കൊച്ചി: വയനാട് മുട്ടിൽ മരംമുറിക്കേസിൽ പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി. അന്വേഷണത്തിന് (Investigation) സ്റ്റേ ഇല്ല. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമെന്ന് സംസ്ഥാന സർക്കാർ. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും സർക്കാർ (Government) കോടതിയിൽ വ്യക്തമാക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

കേസിൽ വില്ലേജ് ഓഫീസർമാരടക്കം അന്വേഷണം നേരിടുന്നുണ്ടെന്ന് സർക്കാർ കോടതിയിൽ വ്യക്തമാക്കി. കേസിലെ പ്രതി ആന്റോ ജോസഫ് നൽകിയ ഹർജിയാണ് ഹൈക്കോടതി (High court) തള്ളിയത്. സ‍ർക്കാർ ഉത്തരവ് ദുർവ്യാഖ്യാനം ചെയ്താണ് വനംകൊള്ള നടത്തിയത്. വില്ലേജ് ഓഫീസർമാരടക്കം കേസിൽ അന്വേഷണം നേരിടുകയാണ്. ഇക്കാര്യങ്ങൾ പരി​ഗണിച്ച കോടതി അന്വേഷണത്തിന് സ്റ്റേ വേണമെന്ന ആവശ്യം തള്ളുകയായിരുന്നു.


ALSO READ: Chennai ൽ സിംഹങ്ങൾക്ക് കോവിഡ് 19 രോഗബാധ; മുഖ്യമന്ത്രി എംകെ സ്റ്റാലിൻ മൃഗശാല സന്ദർശിച്ചു


പ്രതികളായ റോജോ അ​ഗസ്റ്റിൻ, ആന്റോ അ​ഗസ്റ്റിൻ എന്നിവരാണ് അന്വേഷണവും എഫ്ഐആറും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. അതേസമയം, മരംകൊള്ളക്കേസിൽ വനംവകുപ്പ് (Forest department) അന്വേഷണം ആരംഭിച്ചു. റവന്യൂ വകുപ്പിന്റെ ഉത്തരവിന്റെ മറവിൽ ഏതൊക്കെ ജില്ലകളിൽ നിന്ന് മരങ്ങൾ മുറിച്ച് കടത്തിയെന്നത് സംബന്ധിച്ച് വിവരം ശേഖരിച്ച് തുടങ്ങി. വനം വിജിലൻസ് സിസിഎഫിനാണ് അന്വേഷണ ചുമതല.


ALSO READ: Covid 19 in Animals : തമിഴ്നാട്ടിൽ 56 ആനകൾക്ക് കോവിഡ് പരിശോധന നടത്തി


സർക്കാർ നിലപാട് അം​ഗീകരിച്ച കോടതി കേസ് പരി​​ഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് മാറ്റി. അന്വേഷണത്തിന് ഇടക്കാല സ്റ്റേ വേണമെന്ന പ്രതികളുടെ ആവശ്യം ജസ്റ്റിസ് നാരായണ പിഷാരടി തള്ളുകയായിരുന്നു. അതേസമയം, റവന്യൂവകുപ്പിന്റെ ഉത്തരവ് മറയാക്കി കാസർകോട് ജില്ലയിലും ഇത്തരത്തിൽ മരങ്ങൾ മുറിച്ച് കടത്തിയതായി റിപ്പോർട്ടുകളുണ്ട്. പട്ടയഭൂമിയിൽ നിന്ന് ചന്ദനം ഒഴികെയുള്ള മരങ്ങൾ മുറിക്കാമെന്ന ഉത്തരവ് മറയാക്കിയാണ് മരങ്ങൾ മുറിച്ച് കടത്തിയത്. എട്ട് കേസാണ് വനം വകുപ്പ് ഇത് സംബന്ധിച്ച് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഈട്ടിയും തേക്കും അടക്കമുള്ള മരങ്ങളാണ് വ്യാപകമായി മുറിച്ച് കടത്തിയത്. മുട്ടിൽ മരംമുറിക്കേസിൽ റവന്യൂ-വനംവകുപ്പ് ഉദ്യോ​ഗസ്ഥർക്ക് വീഴ്ച പറ്റിയെന്ന് വനംവകുപ്പ് സെക്രട്ടറി പ്രാഥമിക റിപ്പോർട്ട് വനംമന്ത്രി എകെ ശശീന്ദ്രന് നൽകിയിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക