NIA Raid | ആലുവ സ്വദേശി എൻഐഎ കസ്റ്റഡിയിൽ, ചോദ്യം ചെയ്യാൻ എത്തിച്ചു
NIA Raid Kerala: നവംബർ 19-ന് മംഗലാപുരത്തുണ്ടായ സ്ഫോടനത്തിൽ മുഖ്യപ്രതി ഷാരിഖ് ഉൾപ്പടെ രണ്ട് പേർക്കാണ് പരിക്കേറ്റത്.
കൊച്ചി: ആലുവ സ്വദേശിയെ എൻഐഎ കസ്റ്റഡിയിൽ എടുത്തു. ആലുവ സ്വദേശി അശോകനെയാണ് കസ്റ്റഡിയിൽ എടുത്തത്. അശോകനെ കൊച്ചിയിലെ എൻഐഎ ഓഫീസിൽ എത്തിച്ചു. എറണാകുളത്ത് ആലുവയിലും പറവൂരിലുമാണ് എൻഐഎ റെയ്ഡ് നടത്തിയത്. കേരളം ഉൾപ്പടെ 60 ഇടങ്ങളിലാണ് എൻഐഎ റെയ്ഡ് നടത്തുന്നത്.
നവംബർ 19-ന് മംഗലാപുരത്തുണ്ടായ സ്ഫോടനത്തിൽ മുഖ്യപ്രതി ഷാരിഖ് ഉൾപ്പടെ രണ്ട് പേർക്കാണ് പരിക്കേറ്റത്. ഷാരിഖിന് കേരളത്തിൽ നിന്നടക്കം സഹായം ലഭിച്ചെന്ന വിവരത്തിൻറെ അടിസ്ഥാനത്തിലാണ് എൻഐഎ സംഘം കൊച്ചിയിലെത്തിയത്.ഇസ്ലാമിക് സ്റ്റേറ്റ് റെസിസ്റ്റൻസ് കൗൺസിൽ സ്ഫോടനത്തിൻറെ ഉത്തരവാദിത്തം എറ്റെടുത്തിരുന്നു.
ഫെബ്രുവരി 15 പുലർച്ചെയോടെയായിരുന്നു ഇവിടങ്ങളിൽ എൻഐഎ റെയ്‌ഡ് ആരംഭിച്ചത്. ഐഎസ്ഐഎസുമായി ബന്ധം ഉണ്ടെന്ന് വിവരം ലഭിച്ച ആളുകളുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് എൻഐഎ റെയ്ഡ് നടത്തുന്നത്. കോയമ്പത്തൂർ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട യുവാവിന്റെ ഭാര്യയുടെ മൊഴി അനുസരിച്ചാണ് എൻഐഎ റെയ്ഡ് നടത്തുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...