കൊയിലാണ്ടി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അമ്മയും സുഹൃത്തും അറസ്റ്റിൽ.  സ്വകാര്യ ലോഡ്ജിൽ വച്ചാണ് പ്രതിയായ അനീഷിനെ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്.  ഇയാൾ പെൺകുട്ടിയുടെ അമ്മയുടെ സുഹൃത്താണെന്നാണ് പോലീസ്.  ഇതിന്റെ അടിസ്ഥാനത്തിൽ പീഡനത്തിന് ഒത്താശചെയ്തതിന് പെൺകുട്ടിയുടെ അമ്മയെയും അറസ്റ്റുചെയ്തിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: കവർച്ചാ കേസിലെ മുഖ്യപ്രതിയെ സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് അറസ്റ്റു ചെയ്തു!


സംഭവം നടന്നത് കഴിഞ്ഞ ഏപ്രിലിലാണ്. കൊയിലാണ്ടി പോലീസ് ഇൻസ്പെക്ടർ എം.വി. ബിജു, എസ്.ഐ. അനീഷ് വടക്കയിൽ, എ.എസ്.ഐ. കെ.പി. ഗിരീഷ്, വനിതാ സിവിൽ പോലീസ് ഓഫീസർ വി. മൗവ്യ, ഒ.കെ. സുരേഷ്, എസ്.സി.പി.ഒ. മണികണ്ഠൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പീഡന വിവരം പെൺകുട്ടി ബന്ധുവിനോട് പറഞ്ഞതിനെ തുടർന്നാണ് പുറത്തറിയുന്നത്.  ഇതിനെ തുടർന്ന് നൽകിയ പരാതിയിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.


വളാഞ്ചേരി ഉദ്ഘാടനപരിപാടിയിലെ തെറിപ്പാട്ട്; യൂട്യൂബർ തൊപ്പി കസ്റ്റഡിയിൽ


യൂട്യൂബർ തൊപ്പി പൊലീസ് കസ്റ്റഡിയിൽ. വളാഞ്ചേരി പൊലീസാണ് മുഹമ്മദ് നിഹാദ് എന്ന തൊപ്പിയെ എറണാകുളത്തെ ഫ്ലാറ്റിൽ നിന്നും കസ്റ്റഡിയിലെടുത്തത്. പൊതുജനമധ്യത്തിൽ തെറിപ്പാട്ട് പാടിയതിനും ഗതാഗതം തടസ്സപ്പെടുത്തിയതിനുമെതിരെയാണ് കേസ്.


Also Read: Titan Missing Submarine: ടൈറ്റൻ അന്തർവാഹിനിയിൽ സഞ്ചരിച്ചവരെല്ലാം മരിച്ചതായി നിഗമനം


ഫ്ലാറ്റിൽ നിന്നും ഒരു കമ്പ്യൂട്ടർ, ഹാർഡ് ഡിസ്ക്, രണ്ട് മൊബൈൽ ഫോണുകൾ എന്നിവ പോലീസ് പിടിച്ചെടുത്തു. വളാഞ്ചേരിയിലെ കട ഉദ്ഘാടനത്തിൽ അശ്ലീല പദപ്രയോഗം നടത്തിയെന്നും ഗതാഗത തടസമുണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടി ഇയാൾക്കെതിരെ ചിലർ പരാതി നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഈ പോലീസ് നടപടി.പരിപാടിക്കെതിരെ ഡിവൈഎഫ്ഐയുൾപ്പെടെ ഉള്ളവർ രംഗത്തെത്തിയിരുന്നു. പരിപാടിയ്ക്കിടെ തെറിപ്പാട്ട് പാടിയത് സമൂഹ മാധ്യമങ്ങളിൽ ഉൾ‌പ്പെടെ ചർച്ചാ വിഷയമായിരുന്നു. സമൂഹമാധ്യമത്തില്‍‌ രൂക്ഷവിമര്‍ശനമായിരുന്നു ഈ പരിപാടിക്കെതിരെയും തൊപ്പിക്കെതിരെയും ഉയർന്നത്.


Also Read: ലക്ഷ്മീദേവിയുടെ കടാക്ഷം എപ്പോഴും ഉണ്ടാകും ഈ രാശിക്കാർക്ക്, ലഭിക്കും വാൻ സമ്പൽസമൃദ്ധി!


സാമൂഹ്യ വിരുദ്ധവും സ്ത്രീ വിരുദ്ധവുമായ വീഡിയോകൾ ചെയ്യുന്നവർക്കെതിരെ നിയമ നടപടി എടുക്കണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു. മാത്രമല്ല സമൂഹ മാധ്യമങ്ങളിലെ ഉള്ളടക്ക നിര്‍മ്മാണത്തിന് മാനദണ്ഡം കൊണ്ടുവരണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടിട്ടുണ്ട്. എറണാകുളത്തെ സുഹൃത്തിൻ്റെ ഫ്ലാറ്റിൽ നിന്നുമായിരുന്നു നിഹാദിനെ പോലീസ് പിടികൂടിയത്. ഇന്ന് സ്റ്റേഷനിൽ ഹാജരാകണമെന്ന് വളാഞ്ചേരി പോലീസ് നിഹാദിനെ അറിയിച്ചിരുന്നുവെങ്കിലും കഴിയില്ലെന്ന് നിഹാൽ മറുപടി നൽകിയതോടെയാണ് പോലീസ് നിഹാദിനെ പിടികൂടിയത്. ഫ്ലാറ്റിനു പുറത്തെത്തി വാതിൽ തുറക്കാനാവശ്യപ്പെട്ടെങ്കിലും ലോക്ക് ജാമായതിനാൽ വാതിൽ ചവിട്ടിപ്പൊളിച്ചാണ് പോലീസ്  അകത്തു കയറിയതും നിഹാദിനെ കസ്റ്റഡിയിലെടുത്തതും. ഇയാളെ ഉടൻ വളാഞ്ചേരി പോലീസ് സ്റ്റേഷനിലെത്തിക്കുമെന്നാണ് റിപ്പോർട്ട്.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.