Covid 19 in Animals : തമിഴ്നാട്ടിൽ 56 ആനകൾക്ക് കോവിഡ് പരിശോധന നടത്തി

കോയമ്പത്തൂരിലെയും നിൽഗിരീസിലേയും 2 ക്യാമ്പുകളിലെ ആനകൾക്കാണ് കോവിഡ് രോഗ പരിശോധന നടത്തിയത്.   

Written by - Zee Malayalam News Desk | Last Updated : Jun 8, 2021, 08:38 PM IST
  • കോയമ്പത്തൂരിലെയും നിൽഗിരീസിലേയും 2 ക്യാമ്പുകളിലെ ആനകൾക്കാണ് കോവിഡ് രോഗ പരിശോധന നടത്തിയത്.
  • ചെന്നൈയിലെ മൃഗശാലയിൽ കോവിഡ് രോഗബാധയെ തുടർന്ന് ഒരു പെൺസിംഹം മരണപ്പെടുകയും 9 സിംഹങ്ങൾക്ക് രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തതിനെ തുടർന്നാണ് ആനകളിലും കോവിഡ് പരിശോധന നടത്തിയത്.
  • കോഴിക്മുടി ആന ക്യാമ്പിൽ വന മന്ത്രി കെ രാമചന്ദ്രന്റെ നേതൃത്വത്തിലാണ് പരിശോധനകൾ നടത്തിയത്.
  • കോഴിക്മുടി ക്യാമ്പിൽ ആകെ 28 ആനകൾക്കാണ് കോവിഡ് പരിശോധന നടത്തിയത്.
Covid 19 in Animals : തമിഴ്നാട്ടിൽ 56 ആനകൾക്ക് കോവിഡ് പരിശോധന നടത്തി

Coimbatore: തമിഴ്നാട്ടിൽ (Tamilnadu)ചൊവ്വാഴ്ച്ച 56 ആനകൾക്ക് കോവിഡ് (Covid 19) സ്വാബ് ടെസ്റ്റ് നടത്തി. കോയമ്പത്തൂരിലെയും നിൽഗിരീസിലേയും 2 ക്യാമ്പുകളിലെ ആനകൾക്കാണ് കോവിഡ് രോഗ പരിശോധന നടത്തിയത്. ചെന്നൈയിലെ മൃഗശാലയിൽ കോവിഡ് രോഗബാധയെ തുടർന്ന് ഒരു പെൺസിംഹം മരണപ്പെടുകയും 9 സിംഹങ്ങൾക്ക് രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തതിനെ തുടർന്നാണ് ആനകളിലും കോവിഡ് പരിശോധന നടത്തിയത്.

കോഴിക്മുടി ആന ക്യാമ്പിൽ വന മന്ത്രി കെ രാമചന്ദ്രന്റെ നേതൃത്വത്തിലാണ് പരിശോധനകൾ നടത്തിയത്. ടോപ്സ്ലിപ്പിലെ കോഴിക്മുടി ക്യാമ്പിൽ ആകെ 28 ആനകൾക്കാണ് (Elephant) കോവിഡ് പരിശോധന നടത്തിയത്. ഈ ക്യാമ്പിൽ 18 കൊമ്പനാനകളും 10 പിടിയാനകളുമാണ്.

ALSO READ: Chennai ൽ സിംഹങ്ങൾക്ക് കോവിഡ് 19 രോഗബാധ; മുഖ്യമന്ത്രി എംകെ സ്റ്റാലിൻ മൃഗശാല സന്ദർശിച്ചു

റിപ്പോർട്ടുകൾ അനുസരിച്ച് ക്യാമ്പിലെ 28 ആനകളിൽ 3 എണ്ണം ഇണക്കിയ കുംകി ആനകളും 5 എണ്ണം സഫാരിക്ക് ഉപയോഗിക്കുന്ന ആനകളും 4 ആനകൾ പ്രായമായ ആനകളുമാണ്. മാത്രമല്ല ക്യാമ്പിലെ എല്ലാ ജീവനക്കാരും, ഉദ്യോഗസ്ഥരും അവരുടെ കുടുംബാംഗങ്ങളും കോവിഡ് വാക്‌സിൻ സ്വീകരിച്ചിട്ടുണ്ട്. 

ALSO READ: Covid Vaccine : 44 കോടി കോവിഡ് വാക്‌സിൻ ഡോസുകൾക്ക് കൂടി ഓർഡർ നൽകിയെന്ന് കേന്ദ്ര സർക്കാർ

ചെന്നൈ അരിഗ്നർ അണ്ണാ സുവോളജിക്കൽ പാർക്കിൽ ഏഷ്യാറ്റിക് സിംഹങ്ങൾക്കാണ കോവിഡ് (Covid 19)  രോഗബാധ സ്ഥിരീകരിച്ചത്. രോഗബാധയെ തുടർന്ന് സിംഹങ്ങളെ ക്വാറന്റൈനിൽ പ്രവേശിപ്പിക്കുകയും ആന്റി ബൈക്കോടിക്സ് നൽകി ചികിത്സ ആരംഭിക്കുകയും ചെയ്‌തു.

ALSO READ: India Covid Update: ആശ്വാസം.. കൊവിഡ് വ്യാപനം കുറയുന്നു, 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ചത് 86,492 പേർക്ക്

രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ (MK Stalin) മൃഗശാലയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. മാത്രമല്ല മുഖ്യമന്ത്രി വനം വകുപ്പ് ഉദ്യോഗസ്ഥരോട് കോവിഡ് പ്രോട്ടോകോൾ പാലിച്ച് കൊണ്ട് തന്നെ ഏറ്റവും മികച്ച ചികിത്സ എത്തിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

Trending News