കൊച്ചി: നമ്പർ 18 ഹോട്ടലുമായി ബന്ധപ്പെട്ട വിവാദത്തിൽ അഞ്ജലി വടക്കേ പുരക്കലിനെതിരെ പുതിയ വെളിപ്പെടുത്തലുകളുമായി പരാതിക്കാരി.കൊച്ചിയിലെ ഹോട്ടലിൽ മാത്രമല്ല കുട്ടികളെ എത്തിച്ചത്  വിദേശ രാജ്യങ്ങളിലേക്ക് അടക്കം  അഞ്ജലി കുട്ടികളെ എത്തിച്ചു. ഇതുമായി ബന്ധപ്പെട്ട് സത്യാവസ്ഥ തനിക്കറിയാം


COMMERCIAL BREAK
SCROLL TO CONTINUE READING

ഗോവയിലും അഞ്‌ജലിക്ക് ബിസിനസ്‌ ഉണ്ടായിരുന്നു.അവിടെയും കുട്ടികൾ ഇരയാക്കപ്പെട്ടിട്ടുണ്ട്.അഞ്ജലിയുടെ ചതിയിൽ പെട്ട ഒരു പെൺകുട്ടി തന്നെ ബന്ധപ്പെട്ടിരുന്നു. അന്വേഷണ ഉദ്യോഗസ്ഥർക്ക്  ഇക്കാര്യങ്ങൾ അറിയാം. മാധ്യമങ്ങൾക്കുമുന്നിൽ ഇക്കാര്യങ്ങൾ വെളിപ്പെടുത്താൻ ഇര തയ്യാറായിരുന്നു ഇരയുടെ വെളിപ്പെടുത്താൽ സീ മലയാളത്തിന് കൈമാറിയിരുന്നു.ഇരയാക്കപ്പെട്ട കുട്ടികൾക്ക് ഭീഷണികൾ ഉണ്ട്. പേടി കൊണ്ടാണ് പലരും പരാതി നൽകാത്തത് എല്ലാ തെളിവുകളും കയ്യിലുണ്ട്.


തെളിവുകൾ മാധ്യമങ്ങളിലുടെ പുറത്തു വിടുന്നതിനു ബുദ്ധിമുട്ട് ഉണ്ട്.എല്ലാ തെളിവുകളും അന്വേഷണ ഉദ്യോഗസ്ഥർക് കൈമാറിയിട്ടുണ്ട് സാമ്പത്തിക തട്ടിപ്പും അഞ്ജലി നടത്തി.ഇത്തരം പരാതികളും വരും ദിവസങ്ങളിൽ പുറത്തു വരും.താൻ നല്ലൊരു വ്യക്തി ആണെന്നാണ് അഞ്ജലി പറയുന്നത് .പിന്നെ എങ്ങനെ ആണ് അഞ്ജലി നർകോട്ടിക് ലിസ്റ്റിൽ വന്നത്


കുടുബത്തിന്റ പിന്തുണ പോലും അഞ്‌ജലിക്ക് ഇല്ല.അഞ്ജലിയുടെ ബിസിനസ് എന്താണെന്ന് തെളിയിക്കട്ടെ.വില കൊടുത്ത് അവാർഡ് വാങ്ങിയിട്ടുണ്ട്.വെറുമൊരു സാമ്പത്തിക വിഷമായി ഇതിനെ കാണരുത്.അഞ്ജലിയുടെ വീഡിയോയിൽ പറയുനത് പോലെ വ്യക്തി വൈരാഗ്യമല്ല പെട്ടെന്ന് വൈലന്റ് ആവുകയും അപ്പോൾ തന്നെ നോർമൽ ആവുകയും ചെയ്യുന്ന പ്രാകൃതമായിരുന്നു അഞ്ജലിയുടേത്


ബിപി ടാബ്‌ലെറ്റ് എന്ന പേരിൽ പല തവണ അഞ്ജലി മയക്കു മരുന്ന് കടത്തി ഇത് താൻ നേരിട്ട് കണ്ടിട്ടുണ്ട് തന്റെ കയ്യിൽ ഹോട്ടലിലെ കുറച്ചു ദൃശ്യങ്ങൾ  ഉണ്ട്.ഇത് അഞ്ജലിയെ മാനസികമായി അലട്ടിയിരുന്നു.ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യണമെന്ന് പല തവണ അഞ്ജലി ആവിശ്യപ്പെട്ടെന്നും പരാതിക്കാരി സീ മലയാളം ന്യൂസിനോട് വ്യക്തമാക്കി.അതേസമയം തനിക്കെതിരായുള്ള ആരോപണങ്ങൾ നിഷേധിച്ച് അഞ്ജല വടക്കേപുരക്കൽ സാമൂഹിക  മാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.