Crime News: കുപ്രസിദ്ധ മോഷ്ടാവ് റെമ്പോ രഞ്ജിത്ത് പിടിയിൽ

Rempo Ranjith arrested: ഒറ്റശേഖരമംഗലത്ത് ഒരു വീട്ടിൽ നിന്നും ഗ്യാസ് സിലിണ്ടറും, കാറിലെ സ്റ്റീരിയോയും മോഷ്ടിച്ച കേസിലാണ് രഞ്ജിത്തിനെ ആര്യങ്കോട് പോലീസ് പിടികൂടിയത്. 

Written by - Zee Malayalam News Desk | Last Updated : Jan 17, 2023, 07:32 AM IST
  • കുപ്രസിദ്ധ മോഷ്ടാവ് റെമ്പോ രഞ്ജിത്ത് പിടിയിൽ
  • യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിക്കുകയും പോലീസിനെ ആക്രമിക്കുകയും ചെയ്ത കേസിലെ പ്രതിയാണ്
Crime News: കുപ്രസിദ്ധ മോഷ്ടാവ് റെമ്പോ രഞ്ജിത്ത് പിടിയിൽ

തിരുവനന്തപുരം: കുപ്രസിദ്ധ മോഷ്ടാവ് റെമ്പോ രഞ്ജിത്തിനെ നെയ്യാറ്റിൻകര ആര്യൻകോട്ടിൽ വച്ച് പോലീസ് പിടികൂടി.  കഴക്കൂട്ടത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിക്കുകയും പോലീസിനെ ആക്രമിക്കുകയും ചെയ്ത കേസിലെ പ്രതിയാണ് പിടിയിലായ രഞ്ജിത്ത്.

Also Read: നടൻ സുനിൽ സുഖദയുടെ കാർ ആക്രമിച്ച കേസ്, ഒരാള്‍ പിടിയിൽ

ഒറ്റശേഖരമംഗലത്ത് ഒരു വീട്ടിൽ നിന്നും ഗ്യാസ് സിലിണ്ടറും, കാറിലെ സ്റ്റീരിയോയും മോഷ്ടിച്ച കേസിലാണ് രഞ്ജിത്തിനെ ആര്യങ്കോട് പോലീസ് പിടികൂടിയത്.  രഞ്ജിത്തും സുഹൃത്ത് ഹരിയും മോഷണത്തിനു ശേഷം ഒറ്റശേഖരമംഗലത്ത് ഉണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് പോലീസ് എത്തിയപ്പോൾ പോലീസിനെ വാക്കത്തി ഉപയോഗിച്ച് ഇയാൾ ആക്രമിക്കാൻ ശ്രമിച്ചിരുന്നു.

Also Read: Mangal Margi 2023: ഇടവ രാശിയിൽ ചൊവ്വ നേർരേഖയിൽ; ഈ 4 രാശിക്കാർക്ക് വൻ ധനാഭിവൃദ്ധി!

ബലപ്രയോഗത്തിലൂടെയായിരുന്നു രഞ്ജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. അതേസമയം കൂടെയുണ്ടായിരുന്ന ഹരി രക്ഷപ്പെട്ടു. ഹരിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നതായി ആര്യങ്കോട് പോലീസ് പറഞ്ഞു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News