Moral Police : സുഹൃത്തിനോട് വാട്സ്ആപ്പിൽ ചാറ്റ് ചെയതെന്ന പേരിൽ മലപ്പുറത്ത് അധ്യാപകനെ വീട്ടിൽ കയറി ആക്രമിച്ചു, മനംനൊന്ത് അധ്യാപകൻ ആത്മഹത്യ ചെയ്തു
Moral Police സ്ത്രീയുമായി വാട്സ്ആപ്പിൽ ചാറ്റ് (WhatsApp Chat) ചെയ്തെന്ന് ആരോപിച്ച് ആക്രമണത്തിന് ഇരയായ അധ്യാപകൻ തൂങ്ങി മരിച്ചു
Malappuram : സ്ത്രീയുമായി വാട്സ്ആപ്പിൽ ചാറ്റ് (WhatsApp Chat) ചെയ്തെന്ന് ആരോപിച്ച് ആക്രമണത്തിന് ഇരയായ അധ്യാപകൻ തൂങ്ങി മരിച്ച നിലയിൽ. മലപ്പുറം (Malappuram) വലിയോറ സ്വദേശി 44കാരനായ സുരേഷ് ചാലിയത്തിനെയാണ് ഇന്ന് ശനിയാഴ്ച രാവിലെ വീടിനുള്ളിൽ ആത്മഹത്യ (Suicide) ചെയ്ത് നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം സ്ത്രീയുമായി ചാറ്റ് ചെയ്തെന്ന് പറഞ്ഞ് സുരേഷിനെ ഒരു സംഘം സദാചാരഗുണ്ടകൾ വീട്ടിൽ കയറി ആക്രമിച്ചിരുന്നു. ഇതിൽ മനംനൊന്താണ് അധ്യാപകൻ ആത്മഹത്യ ചെയ്തതെന്ന് സുരേഷിന്റെ ബന്ധുക്കൾ പറഞ്ഞു.
വീട്ടിൽ കയറി ഭാര്യയുടെയും മക്കളുടെയും മുന്നിൽ വെച്ചാണ് സദാചാരഗുണ്ടകൾ സുരേഷിന് നേരെ ആക്രമണം നടത്തിയത്. സുഹൃത്തായ സ്ത്രീയോട് ചാറ്റ് ചെയ്തെന്ന് പേരിലാണ് സംഘം വീട്ടിലെത്തി ആക്രമിച്ചത്.
ഇതിന് ശേഷം സുരേഷ് മനോവിഷമത്തിലായി എന്നും സംഭവത്തെ തുടർന്നുള്ള മനോവിഷമത്തിലാണ് അധ്യാപകൻ ജീവനൊടുക്കിയതെന്നമാണ് കുടുംബം ആരോപിക്കുന്നത്. സുരേഷിന്റെ മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
അധ്യാപകൻ കൂടാതെ സുരേഷ് ചിത്രകാരനും ചലച്ചിത്ര പ്രവർത്തകനും കൂടിയാണ്. മലപ്പുറത്തെ രശ്മി ഫിലിം സൊസൈറ്റിയിൽ സുരേഷ് സജീവമായി പ്രവർത്തിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...