Crime News: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുമായി എത്തിയ രണ്ട് ബീഹാർ സ്വദേശികൾ അറസ്റ്റിൽ
Crime News: പെൺകുട്ടികൾ പശ്ചിമ ബംഗാൾ സ്വദേശികളാണ്. ഇന്നലെ രാത്രി 7:30 ഓടെയാണ് യുവാക്കളോടൊപ്പം കുട്ടികളെ ഗാന്ധി പുരത്ത് കണ്ടെത്തിയത്.
കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുമായി എത്തിയ രണ്ട് ബീഹാർ സ്വദേശികൾ കൊച്ചിയിൽ പിടിയിൽ. എറണാകുളം പുറയാറിൽ അന്തർ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്വകാര്യ വ്യക്തിയുടെ വാടക ടെൻഡിലാണ് സ്കൂൾ യൂണിഫോം ധരിച്ച 13 ഉം 17 ഉം വയസുള്ള പെൺകുട്ടികളെയും കൊണ്ട് ഇവർ എത്തിയത്.
Also Read: കേസന്വേഷണത്തിനെത്തി കൈക്കൂലി വാങ്ങിയെന്ന് പരാതി; 4 പോലീസ് ഉദ്യോഗസ്ഥർ പിടിയിൽ
പെൺകുട്ടികൾ പശ്ചിമ ബംഗാൾ സ്വദേശികളാണ്. ഇന്നലെ രാത്രി 7:30 ഓടെയാണ് യുവാക്കളോടൊപ്പം കുട്ടികളെ ഗാന്ധി പുരത്ത് കണ്ടെത്തിയത്. പുറയാർ ഭാഗത്ത് ജോലി ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികളാണ് വിവരം നാട്ടുകാരെ അറിയിച്ചത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് നെടുമ്പാശ്ശേരി പോലീസെത്തി യുവാക്കളെ കസ്റ്റഡിയിലെടുക്കുകയും പെൺകുട്ടികളെ ജുവൈനൽ ഹോമിലേക്ക് മാറ്റുകയും ചെയ്തു. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നെടുമ്പാശ്ശേരിയിൽ നിന്നും ഷാർജയിലേക്ക് പോയ എയർ ഇന്ത്യ എക്പ്രസിൽ പുക, വിമാനം തിരിച്ചിറക്കി
നെടുമ്പാശേരിയിൽ നിന്നും ഷാർജയിലേക്ക് പോയ എയർ ഇന്ത്യാ എക്സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി. വിമാനത്തിൽ നിന്നും പുക ഉയരുന്നത് കണ്ടതിനെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയത്. രാത്രി 10:30 ന് പുറപ്പെട്ട വിമാനമാണ് 11:30 ഓടെ അടിയന്തിരമായി ഇറക്കിയത്.
Also Read: Shukra Ast 2023: ഈ രാശിക്കാരുടെ ഭാഗ്യം തെളിയാൻ ഇനി മണിക്കൂറുകൾ മാത്രം!
വിമാനത്തിലുണ്ടായിരുന്ന ഒരു യാത്രക്കാരനാണ് പുക കണ്ടതായി ജീവനക്കാരെ അറിയിച്ചത്. ഏതാണ്ട് അര മണിക്കൂറോളം പറന്ന ശേഷമായിരുന്നു പുക കണ്ടെത്തിയത്. വിമാനത്തിൽ 170 യാത്രക്കാരുണ്ടായിരുന്നു. ഇവരെ ദുബൈയിൽ നിന്നും വന്ന മറ്റൊരു വിമാനത്തിൽ കയറ്റി യാത്രയാക്കി. തുടർന്ന് തിരിച്ചയിറക്കിയ വിമാനത്തിൽ വിദഗ്ധ പരിശോധന നടത്തി.
Also Read: Viral Video: ഓടുന്ന ബൈക്കിൽ ലിപ് ലോക്ക് ചെയ്യുന്ന പെൺകുട്ടികൾ..! വീഡിയോ വൈറൽ
ഇതിനിടയിൽ കരിപ്പൂരിൽ നിന്നുംന്ന് പറന്നുയർന്ന വിമാനം തകരാറിനെ തുടർന്ന് തിരിച്ചിറക്കിയിരുന്നു. മസ്കറ്റിലേക്ക് പറന്ന ഒമാൻ എയർവേയ്‌സ് വിമാനമാണ് അടിയന്തിരമായി തിരിച്ചിറക്കിയത്. ഇതിൽ 162 യാത്രക്കാരാണ് ഉണ്ടായിരുന്നത്. വിമാനത്തിന്റെ കാലാവസ്ഥാ റെഡാറിനാണ് തകരാർ ഉണ്ടായതെന്നാണ് വിവരം. കാലാവസ്ഥാ മുന്നറിയിപ്പ് തിരിച്ചറിയാൻ വിമാനത്തിന് കഴിയാതെ വന്നതോടെയാണ് വിമാനം അടിയന്തിരമായി തിരിച്ചിറക്കിയത്. വിമാനത്തിന് യന്ത്രത്തകരാറൊന്നുമില്ലായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...