാഗം പൂർണമായും തകർന്നു. അശ്രദ്ധയോടെ വാഹനമോടിക്കുക, മനഃപൂർവമല്ലാത്ത നരഹത്യ തുടങ്ങിയ വകുപ്പുകൾ പ്രകാരം ഡ്രൈവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അമിതവേഗതയിലാണ് കാർ ഓടിച്ചിരുന്നതെന്നും കൃത്യസമയത്ത് എയർബാഗ് തുറന്നതിനാലാണ് താരത്തിന് ജീവൻ രക്ഷിക്കാനായതെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു. മറാത്തിയിൽ "ദുനിയാദാരി", ഹിന്ദിയിൽ "താങ്ക് ഗോഡ്" എന്നിവയുൾപ്പെടെ ഏതാനും സിനിമകളിൽ ഊർമിള അഭിനയിച്ചിട്ടുണ്ട്. മറാത്തി സീരിയലുകളിലും ഷോകളിലും സജീവമാണ് നടി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.