Mysuru : മൈസൂരു കൂട്ടബലാത്സംഗക്കേസിൽ (Mysuru Gang Rape Case) അഞ്ചുപേര്‍ അറസ്റിലായതായി കർണാടക പൊലീസ് അറിയിച്ചു. തിരുപ്പതി സ്വദേശികളായ അഞ്ച് പേരെയാണ് അറസ്റ്റ് ചെയ്‌തത്. മലയാളികളായ വിദ്യാർഥികളെയടക്കം സംശയം ഉണ്ടായിരുന്ന കേസിൽ പഴക്കച്ചവടക്കാരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഒരാൾക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്. സംശയം ഉണ്ടായിരുന്ന മലയാളി വിദ്യാർഥികളെയടക്കം 35 പേരെ കേസിൽ ചോദ്യം ചെയ്തിരുന്നു.
അറസ്റ്റിലായ അഞ്ച് പേരിൽ ഒരാൾ പ്രായപൂർത്തിയാകാത്ത ആളാണെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആറ് പേർ ചേർന്ന് മൈസൂരിൽ ചാമുണ്ഡി ഹിൽസ് കാണാനെത്തിയ വിദ്യാർഥിനിയെ ബലാത്സംഗം ചെയുകയായിരുന്നു.
ALSO READ: Mysuru Gang Rape : മൈസൂർ കൂട്ടബലാത്സംഗക്കേസിൽ നാല് പേരെ കസ്റ്റഡിയിലെടുത്തു
റിപ്പോർട്ടുകൾ അനുസരിച്ച് ചാമുണ്ഡി ഹിൽസിന് താഴെയുള്ള പ്രദേശത്ത് പെൺകുട്ടിയും സുഹൃത്തും ഇരുന്ന് സംസാരിക്കുകയായിരിക്കുന്നു. അവിടെയെത്തിയ ആറംഗ സംഘം ഇരുവരോടും പണം ആവശ്യപ്പെടുകയും സുഹൃത്ത് അതിനെ എതിർക്കുകയും ചെയ്‌തു. ഇതിനെ തുടർന്ന് നാലംഗ സംഘം സുഹൃത്തിനെ ആക്രമിച്ച ശേഷം പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.
പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രദേശവാസികളായ മദ്യപാനികളാണ് കേസിലെ പ്രതികളെന്ന് അന്വേഷണ സംഘം അനുമാനിച്ചിരുന്നു. എന്നാൽ ഇവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഇവരല്ല കേസിലെ പ്രതികളെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് സ്ഥലത്ത് ഉണ്ടായിരുന്ന മൊബൈൽ സിമ്മുകളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കേസിൽ വഴിത്തിരിവായത്.
പ്രദേശത്ത് ഉണ്ടയായിരുന്ന സിമ്മുകളിൽ 6 എണ്ണം പെൺകുട്ടിയുടെ തന്നെ കോളേജിലെ വിദ്യാർഥികളുടേതാണെന്ന് കണ്ടെത്തി. മാത്രമല്ല ഇവരിൽ 4 പേർ സംഭവംനടന്ന പിറ്റേന്ന് തന്നെ ഹോസ്റ്റലിൽ നിന്ന് മടങ്ങി പോയതായും കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് അന്വേഷണം ഇവർക്ക് നേരെ നീണ്ടതായി റിപ്പോർട്ടുകൾ പുറത്ത് വന്നത്.
ALSO READ: Mysore Gang Rape: മൈസൂരിൽ കൂട്ട ബലാത്സംഗം,സുഹൃത്തിനെ അടിച്ച് വീഴ്ത്തി വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തു
പെൺകുട്ടി ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. പെൺകുട്ടിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. അതേസമയം കേസിലെ പ്രതികളെ, ഹൈദരാബാദ് (Hyderabad) മാതൃകയിൽ പൊലീസ് വെടിവച്ചു കൊല്ലണമെന്ന (Encounter) അഭിപ്രായവുമായി കർണാടക മുൻ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി രംഗത്തെത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...