THiruvananthapuram : സുമതിയെ കൊന്ന വളവിൽ ഒരു അസ്ഥികൂടം കൂടി കണ്ടെത്തി. വനത്തിൽ ഒരു പ്രതിയെ അന്വേഷിച്ച് പോയ പൊലീസ് ഉദ്യോഗസ്ഥരാണ് അസ്ഥികൂടം കണ്ടെത്തിയത്.  നെടുമങ്ങാട് പാങ്ങോട് മൈലമൂട്  സുമതിയെ കൊന്ന വളവിന് സമീപമുള്ള വനത്തിൽ നിന്നാണ് അസ്ഥികൂടം കണ്ടെത്തിയത്. മരത്തിൽ കെട്ടി തൂക്കിയ നിലയിലാണ് അസ്ഥികൂടം കണ്ടെത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

റിപ്പോർട്ടുകൾ അനുസരിച്ച് മൃതദേഹത്തിന് മൂന്ന് മാസത്തോളം പഴക്കമുണ്ടെന്നാണ് പൊലീസ് ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുള്ളത്. മൃദദേഹത്തിന്റെ ഡിഎൻഎ പരിശോധന നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. കൊലപാതക ശ്രമ കേസിലെ പ്രതിയെ കണ്ടെത്താനുള്ള പ്രേമത്തിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്.


ALSO READ: Mental Deepu : ഗുണ്ടാ സംഘങ്ങളുടെ ഏറ്റുമുട്ടലിൽ പരിക്കേറ്റ ഗുണ്ടാ തലവൻ 'മെന്റൽ ദീപു' മരിച്ചു


ഭരതന്നൂരിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ അന്വേഷിച്ചെത്തിയതായിരുന്നു പൊലീസ് ഉദ്യോഗസ്ഥർ. വലിയമല പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് കാണാതായ വൃദ്ധൻ്റെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് പൊലീസിന് സംശയമുണ്ട്. മൃതദേഹത്തിന് സമീപം നിന്ന് ഒരു ഫോൺ നമ്പർ ലഭിച്ചിരുന്നു.  ഈ ഫോൺ നമ്പർ വലിയമല സ്വദേശിയുടേതാണെന്ന് കണ്ടെത്തയിട്ടുണ്ട്.


ALSO READ: Dileep Bail : വധ ഗൂഢാലോച കേസ് : നടക്കുന്നത് കേട്ട് കേഴ്വി യില്ലാത്ത കാര്യങ്ങൾ; മുൻ‌കൂർ ജാമ്യം അന്വേഷണത്തെ ബാധിക്കും: ബാലചന്ദ്രകുമാർ


അതേസമയം  പാലോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന കൊലപാതക കേസിലെ ഒളിവിൽ കഴിയുന്ന ഒരാളുടെ മൃതദേഹമാണ് കണ്ടെത്തിയതെന്നും സംശയമുണ്ട്. പ്രാഥമിക നിഗമനം അനുസരിച്ച് ആത്മഹത്യയാണ് മരണകാരണം. കൂടുതൽ വിവരങ്ങൾ ഡിഎൻഎ പരിശോധയ്ക്കും പോസ്റ്റുമോർട്ടത്തിനും ശേഷം മാത്രമേ  ലഭ്യമാക്കാൻ സാധിക്കൂവെന്ന് പോലീസ് പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.