Gold Rate Today : ഇന്നലെ കൂടി, ഇന്ന് കുറഞ്ഞു; ചാഞ്ചാടി സംസ്ഥാനത്തെ സ്വർണവില

Kerala Gold Rate Today January 27 2024 : വില ഏറിയും കുറഞ്ഞും നിൽക്കുമ്പോഴും സ്വർണവില 46,000ത്തിന് മുകളിൽ തന്നെ നിൽക്കുകയാണ്

Written by - Jenish Thomas | Last Updated : Jan 27, 2024, 01:59 PM IST
  • ഇന്ന് ഒരു ഗ്രാം സ്വർണത്തിന് പത്ത് രൂപയാണ് കുറഞ്ഞത്.
  • പവന് ഇടിഞ്ഞത് 80 രൂപ
  • ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 5,770 രൂപ
  • പവന്റെ വില 46,160 രൂപയാണ്.
Gold Rate Today : ഇന്നലെ കൂടി, ഇന്ന് കുറഞ്ഞു; ചാഞ്ചാടി സംസ്ഥാനത്തെ സ്വർണവില

Kerala Gold Price Today 27.01.2024 : ഏറിയും കുറഞ്ഞും ചാഞ്ചാടി സംസ്ഥാനത്തെ സ്വർണനിരക്ക്. കഴിഞ്ഞ ദിവസത്തെ വില വർധനയ്ക്ക് പിന്നാലെ ഇന്ന് ജനുവരി 27ന് സംസ്ഥാനത്തെ സ്വർണവില കുറഞ്ഞു. ഇന്നലെ വർധിച്ച അതെ തുകയാണ് ഇന്ന് ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. വില കൂടിയും കുറഞ്ഞും നിൽക്കുകയാണെങ്കിലും പൊന്നിന്റെ ശരാശരി വില ഇപ്പോഴും 46,000ത്തിന് മുകളിൽ തന്നെ തുടരുകയാണ്. ഈ മാസം ഒറ്റ തവണ മാത്രമാണ് (ജനുവരി 18) സ്വർണത്തിന്റെ വില 46,000ത്തിന് താഴേക്കെത്തിയത്. എന്നാൽ പിന്നീട് 46,000ത്തിന് മുകളിൽ തന്നെ തുടരുകയാണ്. കഴിഞ്ഞ ഒരു മാസത്തിലേറെയായി സംസ്ഥാനത്തെ സ്വർണവില ഇതെ ട്രെൻഡ് തുടരുകയാണ്. ഇത് സ്വർണം വാങ്ങിക്കാൻ ആഗ്രഹിക്കുന്നവരിൽ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.

ഇന്നത്തെ സ്വർണവില

ഇന്ന് 27-ാം തീയതി ശനിയാഴ്ച ഒരു ഗ്രാം സ്വർണത്തിന് പത്ത് രൂപയാണ് കുറഞ്ഞത്. പവന് ഇടിഞ്ഞത് 80 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 5,770 രൂപയാണ്. പവന്റെ (എട്ട് ഗ്രാം) വില 46,160 രൂപയാണ്.

ALSO READ : Kerala Gold Rate : അങ്ങനെ താഴത്തില്ലെടാ...! സ്വർണവില ഇന്ന് കൂടി

ജനുവരി മാസത്തിലെ സ്വർണവില (പവൻ നിരക്കിൽ)

ജനുവരി 1- 46,840 രൂപ

ജനുവരി 2 - 47,000 രൂപ (ഡിസംബർ മാസത്തിൽ രേഖപ്പെടുത്തി ഏറ്റവും ഉയർന്ന നിരക്ക്)

ജനുവരി 3 - 46,800 രൂപ 

ജനുവരി 4 - 46,480 രൂപ 

ജനുവരി 5 - 46,400 രൂപ 

ജനുവരി 6 - 46,400 രൂപ

ജനുവരി 7 - 46,400 രൂപ

ജനുവരി 8 - 46,240 രൂപ 

ജനുവരി 9 - 46,160 രൂപ 

ജനുവരി 10 - 46,160 രൂപ

ജനുവരി 11 - 46,080 രൂപ 

ജനുവരി 12 - 46,160 രൂപ

ജനുവരി 13 - 46,400 രൂപ

ജനുവരി 14 - 46,400 രൂപ

ജനുവരി 15 - 46,520 രൂപ

ജനുവരി 16 - 46,440 രൂപ

ജനുവരി 17 - 46,160 രൂപ

ജനുവരി 18 - 45, 920 രൂപ (ഡിസംബർ മാസത്തിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്ക്)

ജനുവരി 19 - 46,160 രൂപ

ജനുവരി 20 - 46,240 രൂപ

ജനുവരി 21 - 46,240 രൂപ

ജനുവരി 22- 46,240 രൂപ

ജനുവരി 23 - 46,240 രൂപ

ജനുവരി 24 - 46,200 രൂപ

ജനുവരി 25 - 46,160 രൂപ

ജനുവരി 26 - 46,240 രൂപ

ജനുവരി 27 - 46,120 രൂപ

*മുകളിൽ നൽകിയിരിക്കുന്നത് വില സൂചകം മാത്രമാണ്. ഇതിൽ ജിഎസ്ടി, ടിസിഎസ് തുടങ്ങിയ നികുതികൾ ഉൾപ്പെടുത്തില്ല. പണിക്കൂലി തുടങ്ങിയ ഉൾപ്പെടുത്തി സ്വർണത്തിന്റെ വില ഇനിയും വർധിക്കുന്നതാണ്. സ്വർണത്തിന്റെ കൃത്യമായ വില അറിയണമെങ്കിൽ ജ്യൂവലറി സ്ഥാപനമായി ബന്ധപ്പെടുക.

ഇന്നത്തെ വെള്ളി വില

സ്വർണത്തിനൊപ്പം വെള്ളിയുടെ വിലയും ഇന്ന് കുറഞ്ഞു. ഒരു ഗ്രാം വെള്ളിക്ക് 50 പൈസയാണ് ഇടിഞ്ഞത്. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വില 77.50 രൂപയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News