COVID Vaccine: സംസ്ഥാനത്ത് നാല് ജില്ലകളിൽ Dry Run

നാല് ജില്ലകളിലായി ആറ് കേന്ദ്രങ്ങളിലാണ് ഡ്രൈ റൺ സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലാണ് ഇന്ന് നടക്കുക

Written by - Zee Malayalam News Desk | Last Updated : Jan 2, 2021, 10:00 AM IST
  • നാല് ജില്ലകളിലായി ആറ് കേന്ദ്രങ്ങളിലാണ് ഡ്രൈ റൺ സംഘടിപ്പിക്കുന്നത്
  • തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലാണ് ഇന്ന് നടക്കുക
  • സ്വകാര്യ ആശുപത്രിയായ തിരുവനന്തപുരത്തെ കിംസിലും ഡ്രൈ റൺ
COVID Vaccine: സംസ്ഥാനത്ത് നാല് ജില്ലകളിൽ Dry Run

തിരുവനന്തപുരം: കോവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഇന്ന്  ഡ്രൈ റണ്‍ നടത്തും. തിരുവനന്തപുരം, ഇടുക്കി, പാലക്കാട്,  വയനാട് എന്നീ ജില്ലകളിലാണ് ഡ്രൈ റണ്‍ നടക്കുക. തിരുവനന്തപുരത്ത് മൂന്ന് ആശുപത്രികളിലും മറ്റ് ജില്ലകളില്‍ ഒരോ ഇടത്തുമാണ് ഡ്രൈ റണ്‍ നടത്തുന്നത്. ഇന്ന് രാജ്യത്ത് കേരളം ഉൾപ്പെടെയുള്ള എല്ലാ സംസ്ഥാനങ്ങളിലും ഡ്രൈ റൺ നടക്കുകയാണ്.

പേരൂർക്കട ജില്ല ആശുപത്രി, പൂഴനാട് പ്രഥമിക ആരോഗ്യ കേന്ദ്രം, സ്വകാര്യ ആശുപത്രി കിംസിലുമായിട്ടാണ് തിരുവനന്തപുരം ജില്ലയിൽ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. ഇടുക്കിയിൽ വാഴത്തോപ്പ് പിഎച്ച്സി, പാലക്കാട് നെന്മാറ സാമൂഹ്യ ആരോഗ്യ കേന്ദ്രം വയനാട് കുറക്കാമൂല പിഎച്ച്സി എന്നിവടങ്ങളിലാണ് കേരളത്തിലെ മറ്റ് ജില്ലകളിൽ ഡ്രൈ റൺ (Dry Run) സംഘടിപ്പിക്കുന്നത്.

ഇന്ന് മുതൽ എല്ലാ സംസ്ഥാനങ്ങളിലും കോവിഡ് വാക്സിന്റെ ഡ്രൈ റൺ നടക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം (Ministry of Health) നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. നേരത്തെ നാല് സംസ്ഥാനങ്ങളിൽ രണ്ട് ദിവസത്തെ ഡ്രൈ റൺ വിജയകരമായി സംഘടിപ്പിച്ചിരുന്നു. ആന്ധ്രപ്രദേശ്, പഞ്ചാബ്, ഗുജറാത്ത്, അസം എന്നിവിടങ്ങളിലാണ് രണ്ട് ദിവസത്തെ ഡ്രൈ റൺ നടത്തിയത്.

ALSO READ: COVID Vaccine: രാജ്യത്ത് ഇന്ന് എല്ലാം സംസ്ഥാനങ്ങളിലും Dry Run

കോവിഡ് വാക്സിൻ വിതരണ സൗകര്യങ്ങള്‍ ഒരുക്കുക, വാക്സിന്‍ സ്വീകര്‍ത്താക്കളെ നിശ്ചയിക്കുക, വിവരങ്ങൾ അപ്ലോഡ് ചെയ്യൽ, സെഷന്‍ സൈറ്റ് സൃഷ്ടിക്കുക, ജില്ലകളില്‍ വാക്‌സിന്‍ (COVID Vaccine) സ്വീകരിക്കുന്നതും വാക്സിനേഷന്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ അവലോകനം, സൈറ്റുകളുടെ മാപ്പിംഗ് എന്നിവയെല്ലാം ഡ്രൈ റണ്ണിന്റെ ലക്ഷ്യത്തില്‍ ഉള്‍പ്പെടും.

ALSO READ: UK Coronavirus Variant: ആശങ്കയില്‍ രാജ്യം, 4 പേര്‍ക്ക് കൂടി ജനിതക മാറ്റം വന്ന വൈറസ് സ്ഥിരീകരിച്ചു

ഡ്രൈ റണ്ണിന്റെ വേദി എല്ലാ സംസ്ഥാനങ്ങളിലെയും തലസ്ഥാനമാണ്. കേരളം, കർണാടക, ഗുജറാത്ത്, ഉത്തർ പ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഒന്നിൽ കൂടുതൽ ജില്ലകളിൽ ഡ്രൈ റൺ നടത്തുന്നുമുണ്ട്. ഇതിനിടയിൽ ഓക്സ്ഫോർഡ് സർവകലാശാലയുടെ കൊവിഷീൽഡിന് (Covishield)  കഴിഞ്ഞ ദിവസം കേന്ദ്ര ഉന്നതാധികാര സമിത ശുപാർശ നൽകിയിരുന്നു. അതിനാൽ ഡ്രൈ റണ്ണിന് ശേഷം രാജ്യത്ത് ഒരാഴ്ചക്കുള്ളിൽ കോവിഡ് വാക്സിനേഷൻ ആരംഭിക്കുമെന്നാണ് കേന്ദ്ര സ‌ർക്കാരിന്റെ വിവിധ വൃത്തങ്ങളിൽ ലഭിക്കുന്ന സൂചന. എന്നാൽ ബയോട്ടെക്കിന്റെ കൊവാ​ക്സിന് ശുപാർശ സമിതി അനുമതി നൽകിയില്ല. കൂടുതൽ രേഖകൾ ഹാജരാക്കാൻ കമ്പിനിയോടെ കേന്ദ്രം ആവശ്യപ്പെട്ടു.

കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy

Trending News