Nayana Sooryan | നയനാ സൂര്യൻ താമസിച്ച വീട് അകത്ത് നിന്ന് പൂട്ടിയിരുന്നോ? ഉത്തരങ്ങൾ തേടി ക്രൈം ബ്രാഞ്ച്
നാല് വർഷം മുമ്പ് നടന്ന സംഭവമായതിനാൽ സംഭവ സ്ഥലത്തുനിന്നും മറ്റു തെളിവുകൾ ശേഖരിക്കുക അസാധ്യമാണ്
തിരുവനന്തപുരം: നയനാ സൂര്യൻറെ മരണത്തിൽ ക്രൈബ്രാഞ്ച് സംഘം അന്വേഷണ നടപടികൾ ആരംഭിച്ചു. ആൽത്തറയിലെ വാടക വീട്ടിൽ എത്തിയ സംഘം നയന മരിച്ചു കിടിന്ന മുറിയിൽ വിശദമായ പരിശോധന നടത്തി. വാതില്‍ അകത്തു നിന്നും പൂട്ടിയിരുന്നോ അതോ തുറന്നിരിക്കുകയാണോ എന്ന കാര്യത്തിൽ വ്യക്തത വരുത്തുകയാണ് ആദ്യ ലക്ഷ്യം.
എങ്കിൽ മാത്രമെ കൊലപാതകമാണോ അതോ സ്വഭാവിക മരണമാണോ എന്ന കാര്യത്തിൽ അന്വേഷണ സംഘത്തിന് മുന്നോട്ട് പോകാന്‍ കഴിയുകയുള്ളു. നാല് വർഷം മുമ്പ് നടന്ന സംഭവമായതിനാൽ സംഭവ സ്ഥലത്തുനിന്നും മറ്റു തെളിവുകൾ ശേഖരിക്കുക അസാധ്യമാണ്. കൂടാതെ വീട് പെയ്ന്റ് അടിക്കുകയും ചെയ്തിട്ടുണ്ട്.
Also Read: Crime News: കുപ്രസിദ്ധ മോഷ്ടാവ് റെമ്പോ രഞ്ജിത്ത് പിടിയിൽ
13 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ക്രൈബ്രാഞ്ച് എസ്.പി മധു സുധനൻ. കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥൻ ജലീൽ തോട്ടത്തിൽ എന്നിവർ നേരിട്ട് എത്തിയാണ് പരിശോധന നടത്തിയത്. ആ വീട്ടിൽ മറ്റോരാളാണ് ഇപ്പോൾ താമസിക്കുന്നത്. പുറത്തു നിന്നും ഒരാൾക്ക് ഏതൊക്കെ തരത്തിൽ അകത്തയ്ക്ക് കടക്കാൻ കഴിയും എന്നകാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്. അടുത്തുള്ള മതിലിൽ കയറി അകത്തെയ്ക്ക് കയറാൻ കഴിയുമോ എന്നതടക്കമുള്ള കാര്യങ്ങളാണ് ക്രൈംബ്രാഞ്ച് സംഘം ഇപ്പോൾ നടത്തുന്നത്.
അന്ന് തിരുവന്തപുരം മ്യൂസിയം പോലീസായിരുന്നു കേസ് അന്വേഷിച്ചിരുന്നത്. എന്നാൽ ആദ്യം അന്വേഷിച്ച സംഘം സ്വഭാവികമരണമെന്ന് തുടക്കത്തിൽ തന്നെ വിധി എഴുതി. വാതിൽ അകത്തുനിന്നും പൂട്ടിയതാണെന്നും പറഞ്ഞിരുന്നു. എന്നാൽ രണ്ടാമത് അന്വേഷിച്ച സംഘം വാതില്‍ അകത്തുനിന്നും പൂട്ടിയിലെന്നും പറഞ്ഞിരുന്നു. ബോഡി പോസ്റ്റ് മോർട്ടം ചെയ്ത സർജൻ കൊലപാതകമാണെന്ന സംശയം രേഖപ്പെടുത്തിയെങ്കിലും പിന്നീട് ആ വഴി അന്വേഷം നടന്നില്ല. മരണത്തിൽ ബന്ധുക്കള്‍ സംശയം ഉന്നയിച്ചതിനെ തുടർന്നാണ് ഇപ്പോൾ വീണ്ടും സർക്കാർ അന്വേഷണത്തിന് തയ്യാറായിരിക്കന്നത്.