തൃശൂർ: മുരിങ്ങൂർ പീഡനക്കേസിൽ (Muringoor rape case) മൊഴിയെടുക്കലിന്റെ പേരിൽ മാസങ്ങളായി പൊലീസ് വേട്ടയാടുകയായിരുന്നെന്ന് പരാതിക്കാരിയായ യുവതി ആരോപിച്ചു. ആളൂർ പീഡനക്കേസിൽ ശാസ്ത്രീയ തെളിവുകൾ ഇല്ലെന്ന തൃശൂർ റൂറൽ എസ്പി (Thrissur rural SP) ജി. പൂങ്കുഴലിയുടെ റിപ്പോർട്ടിനെതിരെയാണ് യുവതി രം​ഗത്തെത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രതിയുടെ മൊബൈൽ ഫോൺ പിടിച്ചെടുത്ത് പരിശോധിച്ചാൽ തന്നെ ഭീഷണിപ്പെടുത്തിയതിനും ഭീഷണപ്പെടുത്താനുണ്ടായ സാഹചര്യത്തിനും തെളിവുകൾ ലഭിക്കും. എന്നാൽ പൊലീസ് ഇതിന് തയ്യാറായില്ല. പൊലീസ് (Police) ഒത്തുകളിക്കുകയാണ്. തന്നെ വൈദ്യപരിശോധനയ്ക്ക് ഹാജരാ​ക്കിയപ്പോൾ അവിടെ പ്രതിയുടെ സാന്നിധ്യം ഉണ്ടായിരുന്നുവെന്ന വാദത്തിൽ ഉറച്ച് നിൽക്കുന്നതായും യുവതി വ്യക്തമാക്കി.


ALSO READ: Muringoor rape case: സുഹൃത്ത് ബലാത്സം​ഗത്തിന് ഇരയായതായി പരാതി നൽകിയ മയൂഖ ജോണിക്കെതിരെ കേസ്


നിലവിൽ കേസ് അന്വേിഷിക്കുന്ന ക്രൈംബ്രാഞ്ചിൽ വിശ്വാസമുണ്ട്. അവരും കൈവിട്ടാൽ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെടുമെന്നും യുവതിയുടെ കുടുംബം പറഞ്ഞു. യുവതിയെ പീഡിപ്പിച്ച ജോൺസണെതിരെ രം​ഗത്ത് വന്നതിന്റെ പേരിൽ തന്നെയും വേട്ടയാടുന്നതായി ഒളിമ്പ്യൻ മയൂഖ ജോണി പറഞ്ഞു. 2016 ജൂലൈയിൽ മുരിങ്ങൂർ സ്വദേശിയായ ചുങ്കത്ത് ജോൺസൺ തന്റെ സുഹൃത്തിനെ ബലാത്സം​ഗം ചെയ്തെന്നായിരുന്നു മയൂഖയുടെ (Mayookha Johny) വെളിപ്പെടുത്തൽ.


പീഡനത്തിന് ഇരയായ പെൺകുട്ടി വെർബൽ റേപ്പിലൂടെയാണ് കടന്ന് പോകുന്നത്. പ്രതിയുടെ കൂട്ടാളികൾ പ്രസ് മീറ്റ് നടത്തി സുഹൃത്തിന്റെ ഐഡന്റിറ്റി പുറത്ത് വിട്ടു. യുവതിയുടെ ഭർത്താവും ജോലി രാജിവയ്ക്കേണ്ട അവസ്ഥയിലാണെന്നും മയൂഖ ജോണി പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.