ഇരട്ടക്കുട്ടികളിലൊരാളെ അമ്മ വെള്ളത്തിൽ മുക്കി കൊന്നു
ആണ്‍കുഞ്ഞ് ജനിച്ചില്ലെന്ന കാരണത്താല്‍ നിരന്തരം വീട്ടുകാരുടെ കുറ്റപ്പെടുത്തലുകളും യുവതിക്ക് അനുഭവിക്കേണ്ടി വന്നിരുന്നു.
മുംബൈ: വസായിയിൽ അമ്മ നവജാത ശിശുക്കളിലൊരാളെ വെള്ളത്തിൽ മുക്കി കൊന്നു. 56 ദിവസം മാത്രമുള്ള കുട്ടിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ. കുഞ്ഞിന്‍റെ അമ്മയായ 26 കാരി നിർമ്മലാ ആതൂരിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാവിലെയാണ് ഞെട്ടിക്കുന്ന സംഭവം. വീട്ടിലെ വാട്ടര്‍ ടാങ്കിലാണ് കുട്ടിയെ കൊലപ്പെടുത്തിയത്. ഒന്നരമാസം മുൻപാണ് യുവതി ഇരട്ട പെണ്‍കുട്ടികള്‍ക്ക് ജന്മം നല്കിയത്. ഭർതൃ സഹോദരനും പെൺകുട്ടികളായിരുന്നതിനാൽ ഒരു ആൺകുട്ടി വേണമെന്ന് കുടുബത്തിൽ നിരന്തരമായി ആവശ്യപ്പെട്ടിരുന്നു.
ആണ്‍കുഞ്ഞ് ജനിച്ചില്ലെന്ന കാരണത്താല്‍ നിരന്തരം വീട്ടുകാരുടെ കുറ്റപ്പെടുത്തലുകളും യുവതിക്ക് അനുഭവിക്കേണ്ടി വന്നിരുന്നു. കുഞ്ഞുങ്ങളെ നോക്കുന്നതിനോ പരിചരിക്കുന്നതിനോ കുടുംബത്തില്‍ ആരും തന്നെ തയ്യാറായതുമില്ല. എല്ലാം യുവതി തന്നെയായിരുന്നു ചെയ്തിരുന്നത്.കൂട്ടുകുടുംബമായിരുന്നതിനാൽ നിരന്തരം കുടുംബാംഗങ്ങൾ അഭിപ്രായം പറഞ്ഞിരുന്നു.സർക്കാർ നടപടികൾ സ്വീകരിച്ചിട്ടും ഉത്തരന്ത്യയിലെ കുടുംബങ്ങളിൽ ഇത്തരം പ്രശ്നങ്ങൾ വളരെ കൂടുതലാണ്.
Also Read : COVID Vaccine: സംസ്ഥാനത്ത് നാല് ജില്ലകളിൽ Dry Run
കൊല്ലപ്പെട്ട കുഞ്ഞ് കുറച്ചു ദിവസങ്ങളായി അസുഖ ബാധിതയായിരുന്നു. നിര്‍ത്താതെ കരയുകയും ചെയ്യുമായിരുന്നു. സഹികെട്ടപ്പോള്‍ വീട്ടില്‍ കുഞ്ഞിനെ വാട്ടര്‍ ടാങ്കിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പ്രതി Police നല്‍കിയ മൊഴിയില്‍ പറയുന്നത്. തുടര്‍ന്ന് കുഞ്ഞിനെ കാണാനില്ലെന്ന് വീട്ടുകാരെ അറിയിച്ചു. കുടുംബത്തിലെ ആളുകള്‍ കുഞ്ഞിനായി തിരച്ചില്‍ നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല. തുടര്‍ന്ന് ഇവര്‍ കുട്ടിയെ ആരോ തട്ടിക്കൊണ്ടു പോയി എന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
എന്നാല്‍ വീട്ടിലെല്ലാവരും തിരച്ചില്‍ തുടരുന്നതിനിടെ കുഞ്ഞിനെ കൊലപ്പെടുത്തിയ കാര്യം യുവതി തുറന്നു പറഞ്ഞു. കുടുംബാംഗങ്ങള്‍ വാട്ടര്‍ടാങ്കില്‍ നിന്നും കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു. കുടുംബാംഗങ്ങളുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് യുവതിയെ അറസ്റ്റു ചെയ്തു . കോടതിയില്‍ ഹാജരാക്കിയ പ്രതിയെ അഞ്ചുദിവസത്തേക്ക് Remand ചെയ്തു .
കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy