Mental Deepu : ഗുണ്ടാ സംഘങ്ങളുടെ ഏറ്റുമുട്ടലിൽ പരിക്കേറ്റ ഗുണ്ടാ തലവൻ 'മെന്റൽ ദീപു' മരിച്ചു

തിരുവനന്തപുരം ചന്തവിളയിൽ വെച്ചാണ് ദീപുവിന് നേരെ ആക്രമണമുണ്ടായത്.  സംഘം ചേർന്ന് മദ്യപിക്കുന്നതിനിടയിലായിരുന്നു ആക്രമണം. സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ്  ചെയ്തിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Feb 7, 2022, 11:25 AM IST
  • പരിക്കേറ്റതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയായിരുന്നു ദീപു.
  • ഇന്ന് രാവിലെ എട്ട് മണിയോടെയാണ് മെന്റൽ ദീപു മരണപ്പെട്ടത്.
  • തിരുവനന്തപുരം ചന്തവിളയിൽ വെച്ചാണ് ദീപുവിന് നേരെ ആക്രമണമുണ്ടായത്.
    സംഘം ചേർന്ന് മദ്യപിക്കുന്നതിനിടയിലായിരുന്നു ആക്രമണം. സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു.
Mental Deepu : ഗുണ്ടാ സംഘങ്ങളുടെ ഏറ്റുമുട്ടലിൽ പരിക്കേറ്റ ഗുണ്ടാ തലവൻ 'മെന്റൽ ദീപു' മരിച്ചു

THiruvananthapuram : ഗുണ്ടാ സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന്  പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഗുണ്ടാ തലവൻ മെന്റൽ ദീപു മരിച്ചു. 37 വയസായിരുന്നു. പരിക്കേറ്റതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയായിരുന്നു ദീപു. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് മെന്റൽ ദീപു മരണപ്പെട്ടത്.

തിരുവനന്തപുരം ചന്തവിളയിൽ വെച്ചാണ് ദീപുവിന് നേരെ ആക്രമണമുണ്ടായത്. സംഘം ചേർന്ന് മദ്യപിക്കുന്നതിനിടയിലായിരുന്നു ആക്രമണം. സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ്  ചെയ്തിരുന്നു. ഒരു പ്രതിയെ കൂടി അറസ്റ്റ് ചെയ്യാനുണ്ട്. കഴിഞ്ഞ ദിവസങ്ങൾക്ക് മുമ്പ് മെന്റൽ ദീപുവും മറ്റ് ചില ഗുണ്ടകളുമായി തർക്കം ഉണ്ടായിരുന്നു.

ALSO READ: Crime News: വിവാഹ നിശ്ചയത്തിന് മൂന്ന് ദിവസം മുൻപ് കാണാതായ യുവതിയുടെ മൃതദേഹം വീട്ടിലെ വാട്ടർ ടാങ്കിൽ!

ഈ തർക്കമാണ് സംഘർഷത്തിന് കാരണമെന്നാണ് കരുതുന്നത്.  കേസിൽ അയിരൂപ്പാറ സ്വദേശി കുട്ടൻ ശാസ്തവട്ടം സ്വദേശി പ്രവീൺ, കിളിമാനൂർ സ്വദേശി ലിബിൻ എന്നിവരെ പൊലീസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തിരുന്നു. പോത്തൻകോട് പോലീസിന്റെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

ALSO READ: Crime News|പോലീസിനെ വെല്ലുവിളിച്ചു മുങ്ങി: ഗുണ്ടാ നേതാവ് പല്ലൻ ഷൈജു അറസ്റ്റിൽ

അയിരൂപ്പാറ സ്വദേശി സ്റ്റീഫൻ എന്ന പ്രതിയെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഇയാൾ നിലവിൽ ഒളിവിൽ കഴിയുകയാണ്. മറ്റ് പ്രതികളും ഒളിവിൽ ആയിരുന്നെങ്കിലും മങ്ങാട്ടുകോണത്ത് നിന്ന് പിടികൂടുകയായിരുന്നു. 

ALSO READ: Madhu Murder : മധുവിന്റെ കൊലപാതകം: പോലീസുകാർക്കെതിരെ ഗുരുതര ആരോപണവുമായി സഹോദരി

ആദ്യം തുണ്ടത്തിൽവച്ച് ഇരുസംഘവും തർക്കത്തിൽ ഏർപ്പെടുത്തിരുന്നു, ഇതിനെതിരെ കഴക്കൂട്ടം പൊലീസ് നിലവിൽ കേസെടുത്തിട്ടുണ്ട്. തുടർന്ന് ചന്തവിലയിലെത്തി വീണ്ടും മദ്യപിക്കുകയായിരുന്നു. എന്നാൽ ഇവിടെ വെച്ച് ബിയർ കുപ്പിയും, കല്ലുകൊണ്ടാണ് എതിർ സംഘം ദീപുവിനെ ആക്രമിച്ചത്. ആക്രമണത്തിൽ ദീപുവിന് ഗുരുതരമായി പരിക്കേറ്റിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News