Newborn Baby Murder: പ്രസവിച്ച ഉടൻ നവജാത ശിശുവിനെ അമ്മ ബക്കറ്റിലെ വെള്ളത്തിൽ മുക്കികൊന്നു
Newborn Baby Murder Case: അമിത രക്തസ്രാവത്തെ തുടർന്ന് യുവതിയെ ആശുപത്രിയിൽ എത്തിച്ചതിനെ തുടർന്ന് ഡോക്ടർമാർ പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തുവരുന്നത്. ഇതിനെ തുടർന്ന് യുവതിയേയും ഭർത്താവിനെയും പോലീസ് ചോദ്യം ചെയ്തു വരികയാണ്.
ഇടുക്കി: Newborn Baby Murder Case: പ്രസവിച്ച ഉടൻ നവജാത ശിശുവിനെ അമ്മ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊലപ്പടുത്തി. സംഭവം നടന്നത് തൊടുപുഴ കരിമണ്ണൂരിലാണ്. കരിമണ്ണൂരിൽ വീട്ടിൽ വച്ചാണ് 'അമ്മ കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊന്നത്. അമിത രക്തസ്രാവത്തെ തുടർന്ന് യുവതിയെ ആശുപത്രിയിൽ എത്തിച്ചതിനെ തുടർന്ന് ഡോക്ടർമാർ പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തുവരുന്നത്. ഇതിനെ തുടർന്ന് യുവതിയേയും ഭർത്താവിനെയും പോലീസ് ചോദ്യം ചെയ്തു വരികയാണ്. ഇന്ന് പുലർച്ചെ ഒരു മണിയോടെ അമിത രക്തസ്രാവത്തെ തുടർന്ന് യുവതിയും ഭർത്താവും ആശുപത്രിയിലെത്തുകയായിരുന്നു.
Also Read: മദ്യപാനത്തിനിടെ തർക്കം; തിരുവനന്തപുരത്ത് അനുജൻ ജ്യേഷ്ഠനെ കുത്തിക്കൊന്നു
ആശുപത്രിയിലെത്തിയ യുവതി മണിക്കൂറുകൾ മുമ്പ് പ്രസവിച്ചിരുന്നതായും അത് മൂലമുള്ള രക്തസ്രാവമാണിതെന്നും പരിശോധിച്ച ഡോക്ടർക്ക് മനസിലായി. തുടർന്ന് കുഞ്ഞിനെ അന്വേഷിച്ച ആശുപത്രി അധികൃതരോട് പരസ്പരവിരുദ്ധമായ കാര്യങ്ങൾ യുവതി പറഞ്ഞതോടെ സംശയം തോന്നിയ ആശുപത്രി അധികൃതർ പോലീസിൽ വിവരമറിയിക്കുമെന്ന് യുവതിയോടും ഒപ്പമുണ്ടായിരുന്ന ഭർത്താവിനോടും പറഞ്ഞതോടെ കുഞ്ഞ് മരിച്ച് പോയെന്നും മൃതദേഹം വീട്ടിലുണ്ടെന്നും യുവതി സമ്മതിക്കുകയായിരുന്നു. ഇതോടെ പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് എത്തുകയും യുവതിയെ ചോദ്യം ചെയ്തപ്പോഴാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായത്. എന്നാൽ എന്തിനാണ് കുഞ്ഞിനെ കൊന്നത് എന്ന കാര്യത്തിൽ വ്യക്തതയില്ല. പോലീസ് പറയുന്നത് യുവതി ഗർഭിണിയായിരുന്നുവെന്ന കാര്യം ഭർത്താവ് അറിഞ്ഞിരുന്നില്ല എന്നാണ്. എന്നാൽ ഇത് പോലീസ് പൂർണമായും വിശ്വസിച്ചിട്ടില്ല.
Also Read: വരുന്ന 4 മാസം ഈ രാശിക്കാർക്ക് അടിപൊളി സമയം
യുവതി ഗർഭിണിയാണെന്ന വിവരം മറച്ച് വെച്ചിരുന്നുവെന്നാണ് നാട്ടുകാരും പറയുന്നത്. സംശയത്തെ തുടർന്ന് പ്രദേശത്തെ ആശാ വർക്കർ കഴിഞ്ഞ ദിവസാം ഇവരുടെ വീട്ടിൽ വന്നപ്പോൾ താൻ ഗർഭിണിയല്ലെന്നും തടികൂടാനുള്ള മരുന്ന് കഴിച്ചതുകൊണ്ടാണ് ശരീരത്തിലെ മാറ്റമെന്നുമാണ് യുവതി പറഞ്ഞിരുന്നത്. ഇവർ വീടിന് പുറത്തിറങ്ങാൻ പോലും തയ്യാറായില്ലെന്നുമാണ് പ്രദേശ വാസികൾ പറയുന്നത്. സംഭവത്തെ തുടർന്ന് തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം വീട്ടിൽ പരിശോധന നടത്തുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...