Murder Attempt: കാട്ടാക്കടയിൽ പട്ടാപ്പകൽ കുടുംബത്തെ ചുട്ടുകൊല്ലാൻ ശ്രമം; വിമുക്ത ഭടൻ അറസ്റ്റിൽ
Murder Attempt: രാവിലെ പത്തുമണിയോടെയായിരുന്നു നാടിനെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. മണ്ണെണ്ണയോ പെട്രോളോ പോലുള്ള ഇന്ധനവുമായിട്ടാണ് അജയകുമാർ സുരേഷിന്റെ വീട്ടിലെത്തിയത്.
തിരുവനന്തപുരം: കാട്ടാക്കട അമ്പലത്തിൻ കാലയിൽ വിമുക്ത ഭടൻ ബന്ധുവിൻ്റെ വീട്ടിൽ അതിക്രമിച്ച് കയറി വീടിനു തീയിട്ടു. വിമുക്ത ഭടനായ അജയകുമാർ ആണ് ബന്ധുവും വിമുക്ത ഭടനുമായ സുരേഷ് കുമാറിൻ്റെ വീട്ടിൽ കയറി അതിക്രമം കാണിച്ചത്.
Also Read: ബ്രഹ്മപുരം തീപിടിത്തം: പുകയില്‍ മുങ്ങി കൊച്ചി; തീയണയ്ക്കാൻ തീവ്രശ്രമം
ഈ സമയം സുരേഷ് കുമാർ മറ്റൊരിടത്ത് പോയിരിക്കുകയായിരുന്നു. സുരേഷ് കുമാറിൻ്റെ ഭാര്യ പദ്മജ, മകൾ നീതി, നീതിയുടെ മകൻ സിദ്ധാർത്ഥ് എന്നിവർ മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. വീട്ടിനകത്ത് തീപടരുന്നത് കണ്ട ഇവർ പിൻവാതിലിലൂടെ ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ നാട്ടുകാർ സുരേഷ് കുമാറിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് മടങ്ങിയെത്തിയ സുരേഷ് പോലീസിനെയും അഗ്നിരക്ഷാ സേനയേയും വിവരം അറിയിക്കുകയും ഇതിനെ തുടർന്ന് എത്തിയ പോലീസ് അജയകുമാറിനെ കസ്റ്റഡിയിൽ എടുക്കുകയുമുണ്ടായി.
Also Read: Shani Uday 2023 : ശനി ഉദയത്തിന് ഇനി മണിക്കൂറുകൾ മാത്രം; ഈ രാശിക്കാരുടെ ഉറങ്ങിക്കിടന്ന ഭാഗ്യം ഉണരും!
കുടുംബങ്ങൾ തമ്മിൽ നേരത്തെ വഴി തർക്കം ഉണ്ടായിരുന്നു. ഇതിൻ്റെ പേരിൽ പ്രശ്നങ്ങൾ നടന്നിരുന്നു. ഇതിനെ തുടർന്ന് ഇന്ന് അജയകുമാർ മദ്യപിച്ച് മദ്യ കുപ്പിയുമായി എത്തിയാണ് അതിക്രമം നടത്തിയത്. സംഭവം കാട്ടാക്കട പോലീസ് സ്റ്റേഷൻ പരിധിയിലാണ് നടന്നത്. രാവിലെ പത്തുമണിയോടെയായിരുന്നു നാടിനെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. മണ്ണെണ്ണയോ പെട്രോളോ പോലുള്ള ഇന്ധനവുമായിട്ടാണ് അജയകുമാർ സുരേഷിന്റെ വീട്ടിലെത്തിയത്. ജനലിലുള്ളിലൂടെ ഇത് ഒഴിച്ചശേഷം ഇയാൾ തീയിടുകയായിരുന്നു. വീട്ടിനുള്ളിൽ നിന്നും ആരും രക്ഷപ്പെടാതിരിക്കാനായി ഇയാൾ വീടിന്റെ മുന്നിലത്തെ വാതിൽ പുറത്തുനിന്നും പൂട്ടിയിരുന്നു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടിട്ടില്ലായെങ്കിലും വീട്ടിലുണ്ടായിരുന്ന ഫർണിച്ചറും വസ്ത്രങ്ങളും കത്തി നശിച്ചു.
Also Read: Viral Video: വലയിൽ കുടുങ്ങിയ രാജവെമ്പാലയ്ക്ക് ദാഹജലം നൽകുന്ന യുവാവ്..! വീഡിയോ വൈറൽ
റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ അജയകുമാർ മുഖംമൂടി ധരിച്ചെത്തിയാണ് വീടിന് തീയിട്ടത് എന്നാണ്. പ്രതിക്കെതിരെ വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...