Chandigarh: ഹരിയാനയിലെ സോനിപത്തിൽ ആയുധധാരികളായ 15-20 പേരടങ്ങുന്ന സംഘം മുസ്ലീം പള്ളി തകർക്കുകയും പരിസരത്ത് നിസ്ക്കാരം നടത്തിയിരുന്നവരെ ആക്രമിക്കുകയും ചെയ്തു, 


COMMERCIAL BREAK
SCROLL TO CONTINUE READING

സംഭവത്തില്‍ 9 പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രി സോനിപത് ജില്ലയിലെ സാൻഡൽ കലൻ ഗ്രാമത്തിലാണ് അക്രമ സംഭവം നടന്നത്.  


Also Read:   Air India: ക്യാബിൻ ക്രൂ അംഗത്തെ ആക്രമിച്ച് യാത്രക്കാരൻ, വിമാനം ഡല്‍ഹിയില്‍ തിരിച്ചിറങ്ങി


അതേ ഗ്രാമത്തിൽ നിന്നുള്ളവരാണ് അക്രമികൾ എന്നാണ് പോലീസ് പറയുന്നത്. സംഭവത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമല്ലെന്നും 19 പേർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പോലീസ് പറയുന്നു.  സംഭവവുമായി ബന്ധപ്പെട്ട് 16 പേരെ പോലീസ് ഇതിനോടകം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.


Also Read:  Weekly Horoscope 10-16 April 2023: മേടം, കുംഭം, മിഥുനം രാശിക്കാരുടെ ഭാഗ്യം തിളങ്ങും, ഈയാഴ്ച നിങ്ങള്‍ക്ക് എങ്ങിനെ? അറിയാം 


അതേസമയം, ആയുധധാരികളായ ആളുകൾ നിസ്ക്കാര സമയത്ത് നടത്തുന്ന ആക്രമങ്ങളുടെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിയ്ക്കുന്നുണ്ട്. അക്രമികൾ കൈയില്‍ വടിയുമായി സ്വതന്ത്രമായി വിഹരിക്കുന്നത്  വീഡിയോകളിൽ കാണാം.
 
ആക്രമ സംഭവത്തിന്‍റെ കൃത്യമായ കാരണം വ്യക്തമല്ല എന്ന് പോലീസ് പറയുന്നു.  ആക്രമത്തില്‍ പരിക്കേറ്റവരെ സോനിപത്തിലെ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്. 
പോലീസ് ഇക്കാര്യം അന്വേഷിക്കുകയാണ്. സംഭവം റിപ്പോർട്ട് ചെയ്ത ഉടൻ ഗ്രാമത്തിൽ കൂടുതൽ സേനയെ വിന്യസിച്ചതായും പോലീസ് അറിയിച്ചു.


2022 ഒക്ടോബറിലും സമാനമായ ആൾക്കൂട്ട ആക്രമണം അരങ്ങേറിയിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഗുരുഗ്രാമിലാണ് ഈ സംഭവം നടന്നത്. 200-ലധികം ആളുകള്‍ ഒരു ഗ്രാമത്തിലെ മുസ്ലീം പള്ളി ആക്രമിക്കുകയും കൊള്ളയടിക്കുകയും അകത്ത് പ്രാർത്ഥിച്ചിരുന്നവരെ  ആക്രമിക്കുകയും ഗ്രാമത്തിൽ നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഈ സംഭവത്തില്‍  രാജേഷ് ചൗഹാൻ, അനിൽ ബഡോറിയ, സഞ്ജയ് വ്യാസ് തുടങ്ങി നിരവധി പേർക്കെതിരെ കലാപം, മതസ്പർദ്ധ ഉണ്ടാക്കാൻ ശ്രമിക്കുക, നിയമവിരുദ്ധമായി സംഘം ചേരൽ എന്നിവയുമായി ബന്ധപ്പെട്ട ഐപിസി വകുപ്പുകൾ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.