മഞ്ചേരി: വാഹന വില്‍പ്പനക്കാരനെ തട്ടിക്കൊണ്ടുപോയി പാര്‍പ്പിച്ച് അഞ്ചരലക്ഷം രൂപയും മൊബൈല്‍ ഫോണും പഴ്സും കവര്‍ന്നെന്ന പരാതിയില്‍ കോട്ടയം സ്വദേശികളായ മൂന്നുപേർ പോലീസ് കസ്റ്റഡിയിൽ. പയ്യനാട് വടക്കാങ്ങര സ്വദേശി മുഹമ്മദ് ഹാസിഫിനെയാണ് പ്രതികൾ കാറില്‍ തട്ടിക്കൊണ്ടുപോയത്.
Also Read: ഇന്ന് സ്വർണവിലയിൽ മാറ്റമില്ല; പ്രതീക്ഷയോടെ ആഭരണ പ്രേമികൾ!
സംഭവത്തിൽ ശ്യാം, അരവിന്ദ്, സിജോ എന്നിവരാണ് അറസ്റ്റിലായത്. ഇനി രണ്ടുപേരെക്കൂടി പിടികിട്ടാനുണ്ട്. മഞ്ചേരി വായ്പാറപ്പടിയില്‍ ഡിസംബര്‍ 14 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഫെയ്‌സ്ബുക്കിലൂടെ വില്‍പ്പനയ്ക്കു വെച്ച കാറിനെക്കുറിച്ച് അറിഞ്ഞ സംഘം ഫോണില്‍ ബന്ധപ്പെടുകയും ലൊക്കേഷന്‍ നല്‍കിയതനുസരിച്ച് വായ്പാറപ്പടിയില്‍ എത്തുകയായിരുന്നു.
അവിടെയെത്തിയ സംഘം ഹാസിഫിനെ മലപ്പുറം ഭാഗത്തേക്ക് കാറില്‍ കയറ്റിക്കൊണ്ടു പോകുകയും ഇരുമ്പുഴിയിലെത്തിയപ്പോള്‍ കാറിലുണ്ടായിരുന്ന മൂന്നു പേരിലൊരാള്‍ സൈബര്‍ സെല്‍ എസ്.ഐ. ആണെന്നു പറയുകയും കള്ളപ്പണത്തിന്റെ കാര്യം പറഞ്ഞ് ഉപദ്രവിക്കുകയും ചെയ്തു. ഇടയ്ക്ക് രണ്ടുപേര്‍കൂടി കാറില്‍ക്കയറി. പിന്നീട് തൃശ്ശൂര്‍ ഭാഗത്തേക്ക് പോയി.
Also Read: സൂര്യ കൃപയാൽ ഇവർക്കിന്ന് നേട്ടങ്ങൾ മാത്രം, നിങ്ങളും ഉണ്ടോ?
യാത്രാമധ്യേ സാം, അരവിന്ദ്, സാബു എന്നിവര്‍ക്ക് 30 ലക്ഷം രൂപയുടെ കള്ളനോട്ട് കൈമാറിയത് നീയല്ലേ എന്ന് ചോദിക്കുകയും. അതേക്കുറിച്ച് ഒന്നും അറിയില്ലെന്ന് പറഞ്ഞിട്ടും തന്നെ ഉപദ്രവിച്ചതായും ഹാസിഫ് പറഞ്ഞു. മാത്രമല്ല അക്രമികൾ കാറില്‍ വെച്ച് പഴ്സ്, ഫോണ്‍, വാച്ച് എന്നിവ തട്ടിയെടുക്കുകയും ചെയ്തു. വാഹനം വാഗമണ്ണിലെത്തിയശേഷം റിസോര്‍ട്ടില്‍വെച്ച് നാലുപേര്‍ ദേഹോപദ്രവം ഏല്‍പ്പിക്കുകയും കത്തി കാട്ടി ഭീഷണിപ്പെടുത്തി എ.ടി.എം. കാര്‍ഡും പിന്‍ നമ്പറും കൈക്കലാക്കിയ സംഘം അക്കൗണ്ടില്‍നിന്ന് അഞ്ചര ലക്ഷം രൂപയും പിന്‍വലിച്ചുവെന്നും പരാതിയിൽ വ്യക്തമാക്കിയിരുന്നു. കൂടാതെ ഇവർ ഹാസിഫിന്റെ നാട്ടിലെ സുഹൃത്തിനെ വിളിച്ച് 10 ലക്ഷം രൂപ മോചനദ്രവ്യവും ആവശ്യപ്പെട്ടിരുന്നു.
ഹാസിഫിനെ കാണാതായതിനെത്തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ വൈക്കത്തുവെച്ച് പോലീസ് ഇയാളെ രക്ഷിക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.