Ghaziabad: ഡൽഹിയോട് ചേർന്നുള്ള ഗാസിയാബാദിൽ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ വന്‍ പ്രതിഷേധത്തിന് വഴി തെളിച്ചിരിയ്ക്കുകയാണ്. പെണ്‍കുട്ടിയെ ആത്മഹത്യയിലേയ്ക്ക് നയിച്ച യുവാവിനെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് ഹിന്ദു സംഘടനകള്‍ ശക്തമായി രംഗത്തെത്തിയിരിയ്ക്കുകയാണ്.
 
യുവാവിനെതിരെ പോലീസ് കര്‍ശന നടപടിയെടുക്കണമെന്നും അല്ലാത്തപക്ഷം തങ്ങള്‍ സ്വയം നടപടി സ്വീകരിയ്ക്കുമെന്നും സംഘടന ഇതിനോടകം  മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. പെണ്‍കുട്ടിയുടെ ആത്മഹത്യ സംബന്ധിച്ച വിവരങ്ങള്‍ സംഘടന ഭാരവാഹികള്‍ പോലീസില്‍ അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:   Pathan Song Controversy: ബേഷരം രംഗ് ഗാനം, ദീപിക പദുകോൺ, ഷാരൂഖ് ഖാൻ എന്നിവർക്കെതിരെ മുംബൈ പോലീസില്‍ പരാതി


റിപ്പോര്‍ട്ട് അനുസരിച്ച്, അശ്ലീല വീഡിയോ വൈറലായതിനെ തുടർന്നാണ് പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തത്. ഹിന്ദു സംഘടനയുമായി ബന്ധമുള്ള വികാസ് മിശ്ര പറയുന്നതനുസരിച്ച്, ഇർഫാൻ എന്ന യുവാവ് ഗാസിയാബാദ് നിവാസിയായ പെൺകുട്ടിയെ തന്‍റെ  പ്രണയക്കെണിയിൽ കുടുക്കി അശ്ലീലവീഡിയോ നിര്‍മ്മിച്ചു. പിന്നീട് ഈ വീഡിയോ കാട്ടി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും വീഡിയോ വൈറലാക്കുകയും ചെയ്തു. 


Also Read:  Astro Tips: കടബാധ്യതയിൽ നിന്ന് മുക്തി ലഭിക്കും, രാമഭക്തനായ ഹനുമാനെ ആരാധിക്കാം 


ഈ സംഭവങ്ങള്‍ പെണ്‍കുട്ടിയെ വല്ലാതെ അസ്വസ്ഥയാക്കിയിരുന്നു. ഇതില്‍ മനംനൊന്താണ് പെണ്‍കുട്ടി ആത്മഹത്യ പോലൊരു വലിയ തീരുമാനം കൈക്കൊണ്ടത് എന്നാണ് സൂചന.  ഈ സംഭവത്തില്‍ തികഞ്ഞ അതൃപ്തി രേഖപ്പെടുത്തിയ ഹിന്ദു സംഘടനകള്‍ യുവാവിനെതിരെ കര്‍ശന നടപടിയാണ് ആവശ്യപ്പെട്ടിരിയ്ക്കുന്നത്.


ഇർഫാനും കൂട്ടാളികളും ഓട്ടോ ഓടിക്കുകയും മയക്കുമരുന്ന് കഴിക്കുകയും സമീപത്ത് താമസിക്കുന്ന പെൺകുട്ടികളെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തുകയും ചെയ്യുന്നതായി പ്രദേശവാസികള്‍ പലതവണ പരാതിപ്പെട്ടിരുന്നു. ഈ സംഭവത്തില്‍ പോലീസ് കര്‍ശന നടപടി കൈക്കൊണ്ടില്ല എങ്കില്‍ ഹിന്ദു സംഘടന നടപടിയെടുക്കുമെന്ന് ഹിന്ദു സംഘടന മുന്നറിയിപ്പ് നൽകി. 


അതേസമയം, സംഭവത്തിന്‍റെ മുഴുവൻ വിവരങ്ങളും ലഭിച്ചതോടെ പൊലീസ് പ്രതിക്കും കുടുംബത്തിനും വേണ്ടി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. പൊലീസ് 6 ടീമുകൾ രൂപീകരിച്ച് പ്രതിയായ യുവാവിനെ പിടികൂടാൻ ശ്രമം തുടരുകയാണ്. പ്രതികൾ ഉടൻ പിടിയിലാകുമെന്ന് പൊലീസ് വ്യക്തമാക്കി. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ..


ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.