Crime News: മദ്യപാനത്തിനിടെ തർക്കം; തിരുവനന്തപുരത്ത് അനുജൻ ജ്യേഷ്ഠനെ കുത്തിക്കൊന്നു

Crime News: കഴക്കൂട്ടം പുല്ലാട്ടുകരി കോളനിയിൽ ഒരുമിച്ചിരുന്ന് മദ്യപാനം നടത്തുകയായിരുന്ന അനുജനും ചേട്ടനും തമ്മിലുണ്ടായ വാക്കുതർക്കത്തെ തുടർന്നാണ് അനുജൻ ജ്യേഷ്ഠനെ കുത്തിയത്. കുത്തിയത് ഒറ്റത്തവണ മാത്രമേയുള്ളൂവെങ്കിലും നെഞ്ചിൽ ആഴത്തിൽ മുറിവേറ്റ രാജു അവിടെത്തന്നെ കുഴഞ്ഞുവീഴുകയായിരുന്നു.

Written by - Zee Malayalam News Desk | Last Updated : Aug 11, 2022, 09:05 AM IST
  • വീട്ടിലിരുന്ന് മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ അനുജൻ ജ്യേഷ്ഠനെ കുത്തിക്കൊന്നു
  • സംഭവം നടന്നിരിക്കുന്നത് തിരുവനന്തപുരം കഴക്കൂട്ടത്താണ്
  • പുല്ലാട്ടുകരി സ്വദേശി രാജുവാണ് മരിച്ചത്
Crime News: മദ്യപാനത്തിനിടെ തർക്കം; തിരുവനന്തപുരത്ത് അനുജൻ ജ്യേഷ്ഠനെ കുത്തിക്കൊന്നു

തിരുവനന്തപുരം: വീട്ടിലിരുന്ന് മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ അനുജൻ ജ്യേഷ്ഠനെ കുത്തിക്കൊന്നു.  സംഭവം നടന്നിരിക്കുന്നത്  തിരുവനന്തപുരം കഴക്കൂട്ടത്താണ്. പുല്ലാട്ടുകരി സ്വദേശി രാജുവാണ് മരിച്ചത്. ഇയാൾക്ക് 42 വയസായിരുന്നു.  പ്രതിയായ അനുജൻ രാജയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നു പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം.

Also Read: മനോരമ വധക്കേസ്: പ്രതിയെ ഇന്ന് സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുക്കും 

കഴക്കൂട്ടം പുല്ലാട്ടുകരി കോളനിയിൽ ഒരുമിച്ചിരുന്ന് മദ്യപാനം നടത്തുകയായിരുന്ന അനുജനും ചേട്ടനും തമ്മിലുണ്ടായ വാക്കുതർക്കത്തെ തുടർന്നാണ് അനുജൻ ജ്യേഷ്ഠനെ കുത്തിയത്. കുത്തിയത് ഒറ്റത്തവണ മാത്രമേയുള്ളൂവെങ്കിലും നെഞ്ചിൽ ആഴത്തിൽ മുറിവേറ്റ രാജു അവിടെത്തന്നെ കുഴഞ്ഞുവീഴുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തുകയും രാജുവിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണമടയുകയായിരുന്നു. രാജുവിനെ കത്തിയെടുത്ത് കുത്തുമ്പോൾ രാജ മദ്യലഹരിയിലായിരുന്നു വെന്നാണ് പ്രാഥമിക വിവരം.

Also Read: ഇന്ന് രക്ഷാബന്ധൻ; രാഖി കെട്ടാനുള്ള ശുഭമുഹൂർത്തം എപ്പോൾ? അറിയാം 

നാട്ടുകാർ പറയുന്ന വിവരമനുസരിച്ച് ഇരുവരും മദ്യപിച്ച് വഴക്കിടുന്നത് പതിവായിരുന്നുവെന്നാണ്. ഇന്നലെ രാത്രി 11 മണിയോടെയാണ് വഴക്ക് തുടങ്ങിയത്. ഇവർ സ്ഥിരമായി വഴക്കടിക്കുന്നതിനാൽ അയൽവാസികൾ ഇത് കാര്യമാക്കിയില്ല.  ഓട്ടോ ഡ്രൈവറായ രാജയുടെ വാഹനത്തിലാണ് രാജുവിനെ ആശുപത്രിയിലെത്തിച്ചത്. രാജു മരിച്ചെന്ന് ഉറപ്പായാതോടെ രാജയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കഴക്കൂട്ടത്തെ സിഐടിയു ചുമട്ടുതൊഴിലാളിയാണ് കൊല്ലപ്പെട്ട രാജു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News