തിരുവനന്തപുരം : നെടുമങ്ങാട് സ്വർണക്കടയിൽ മോഷണം. 25 പവൻ സ്വർണവും ഒരു ലക്ഷം രൂപ വില വരുന്ന വെള്ളിയും മോഷണം പോയി. നെടുമങ്ങാട് ബാങ്ക് ജങ്ഷനിൽ പ്രവർത്തിക്കുന്ന അമൃത ജ്യുവലറിയിൽ നിന്നും സ്വർണവും മറ്റും മോഷണം പോയത്. ഇന്ന് ജനുവരി 27ന് രാവിലെ കട തുറക്കാൻ വന്നപ്പോഴാണ് ജ്യൂവലറിയുടെ ഷട്ടറിന്റെ പൂട്ട് തകർത്ത നിലയിൽ കണ്ടെത്തിയത്. ഏകദേശം 11  ലക്ഷത്തിൽ അധികം രൂപയുടെ സ്വർണമാണ് സ്വർണക്കടയിൽ നിന്നും മോഷണം പോയിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്നലെ ജനുവരി 26ന് രാത്രിയിലാണ് സ്വർണക്കടയിൽ മോഷണം നടന്നരിക്കുന്നത്. ഇന്നലെ രാത്രി 8.45 ഓടെയാണ് കടയുടമ ജ്യുവലറി അടച്ച് വീട്ടിലേക്ക് പോയത്. ജ്യുവലറിയുടെ ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് മോഷണം പോയത്. കട തുറന്നപ്പോൾ തറയിൽ മുളക് പൊടി വിതറിയ നിലയിലായിരുന്നു. മോഷണ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞെങ്കിലും മോഷ്ടാവ് മുഖം മൂടി ധരിച്ചിരുന്നു.


ALSO READ : Gold Rate Today : ഇന്നലെ കൂടി, ഇന്ന് കുറഞ്ഞു; ചാഞ്ചാടി സംസ്ഥാനത്തെ സ്വർണവില


നെടുമങ്ങാട് പോലീസ് സ്റ്റേഷിനും മോഷണം നടന്ന ജ്യുവലറിയും തമ്മിൽ 300 മീറ്റർ അകലം മാത്രമെ ഉള്ളൂ. കേസെടുത്ത നെടുമങ്ങാട് പോലീസ് ഉടമയുടെ മൊഴി രേഖപ്പെടുത്തി. ഫോറൻസിക് സംഘമെത്തി വിദഗ്ധ പരിശോധന നടത്തുകയും ചെയ്തു. കെഎസ്ആർടിസി ബസുകൾ കടയുടെ മുൻ വശത്തു ആണ് സ്ഥിരമായി രാത്രിയിൽ പാർക്ക് ചെയ്യുന്നത്. ഇത് കാരണം ഇവിടെ മോഷണങ്ങൾ പതിവാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കൾ പറഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.