Dileep Bail : വധ ഗൂഢാലോച കേസ് : നടക്കുന്നത് കേട്ട് കേഴ്വി യില്ലാത്ത കാര്യങ്ങൾ; മുൻ‌കൂർ ജാമ്യം അന്വേഷണത്തെ ബാധിക്കും: ബാലചന്ദ്രകുമാർ

തനിക്ക് ദുഖവും സന്തോഷവുമില്ലെന്നും സംവിധായകൻ പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്  തുടർ നടപടിയുമായി മുന്നോട്ട് പോകുമെന്ന് അദ്ദേഹം പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Feb 7, 2022, 11:30 AM IST
  • പ്രതികൾക്ക് ജാമ്യം അനുവദിക്കുന്നത് കേസിന്റെ അന്വേഷണത്തെ രൂക്ഷമായി ബാധിക്കുമെന്ന് ബാലചന്ദ്ര കുമാർ പറഞ്ഞു.
  • തനിക്ക് ദുഖവും സന്തോഷവുമില്ലെന്നും സംവിധായകൻ പറഞ്ഞു.
  • അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച് തുടർ നടപടിയുമായി മുന്നോട്ട് പോകുമെന്ന് അദ്ദേഹം പറഞ്ഞു.
  • പ്രബലനായ ഒരു പ്രതി പുറത്ത് നിൽക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് ബാലചന്ദ്ര കുമാർ പറഞ്ഞു.
Dileep Bail : വധ ഗൂഢാലോച കേസ് : നടക്കുന്നത് കേട്ട് കേഴ്വി യില്ലാത്ത കാര്യങ്ങൾ; മുൻ‌കൂർ ജാമ്യം അന്വേഷണത്തെ ബാധിക്കും: ബാലചന്ദ്രകുമാർ

Kochi : വധ ഗൂഢാലോചനയിൽ നടൻ ദിലീപിന് മുൻ കൂർ ജാമ്യം നൽകിയതിന് പിന്നാലെ പ്രതികരണവുമായി സംവിധായകൻ ബാലചന്ദ്ര കുമാർ രംഗത്തെത്തി. പ്രതികൾക്ക് ജാമ്യം അനുവദിക്കുന്നത് കേസിന്റെ അന്വേഷണത്തെ രൂക്ഷമായി ബാധിക്കുമെന്ന് ബാലചന്ദ്ര കുമാർ പറഞ്ഞു. തനിക്ക് ദുഖവും സന്തോഷവുമില്ലെന്നും സംവിധായകൻ പറഞ്ഞു.

അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്  തുടർ നടപടിയുമായി മുന്നോട്ട് പോകുമെന്ന് അദ്ദേഹം പറഞ്ഞു. പ്രബലനായ ഒരു പ്രതി പുറത്ത് നിൽക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് ബാലചന്ദ്ര കുമാർ പറഞ്ഞു. വരും ദിവസങ്ങളിൽ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പറഞ്ഞു. 

ALSO READ: Dileep Bail| വധ ഗൂഢാലോചനയിൽ നടൻ ദീലിപിന് മുൻകൂർ ജാമ്യം

തനിക്കെതിരെ നൽകിയ സ്ത്രീ പീഡന പരാതി വ്യാജമാണെന്ന് ബാലചന്ദ്ര കുമാർ പറഞ്ഞു. ആ സ്ത്രീയെ തനിക്ക് അറിയില്ലെന്നും ബാലചന്ദ്ര കുമാർ പറഞ്ഞു. തനിക്കെതിരെ ദിലീപും കൂട്ടാളികളും ചേർന്ന് കെട്ടി ചമച്ചതാണ് ഈ പരാതിയെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.  

ALSO READ: Actor Dileep | ഗൂഡാലോചന കേസ്, ക്രൈംബ്രാഞ്ചിന്റെ ചോദ്യമുനയിൽ ദിലീപ്

ദിലീപിന് മുൻ കൂർ ജാമ്യം. ഉപാധികളോടയാണ് ജസ്റ്റിസ് പി.ഗോപിനാഥിൻറെ ബെഞ്ച് ജാമ്യം അനുവദിച്ചത്. നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ചുവെന്നതാണ് കേസ്. ദിലീപിന് ജാമ്യം അനുവധിക്കരുതെന്ന് പ്രോസിക്യൂഷൻ വാദിച്ചെങ്കിലും എല്ലാ പ്രതികൾക്കും ജാമ്യം അനുവദിക്കുകയായിരുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News