കൊച്ചി: Models accident death Case: മോഡലുകള്‍ വാഹനാപകടത്തിൽ മരിച്ച കേസിലെ നിര്‍ണായക തെളിവായ കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കിനായി കൂടുതൽ തിരച്ചിലിന് സാധ്യത.  ഇന്നലെ സ്‌കൂബ ഡൈവേഴ്‌സിനെ ഉപയോഗിച്ച് കായലിൽ തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതിനിടയിൽ അപകടപ്പെട്ട (Kochi Accident) കാറോടിച്ച ഡ്രൈവറെ ഇന്നലെ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തിയിരുന്നു.  മൊഴിയിൽ പൊരുത്തക്കേടുണ്ടെന്നാണ് പോലീസ് നിഗമനം.  ഡിജെ പാർട്ടിയിൽ പങ്കെടുത്ത മറ്റുള്ളവരുടെ മൊഴിയുമായി താരതമ്യം ചെയ്ത് പരിശോധിക്കുമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്.  


Also Read: Kochi accident | മോഡലുകളുടെ അപകട മരണം; സൈജു തങ്കച്ചന്റെ മുൻകൂർ ജാമ്യഹർജി ഇന്ന് കോടതി പരി​ഗണിക്കും


ഡിജെ  നടത്തിയ ഹോട്ടലിന്റെ ഉടമ റോയി വയലാട്ട്, ഇവരുടെ കാർ പിന്തുടർന്ന സൈജുവും (Saiju Thankachan)  യുവതികളുമായി തർക്കത്തിൽ ഏർപ്പെട്ടിരുന്നുവെന്ന് പൊലീസിന് വിവരം  ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസിന് ഒരു തെളിവും ലഭിച്ചിരുന്നില്ല. 


പാർട്ടി നടന്ന റൂഫ് ടോപ്പിലെയും പാർക്കിംഗ് ഏരിയയിലെയും സിസിടിവി ക്യാമറകളുടെ ഹാര്‍ഡ് ഡിസ്ക് ഊരി മാറ്റി ബ്ലാങ്ക് ഡിസ്ക് ഘടിപ്പിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോൾ  അപകടം നടന്നതിന് തൊട്ടുപിന്നാലെ ഹോട്ടൽ ഉടമയായ റോയി വയലാട്ടിന്‍റെ നിർദ്ദേശപ്രകാരം ഹാർഡ് ഡിസ്ക് കായലില്‍ വലിച്ചെറിഞ്ഞെന്നായിരുന്നു ജീവനക്കാരായ വിഷ്ണു കുമാറും മെല്‍വിനും മൊഴി നൽകിയത്. 


Also Read: മുൻ മിസ് കേരള ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ട വാഹനാപകടം; പോലീസിന് കൂടുതൽ ദൃശ്യങ്ങൾ കൈമാറി ഹോട്ടലുടമ


ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇന്നലത്തെ തിരച്ചിൽ.  ഈ സാഹചര്യത്തിലാണ് ‘സോനാര്‍ സ്‌കാനര്‍’ ഉപയോഗിച്ച് തിരച്ചിൽ നടത്താൻ പൊലീസ് ആലോചിക്കുന്നതെന്നാണ് റിപ്പോർട്ട്. 


കൊച്ചിയില്‍ സോനാര്‍ സ്‌കാനര്‍ ഉള്ളത് ദക്ഷിണ നാവികസേനാ കേന്ദ്രത്തിലാണ്. കൊച്ചിന്‍ ഷിപ്‌യാര്‍ഡ്, കോസ്റ്റ് ഗാര്‍ഡ് എന്നിവരുടെ പക്കലും കായലിന്റെ അടിത്തട്ട് സ്‌കാന്‍ ചെയ്യാന്‍ ശേഷിയുള്ള സോനാര്‍ സ്‌കാനറുണ്ട്. കടലിന്റെയും കായലിന്റെയും അടിത്തട്ടില്‍ കിടക്കുന്ന ലോഹ നിര്‍മിതമായ ഏതു യന്ത്രഭാഗങ്ങളും കൃത്യമായി സ്‌കാന്‍ ചെയ്‌തെടുക്കാന്‍ സോനാറിനു കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത.


അതുകൊണ്ടുതന്നെ ഹോട്ടലില്‍ ഉണ്ടായിരുന്നതരം കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌ക് ഡമ്മിയായി കായലില്‍ ഇട്ട് അതില്‍ തട്ടി പ്രതിധ്വനിക്കുന്ന സോനാര്‍ തരംഗങ്ങളുടെ സ്വഭാവം പഠിച്ചാല്‍ കായലില്‍ എറിഞ്ഞ ഹാര്‍ഡ് ഡിസ്‌കിന്റെ സ്ഥാനം പെട്ടെന്ന് കണ്ടെത്താന്‍ കഴിയുമെന്നാണു വിദഗ്ധരുടെ അഭിപ്രായം. ഇതിനായുള്ള എല്ലാ സാങ്കേതിക സഹായവും നല്‍കാന്‍ തയാറാണെന്നു നാവികസേനാ അധികൃതര്‍ അറിയിച്ചു.


Also Read: കോവളത്തെ ഹോട്ടലിൽ വിദേശി പുഴുവരിച്ച നിലയിൽ 


മരിച്ച പെൺകുട്ടികളുടെ കുടുംബം ഹോട്ടൽ ഉടമയ്‌ക്കെതിരെ വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.  ഒപ്പം കാണാതായ ഹാർഡ് ഡിസ്ക് കണ്ടെത്തി സംഭവത്തിലെ ദുരൂഹത അവസാനിപ്പിക്കണമെന്ന് മരിച്ച അൻസി കബീറിന്റെ കുടുംബവും ആവശ്യപ്പെട്ടിട്ടുണ്ട്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.