Mysuru : മൈസൂരു കൂട്ടബലാത്സംഗക്കേസിൽ പിടിയിലായവരെ പെൺകുട്ടി തിരിച്ചറിഞ്ഞു. അറസ്റ്റിലായവരെ ഇന്ന് ചാമുണ്ഡി ഹിൽസിലെത്തിച്ച് തെളിവെടുപ്പ് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. തിരുപ്പതി സ്വദേശികളായ അഞ്ച്‌ പേരെയാണ് അറസ്റ്റ് ചെയ്‌തിട്ടുള്ളത്. അറസ്റ്റ് ചെയ്യപ്പെട്ട അഞ്ച് പേരിൽ പ്രായപൂർത്തിയാകാത്ത ഒരാളെയും ഉൾപ്പെട്ടിട്ടുണ്ട്. സംഘത്തിലെ ഒരാൾക്ക് വേണ്ടി ഇപ്പോഴും തിരച്ചിൽ തുടരുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പെൺകുട്ടിയുടെ ആരോഗ്യനില നേരിയ തോതിൽ മെച്ചപ്പെട്ടിട്ടുണ്ട്. പെൺകുട്ടി അറസ്റ്റിലായ പ്രതികളെ തിരിച്ചറിഞ്ഞതായും അറിയിച്ചിട്ടുണ്ട്. മലയാളികളായ  വിദ്യാർഥികളെയടക്കം സംശയം ഉണ്ടായിരുന്ന കേസിൽ പഴക്കച്ചവടക്കാരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. സംശയിക്കപ്പെട്ടിരുന്ന മലയാളായി വിദ്യാർഥികളെ ചോദ്യം ചെയ്ത ശേഷം പറഞ്ഞയച്ചു.


ALSO READ: Mysuru Gang Rape : മൈസൂരു കൂട്ടബലാത്സംഗക്കേസിൽ അഞ്ചുപേര്‍ അറസ്റ്റില്‍; ഒരാൾക്കായി തിരച്ചിൽ തുടരുന്നു


കഴിഞ്ഞ  ചൊവ്വാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്.  ആറ് പേർ ചേർന്ന് മൈസൂരിൽ ചാമുണ്ഡി ഹിൽസ് കാണാനെത്തിയ വിദ്യാർഥിനിയെ ബലാത്സംഗം ചെയുകയായിരുന്നു. ശബ്ദം കേട്ടെത്തിയ പ്രദേശവാസികളാണ് വിദ്യാർഥിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സുഹൃത്തിനെയും അവശനിലയിൽ കണ്ടെത്തിയിരുന്നു.


ALSO READ:  Mysuru Gang Rape : മൈസൂർ കൂട്ടബലാത്സംഗക്കേസിൽ നാല് പേരെ കസ്റ്റഡിയിലെടുത്തു


റിപ്പോർട്ടുകൾ അനുസരിച്ച് ചാമുണ്ഡി ഹിൽസിന് താഴെയുള്ള പ്രദേശത്ത് പെൺകുട്ടിയും സുഹൃത്തും ഇരുന്ന് സംസാരിക്കുകയായിരിക്കുന്നു. അവിടെയെത്തിയ ആറംഗ സംഘം ഇരുവരോടും പണം ആവശ്യപ്പെടുകയും സുഹൃത്ത് അതിനെ എതിർക്കുകയും ചെയ്‌തു. ഇതിനെ തുടർന്ന് ആറംഗ സംഘം സുഹൃത്തിനെ ആക്രമിച്ച ശേഷം പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.


ALSO READ: Mysore Gang Rape: നിര്‍ണ്ണായക വഴിത്തിരിവ്, മലയാളി വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച് അന്വേഷണം, കര്‍ണാടക പോലീസ് കേരളത്തിലേയ്ക്ക്


പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രദേശവാസികളായ മദ്യപാനികളാണ് കേസിലെ പ്രതികളെന്ന് അന്വേഷണ സംഘം അനുമാനിച്ചിരുന്നു. എന്നാൽ ഇവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഇവരല്ല കേസിലെ പ്രതികളെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് സ്ഥലത്ത് ഉണ്ടായിരുന്ന മൊബൈൽ സിമ്മുകളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കേസിൽ വഴിത്തിരിവായത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക