വർഷം 75 ലക്ഷം , പ്രതിമാസം ആറര ലക്ഷത്തിനും മുകളിൽ ശമ്പളം മാത്രം: ലോകത്തിൽ ഏറ്റവും കൂടുതൽ ശമ്പളം വാങ്ങിക്കുന്ന പോലീസുകാർ

മാസം ലക്ഷങ്ങൾ വാങ്ങിക്കുന്ന പോലീസ് കോൺസ്റ്റബിൾ മാർ നമ്മുടെ ലോകത്തുണ്ട്. അതിലൊന്നാണ് കനേഡിയൻ പോലീസ് 

Written by - Zee Malayalam News Desk | Last Updated : Jul 19, 2021, 09:47 PM IST
  • ഇനി അമേരിക്കയിലേക്ക് വരാം 67000 ഡോളറാണ് അമേരിക്കയിൽ ഒരു പോലീസുകാരൻ നൽകുന്ന തുക
  • ഇന്ത്യൻ റുപ്പിയിൽ പ്രതിമാസ കണക്ക് നോക്കിയാൽ ശരാശരി 10 ലക്ഷത്തിനും മുകളിലാണ്
  • സ്വിറ്റസർലണ്ട്,ഫ്രാൻസ്,ആസ്ട്രേലിയ,യുകെ തുടങ്ങിയ രാജ്യങ്ങളും പോലീസുകാർക്ക് വലിയ ശമ്പളം നൽകുന്ന രാജ്യങ്ങളാണ്.
വർഷം 75 ലക്ഷം , പ്രതിമാസം ആറര ലക്ഷത്തിനും മുകളിൽ ശമ്പളം മാത്രം: ലോകത്തിൽ ഏറ്റവും കൂടുതൽ ശമ്പളം വാങ്ങിക്കുന്ന പോലീസുകാർ

2020-ലെ കണക്ക് പ്രകാരം ഇന്ത്യയിലെ തുടക്കകാരനായ ഒരു പോലീസ് കോൺസ്റ്റബിളിന് കിട്ടുന്ന ശരാശരി പ്രതിമാസ ശമ്പളം 22 000 രൂപയാണ്. കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ പലയിടത്തും ഇതിൽ വലിയ വ്യത്യാസമുണ്ടെങ്കിലും ദേശിയ ശരാശരിയിൽ ഇപ്പോഴും ഇതാണ് തുക. പലയിടത്തും ആനുകൂല്യങ്ങൾ പോലും കുറവാണ്.

എന്നാൽ മാസം ലക്ഷങ്ങൾ വാങ്ങിക്കുന്ന പോലീസ് കോൺസ്റ്റബിൾ മാർ നമ്മുടെ ലോകത്തുണ്ട്. അതിലൊന്നാണ് കനേഡിയൻ പോലീസ് നിലവിലെ കണക്ക് പ്രകാരം ആറര ലക്ഷത്തിൽ കൂടുതലാണ് ഒരു പോലീസുകാരന് കാനഡയിൽ കിട്ടുന്ന ശരാശരി ശമ്പളം.

ALSO READ: Pegasus Phone Leak Persons: നാൽപ്പത് മാധ്യമ പ്രവർത്തകർ, രണ്ട് കേന്ദ്രമന്ത്രിമാർ, സുപ്രീം കോടതി ജഡ്ജിയുടെയും ഫോൺ ചോർന്നു

പ്രതിവർഷമാകട്ടെ ഇത് 75 ലക്ഷത്തിലും മുകളിലാണ്. ഒാവർ ടൈം,ഒാഫ് ഡേ ഡ്യൂട്ടി, എക്ട്രാ ഡ്യൂട്ടി എന്നിങ്ങനെ എല്ലാത്തിനും പ്രത്യേകം ശമ്പളം വേറെയും ലഭിക്കും കനേഡിയൻ പോലീസിന്. ലോകത്തിൽ ഏറ്റവും കൂടുതൽ ആനുകൂല്യങ്ങളും ഇവർക്കാണ്.

ഇനി അമേരിക്കയിലേക്ക് വരാം 67000 ഡോളറാണ് അമേരിക്കയിൽ ഒരു പോലീസുകാരൻ നൽകുന്ന തുക.ഇന്ത്യൻ റുപ്പിയിൽ പ്രതിമാസ കണക്ക് നോക്കിയാൽ ശരാശരി 10 ലക്ഷത്തിനും മുകളിലാണ്. കോൺസ്റ്റബിൾ,കോർപ്പറൽ,സർജൻറ്, ഇൻസ്പെക്ടർ. തുടങ്ങി ഒാരോ സ്ഥാനങ്ങളിലും ഇത് മാറിക്കൊണ്ടിരിക്കും.

ALSO READ: Europe Worst Floods : യൂറോപ്പിലെ പ്രളയത്തിൽ മരണസംഖ്യ 120 കടന്നു

സ്വിറ്റസർലണ്ട്,ഫ്രാൻസ്,ആസ്ട്രേലിയ,യുകെ തുടങ്ങിയ രാജ്യങ്ങളും പോലീസുകാർക്ക് വലിയ ശമ്പളം നൽകുന്ന രാജ്യങ്ങളാണ്. ശമ്പളത്തിൽ മാത്രമല്ല കാര്യക്ഷമത,ടെക്നോളജി എന്നിങ്ങനെ വിദേശ പോലീസ് എപ്പോഴും ഒരു പടി മുന്നിലാണ്. എങ്കിലും പരിമിതമായ സൌകര്യങ്ങളും ബുദ്ധി കൂർമ്മതയും കൈമുതലാക്കി പ്രവർത്തിക്കുന്നതിൽ സല്യൂട്ട് ഇന്ത്യൻ പോലീസിന് തന്നെ.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News