NCP പിളർന്നു,പുതിയ പാർട്ടി NCP Kerala, തനിക്കാണ് ശക്തിയെന്ന് കാപ്പൻ ആശങ്കകൾക്കും,ആഭ്യൂഹങ്ങൾക്കും വിരാമം

പാലാ സീറ്റിനെ ചൊല്ലിയുണ്ടായ തർക്കങ്ങളുമാണ് മാണി.സി.കാപ്പൻ എൽ.ഡി.എഫിൽ നിന്ന് വിടാൻ കാരണം. 

Written by - Zee Malayalam News Desk | Last Updated : Feb 14, 2021, 12:59 PM IST
  • ജോസ്.കെ മാണിയുടെ എൽ.ഡി.എഫ് പ്രവേശനവും തുടർന്ന് പാലാ സീറ്റിനെ ചൊല്ലിയുണ്ടായ തർക്കങ്ങളുമാണ് മാണി.സി.കാപ്പൻ എൽ.ഡി.എഫിൽ നിന്ന് വിടാൻ കാരണം.
  • കാപ്പൻ മാറിയെങ്കിലും എൻ.സി.പിയുടെ പ്രബലപക്ഷം ഇപ്പോഴും എൽ.ഡി.എഫിൽ തന്നെയാണ്.
  • ഇന്ന് പാലായിൽ നടക്കുന്ന യു‍.ഡി.എഫിന്റെ ഐശ്വര്യ കേരള യാത്രയിൽ കാപ്പൻ പങ്കെടുക്കും.
NCP പിളർന്നു,പുതിയ പാർട്ടി NCP Kerala, തനിക്കാണ് ശക്തിയെന്ന് കാപ്പൻ ആശങ്കകൾക്കും,ആഭ്യൂഹങ്ങൾക്കും  വിരാമം

കോട്ടയം: ആശങ്കകൾക്കും,ആഭ്യൂഹങ്ങൾക്കും വിരാമമിട്ട് ഒടുവിൽ എൻ.സി.പി പിളർന്നു. കാപ്പൻ വിഭാ​ഗം ഇനി മുതൽ എൻ.സി.പി കേരള എന്ന പാർട്ടിയിലായിരിക്കും അറിയപ്പെടുക.നിലവിലെ എം.എൽ.എ സ്ഥാനം രാജിവെക്കില്ലെന്ന് കാപ്പൻ വ്യക്തമാക്കിയതോടെ ആ കാര്യത്തിലും ഏതാണ്ട് വ്യക്തത വന്നു കഴിഞ്ഞു.

ജോസ്.കെ മാണിയുടെ എൽ.ഡി.എഫ്(LDF) പ്രവേശനവും  തുടർന്ന് പാലാ സീറ്റിനെ ചൊല്ലിയുണ്ടായ തർക്കങ്ങളുമാണ് മാണി.സി.കാപ്പൻ എൽ.ഡി.എഫിൽ നിന്ന് വിടാൻ കാരണം. കാപ്പൻ മാറിയെങ്കിലും എൻ.സി.പിയുടെ പ്രബലപക്ഷം ഇപ്പോഴും എൽ.ഡി.എഫിൽ തന്നെയാണ്.ഇന്ന് പാലായിൽ നടക്കുന്ന യു‍.ഡി.എഫിന്റെ ഐശ്വര്യ കേരള യാത്രയിൽ കാപ്പൻ പങ്കെടുക്കും.

ALSO READ: Kerala Assembly Election 2021 : NCP ദേശീയ നേതൃത്വം എന്ത് തന്നെ തീരുമാനിച്ചാലും ഞാൻ പോകും : Mani C Kappen

യു.ഡി.എഫിന്റെ(UDF) ഘടക കക്ഷി എന്ന നിലയിലായിരിക്കും ഇനി കാപ്പന്റെ പ്രവർത്തനങ്ങൾ. പാലായ്ക്ക് പകരം കുട്ടനാട്ടിൽ മത്സരിക്കാൻ പാർട്ടി നേരത്തെ കാപ്പനോട് നിർദേശിച്ചിരുന്നു. എന്നാൽ തോമസ് ചാണ്ടിയുമായിട്ടുള്ള തന്റെ ബന്ധം വെച്ച് താൻ അത് നിഷേധിക്കുകയായിരുന്നു എന്ന് കാപ്പൻ വ്യക്തമാക്കിയിരുന്നു. തോമസ് ചാണ്ടിയുടെ കുടുംബത്തിന്റെ ആവശ്യ പ്രകാരം അദ്ദേഹത്തിന്റെ സഹോദരനായി ഉറപ്പിച്ച് വെച്ചിരുന്ന സീറ്റാണ് തനിക്ക് നൽകാമെന്ന് പറഞ്ഞതെന്ന് പറഞ്ഞ കാപ്പൻ മുന്നണി വിടുന്നത് ഉറപ്പിച്ചിരുന്നു.

 

 

ALSO READ: Kerala Assembly Election 2021: പട..പട...പാർട്ടി മാറിയവർ പ്രമുഖർ,പ്രബലർ

അതേസമയം കാപ്പന് പാലാ(Pala) സീറ്റ് തന്നെ നൽകുമെന്ന് യു.ഡി.എഫ് വ്യക്തമാക്കി കഴിഞ്ഞു. കാപ്പന്റെ വരവ് രാഷ്ട്രീയ വിജയമാണെന്നാണ് രമേശ് ചെന്നിത്തല പ്രതികരിച്ചത്. ഇനി കാപ്പന്റെ ഒറ്റയാൾ പോരാട്ടങ്ങൾ എങ്ങിനെയായിരിക്കുമെന്നതാണ് ശ്രദ്ധേയം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News