ലൈംഗിക തൊഴിലാളി എന്ന പേരിൽ വീട്ടമ്മയുടെ ഫോൺ നമ്പർ പ്രചരിപ്പിച്ച സംഭവം വെച്ചുപൊറുപ്പിക്കില്ല, ശക്തമായ നടപടിയെടുക്കുമെന്ന് CM Pinarayi Vijayan

Sex Worker എന്ന പേരിൽ വീട്ടമ്മയുടെ ഫോൺ നമ്പർ പ്രചരിപ്പിച്ച സംഭവത്തിൽ ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ (CM Pinarayi Vijayan). വീട്ടമ്മയ്ക്ക് അപമാനം സൃഷ്ടിച്ച കുറ്റകാരെ ഉടൻ കണ്ടെത്തി നിയമത്തിന് മുന്നിലെത്തിക്കുമെന്ന് പിണറായി വിജയൻ

Written by - Zee Malayalam News Desk | Last Updated : Aug 14, 2021, 03:51 PM IST
  • വീട്ടമ്മയ്ക്ക് അപമാനം സൃഷ്ടിച്ച കുറ്റകാരെ ഉടൻ കണ്ടെത്തി നിയമത്തിന് മുന്നിലെത്തിക്കുമെന്ന് പിണറായി വിജയൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
  • കോട്ടയം വാകത്താനം സ്വദേശിനിക്കാണ് ഇത്തരത്തിൽ അപമാനം ഏൽക്കേണ്ടി വന്നത്.
  • തയ്യൽ ജോലി ചെയ്ത് ജീവിക്കുന്ന വീട്ടമ്മ പൊലീസിൽ പരാതി നൽകിയെങ്കിലും നമ്പർ മാറ്റാതെ മറ്റൊരു മാർഗവും അവർ നിർദേശിച്ചിരുന്നില്ല.
  • ലഭിക്കുന്ന ഫോൺ വിളികളിൽ അപമാനിതയായ വീട്ടമ്മ അവസാനം സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെക്കുകയും ചെയ്തു.
ലൈംഗിക തൊഴിലാളി എന്ന പേരിൽ വീട്ടമ്മയുടെ ഫോൺ നമ്പർ പ്രചരിപ്പിച്ച സംഭവം വെച്ചുപൊറുപ്പിക്കില്ല, ശക്തമായ നടപടിയെടുക്കുമെന്ന് CM Pinarayi Vijayan

Thiruvananthapuram : ലൈംഗിക തൊഴിലാളി (Sex Worker) എന്ന പേരിൽ വീട്ടമ്മയുടെ ഫോൺ നമ്പർ പ്രചരിപ്പിച്ച സംഭവത്തിൽ ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ (CM Pinarayi Vijayan). വീട്ടമ്മയ്ക്ക് അപമാനം സൃഷ്ടിച്ച കുറ്റകാരെ ഉടൻ കണ്ടെത്തി നിയമത്തിന് മുന്നിലെത്തിക്കുമെന്ന് പിണറായി വിജയൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

"ചില സാമൂഹ്യവിരുദ്ധർ ഫോൺ നമ്പർ മോശം രീതിയിൽ പ്രചരിപ്പിച്ചതിനെത്തുടർന്ന് അപമാനം നേരിടുകയും ജീവിതം പ്രതിസന്ധിയിലാവുകയും ചെയ്ത വീട്ടമ്മയുടെ പരാതിയിൻ മേൽ എത്രയും പെട്ടെന്ന് ശക്തമായ നടപടികൾ സ്വീകരിക്കും" മുഖ്യമന്ത്രി ഫേസ്ബുക്ക് പോസിറ്റിൽ പറഞ്ഞു.

ALSO READ : Suicide : ഭർതൃഗൃഹത്തിൽ 19-കാരി തൂങ്ങി മരിച്ച നിലയിൽ, ദുരൂഹതയെന്ന് പെൺക്കുട്ടിയുടെ വീട്ടുകാർ

സാങ്കേതിക വിദ്യകൾ സമൂഹത്തിന്റെ നന്മയ്ക്കും പുരോഗതിയ്ക്കുമായാണ് ഉപയോഗിക്കേണ്ടത്. അല്ലാതെ അതുപയോഗിച്ച് മറ്റുള്ളവരെ ഉപദ്രവിക്കുകയോ അവഹേളിക്കുകയോ ചെയ്യുന്ന കുറ്റകരമായ പ്രവണതകൾ വെച്ചു പൊറുപ്പിക്കില്ലയെന്ന് മുഖ്യമന്ത്രി താക്കീതായി അറിയിക്കുകയും ചെയ്തു.

കോട്ടയം വാകത്താനം സ്വദേശിനിക്കാണ് ഇത്തരത്തിൽ അപമാനം ഏൽക്കേണ്ടി വന്നത്. തയ്യൽ ജോലി ചെയ്ത് ജീവിക്കുന്ന വീട്ടമ്മ പൊലീസിൽ പരാതി നൽകിയെങ്കിലും നമ്പർ മാറ്റാതെ മറ്റൊരു മാർഗവും അവർ നിർദേശിച്ചിരുന്നില്ല. ലഭിക്കുന്ന ഫോൺ വിളികളിൽ അപമാനിതയായ വീട്ടമ്മ അവസാനം സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെക്കുകയും ചെയ്തു. തുടർന്നാണ് എല്ലാവരും ഇക്കാര്യം അറിയാൻ തുടങ്ങിയത്.

ALSO READ : Policeman beats woman: ഇടുക്കിയിൽ നടുറോഡിൽ സ്ത്രീയെ മർദിച്ച് പൊലീസുകാരൻ

ഭർത്താവ് ഉപേക്ഷിച്ചതിന് പിന്നാലെ വാടകയ്ക്ക് തമാസിക്കുകയാണ് വീട്ടമ്മ. ഒരു ദിവസം കുറഞ്ഞത് 50 ഓളം ഫോൺ വിളികളാണ് വരുന്നത്. കുട്ടികൾ ഫോൺ എടുത്താലും അവരോടും മോശമായ രീതിയിലാണ് സംസാരിക്കുന്നതെന്ന് വീട്ടമ്മ പത്ര മാധ്യമമായ മാതൃഭൂമിയോട് പറഞ്ഞത്.

തുടർന്നാണ് മുഖ്യമന്ത്രി ഇക്കാര്യത്തിൽ ശക്തമായ നടപടിയെടുക്കുമെന്ന് ഫേസ്ബുക്കിലൂടെ അറിയിച്ചത്.

ALSO READ : Domestic Violence in Kerala : സംസ്ഥാനത്ത് 2020 - 21 വർഷങ്ങളിൽ 6 പേർ വീതം സ്ത്രീധന പീഡനത്തെ തുടർന്ന് മരണപ്പെട്ടുവെന്ന് മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് : 

ചില സാമൂഹ്യവിരുദ്ധർ ഫോൺ നമ്പർ മോശം രീതിയിൽ പ്രചരിപ്പിച്ചതിനെത്തുടർന്ന് അപമാനം നേരിടുകയും ജീവിതം പ്രതിസന്ധിയിലാവുകയും ചെയ്ത വീട്ടമ്മയുടെ പരാതിയിൻ മേൽ എത്രയും പെട്ടെന്ന് ശക്തമായ നടപടികൾ സ്വീകരിക്കും. കുറ്റക്കാരെ കണ്ടെത്തി നിയമത്തിന് മുന്നിലെത്തിക്കും. ആധുനിക ആശയവിനിമയ സാങ്കേതിക വിദ്യകൾ സമൂഹത്തിൻ്റെ നന്മയ്ക്കും പുരോഗതിയ്ക്കുമായാണ് ഉപയോഗിക്കേണ്ടത്. അതുപയോഗിച്ച് മറ്റുള്ളവരെ ഉപദ്രവിക്കുകയോ അവഹേളിക്കുകയോ ചെയ്യുന്ന കുറ്റകരമായ പ്രവണത വെച്ചു പൊറുപ്പിക്കാൻ ആകില്ല.
മനുഷ്യരുടെ സ്വാതന്ത്ര്യത്തിനും സ്വൈര്യജീവിതത്തിനും വിഘാതമാകുന്ന പ്രവർത്തനങ്ങൾ അനുവദിക്കില്ല. സാങ്കേതിക വിദ്യകളുടെ ദുരുപയോഗം തടയാൻ കൂടുതൽ കർശനമായ ഇടപെടലുകൾ ഉണ്ടാകും. സ്ത്രീകൾക്കെതിരെ ഇത്തരം ഹീനമായ ആക്രമണം നടത്തുന്നവർ കടുത്ത സമൂഹ വിരുദ്ധരാണെന്നതിനാൽ അവർക്ക് ഏറ്റവും കടുത്ത ശിക്ഷ വാങ്ങിക്കൊടുക്കുക എന്ന ഉത്തരവാദിത്തം പൊലീസ് നിറവേറ്റും.
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News