Kakkanad ദുരൂഹസാഹചര്യത്തിൽ കന്യാസ്ത്രീയുടെ മൃതദേഹം പാറമടയിൽ,മരിച്ചത് Angmaly അതിരൂപതയുടെ കീഴിലെ Convent അന്തേവാസി
ഇടുക്കി കീരിത്തോട് സ്വദേശിനിയാണ് മരിച്ച സിസ്റ്റർ ജെസീന
കൊച്ചി: വീണ്ടും ഒരു കന്യാസ്ത്രീയെ കൂടി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. അങ്കമാലി അതിരൂപതയുടെ കീഴിൽ കാക്കനാട് വാഴക്കാലയിലെ കോൺവെന്റ് അന്തേവാസിയായ സിസ്റ്റർ ജെസീനയുടെ മൃതദേഹമാണ്. കോൺവെന്റിന് സമീപത്തെ പാറമടയിൽ നിന്നും കണ്ടെത്തിയത്.ഇടുക്കി കീരിത്തോട് സ്വദേശിനിയാണ് മരിച്ച സിസ്റ്റർ ജെസീന. സീറോ മലബാർ സഭയുടെ എറണാകുളം അങ്കമാലി അതിരൂപതയുടെ കീഴിലുള്ളതാണ് കാക്കനാട് വാഴക്കാലയിലെ ഡോട്ടേഴ്സ് ഒഫ് സെന്റ് തോമസ് കോൺവെന്റ്.
ഞായറാഴ്ച രാവിലെ പ്രഭാതഭക്ഷണത്തിന് മുൻപ് മറ്റ് കന്യാസ്ത്രീകൾ(Nuns) പ്രാർത്ഥനയ്ക്ക് വിളിച്ചപ്പോൾ ശാരീരിക അസ്വാസ്ഥ്യമുണ്ടെന്ന് പറഞ്ഞ് ജെസീന പോയിരുന്നില്ല. പിന്നീട് ഉച്ചഭക്ഷണത്തിന് കാണാതായപ്പോഴാണ് തിരയാൻ തുടങ്ങിയതെന്നാണ് കോൺവെന്റ് അധികൃതർ പറയുന്നത്.സിസ്റ്ററെ കാണാതായി മൃതദേഹം കിട്ടുന്നത് വരെയും മഠം അധികൃതർ വിവരം പോലീസിൽ അറിയിച്ചിരുന്നില്ല.
തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഞായറാഴ്ച വൈകിട്ട് 6 മണിയോടെ പാറമടയിൽ മരിച്ചനിലയിൽ കണ്ടെത്തിയെന്നാണ് പൊലീസിന്(Kerala Police) ലഭിച്ച വിവരം. ഇടവക വികാരിയുടെ നേതൃത്വത്തിൽ നാട്ടുകാർ തിരച്ചിൽ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് തൃക്കാക്കര പോലീസ് കേസ്സെടുത്തു.
കഴിഞ്ഞ 11 വർഷമായി ഇവർ മാനസികരോഗത്തിന് ചികിത്സ തേടിവരികയായിരുന്നുവെന്ന് ആണ് വിശദീകരണം.മൃതദേഹം കളമശേരിയിലെ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. കൊവിഡ് പരിശോധനയ്ക്ക് ശേഷം ഇന്ന് പോസ്റ്റുമോർട്ടം നടത്തും. കന്യാസ്ത്രീയുടെ വീട്ടുകാർ എത്തിയശേഷം തുടർനടപടികൾ സ്വീകരിക്കും. അതേസമയം സിസ്റ്ററിന് മാനസിക പ്രശ്നങ്ങൾ ഒന്നും തന്നെയില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.