കോവളത്തെ ഹോട്ടലിൽ വിദേശി പുഴുവരിച്ച നിലയിൽ

കോവളത്തെ സ്വകാര്യ ഹോട്ടലിലെ മുറിയില്‍ വിദേശ പൗരനെ പുഴുവരിച്ച നിലയിൽ കണ്ടെത്തി.  

Written by - Zee Malayalam News Desk | Last Updated : Nov 23, 2021, 06:57 AM IST
  • കോവളത്തെ ഹോട്ടലിൽ വിദേശി പുഴുവരിച്ച നിലയിൽ
  • അമേരിക്കന്‍ പൗരനായ ഇര്‍വിന്‍ ഫോക്‌സിനെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റി
  • ഇര്‍വിന്‍ ഒരാഴ്ച മുമ്പാണ് കോവളത്ത് എത്തുന്നത്
കോവളത്തെ ഹോട്ടലിൽ വിദേശി പുഴുവരിച്ച നിലയിൽ

തിരുവനന്തപുരം: കോവളത്തെ സ്വകാര്യ ഹോട്ടലിലെ മുറിയില്‍ വിദേശ പൗരനെ പുഴുവരിച്ച നിലയിൽ കണ്ടെത്തി.

ആരോഗ്യനില മോശമായ നിലയില്‍ കണ്ടെത്തിയ അമേരിക്കന്‍ പൗരനായ ഇര്‍വിന്‍ ഫോക്‌സിനെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. 

Also Read: Online OP Ticket Booking : ക്യൂ നിൽക്കണ്ട സർക്കാർ ആശുപത്രിയിലെ ഒപി ടിക്കറ്റ് ഓൺലൈനിലൂടെ എടുക്കാം, ചെയ്യേണ്ടത് ഇത്രമാത്രം

ഇയാൾക്ക് 77 വയസുണ്ട്.  ഇര്‍വിന്‍ ഒരാഴ്ച മുമ്പാണ് കോവളത്ത് എത്തുന്നത്. ഇവിടെ വച്ച് വീണ ഇര്‍വിന് ഗുരുതരമായി പരിക്കേറ്റിരുന്നു.  ഇതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിലെ ചികിത്സക്കു ശേഷം കോവളത്തെ ഹോട്ടല്‍ മുറിയിലായിരുന്നു താമസം. 

ഇതിനിടെ ഒപ്പമുണ്ടായിരുന്ന സഹായി പാസ്‌പോര്‍ട്ടും രേഖകളുമായി ശ്രീലങ്കയിലേക്ക് കടന്നു. ഇതോടെ ഹോട്ടല്‍ മുറിയില്‍ ഒറ്റപ്പെട്ട വിദേശിക്ക് ചികിത്സയോ പരിചരണമോ ലഭിച്ചിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. 

Also Read: Horoscope November 22, 2021: ഇന്ന് ഈ രാശിക്കാർ ബജ്‌റംഗ് ബലിയുടെ അനുഗ്രഹമുണ്ടാകും

ബീച്ചിന് സമീപമുള്ള ഹോട്ടല്‍ മുറിയില്‍ എത്തുമ്പോള്‍ ഇര്‍വിന്റെ നില അതിദയനീയമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പുഴുവരിച്ച നിലയില്‍ ഒന്നനങ്ങാന്‍ പോലും കഴിയാതെ മലമൂത്ര വിസര്‍ജ്ജനം ഉള്‍പ്പെടെ കിടക്കയില്‍ ചെയ്ത അവസ്ഥയിലാണ് ഇദ്ദേഹത്തെ അവിടെ കണ്ടെത്തിയതെന്നും പോലീസ് പറഞ്ഞു. 

ഉടന്‍തന്നെ ഇര്‍വിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നുവെന്നും. ചികിത്സ നല്‍കാതിരുന്ന ഹോട്ടല്‍ ഉടമയ്‌ക്കെതിരെയും നിയമനടപടി എടുക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News