Astro Tips for Tuesday: ഹൈന്ദവ വിശ്വാസമനുസരിച്ച് ആഴ്ചയിലെ ഓരോ ദിവസവും ഓരോ ദേവീദേവതകള്‍ക്കായി പ്രത്യേകം സമര്‍പ്പിച്ചിരിയ്ക്കുന്നു. അതായത്, ഈ ദിവസങ്ങളിൽ പ്രത്യേക പൂജകളും അർച്ചനകളും നടത്തിയാൽ ജീവിതത്തിലെ ദുഖങ്ങള്‍ക്കും ദുരിതങ്ങൾക്കും ബുദ്ധിമുട്ടുകള്‍ക്കും അറുതി വരുമെന്നാണ് വിശ്വാസം.
ഹൈന്ദവ വിശ്വാസമനുസരിച്ച്, ചൊവ്വാഴ്ച ദിവസം രാമഭക്തനായ ഹനുമാനെയാണ് ആരാധിക്കുന്നത്. ഹനുമാൻ പ്രസാദിച്ചാൽ ഭക്തര്‍ക്ക് ഇരട്ടി നേട്ടമാണ് ലഭിക്കുക. അതായത്, ഹനുമാനൊപ്പം ശ്രീരാമന്റെ അനുഗ്രഹം കൂടി ഭക്തർക്ക് ലഭിക്കുമെന്നാണ് വിശ്വാസം.
Also Read: Negative Energy: ഈ സാധനങ്ങള്‍ നിങ്ങളുടെ വീട്ടില്‍ ഉണ്ടോ? എത്രയും പെട്ടെന്ന് പുറത്തുകളഞ്ഞോളൂ
നിങ്ങളുടെ ജീവിതത്തിൽ പ്രതിസന്ധികളും ബുദ്ധിമുട്ടുകളും ഏറെയാണ് എങ്കിൽ ചൊവ്വാഴ്ച ദിവസം ഹനുമാനെ ആരാധിക്കാം. നിങ്ങൾ കടബാധ്യതയിലാണെങ്കിൽ, കടത്തില്‍നിന്നും മുക്തി നേടുന്നതിനൊപ്പം ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും ലഭിക്കാൻ ചൊവ്വാഴ്ച ഹനുമാനെ ആരാധിക്കാം. ഒപ്പം ചില പ്രത്യേക നടപടികള്‍ സ്വീകരിയ്ക്കുന്നത് ഇരട്ടി ഫലങ്ങള്‍ നല്‍കും.
Also Read: Tips for wealth: സമ്പത്ത് നേടാം, വീട്ടിൽ സന്തോഷവും ഐശ്വര്യവും ഉണ്ടാകും, ചെയ്യേണ്ടത് ഇത്രമാത്രം
ചൊവ്വാഴ്ച ദിവസം ഹനുമാനെ പൂജിക്കുന്നതിലൂടെ നിങ്ങളുടെ ജീവിതത്തിലെ കഷ്ടതകൾക്ക് ശമനം ഉണ്ടാകും. ജീവിത പ്രതിസന്ധികളിൽ നിന്ന് മോചനം നേടാൻ ചൊവ്വാഴ്ച ദിവസം ഭക്തിയോടെ ഹനുമാനെ ആരാധിക്കുക, ഹനുമാൻ നിങ്ങളുടെ എല്ലാ കഷ്ടപ്പാടുകളും നീക്കും.
നിങ്ങളുടെ ജീവിതത്തിൽ ഭാഗ്യം തുണയ്ക്കുന്നില്ല എന്ന് തോന്നുന്ന സന്ദർഭത്തിൽ ചൊവ്വാഴ്ച ചില പ്രത്യേക നടപടികള്‍ സ്വീകരിയ്ക്കാം. അതായത്, ഇപ്രകാരം ചെയ്യുന്ന നടപടികള്‍ വഴി നിങ്ങളുടെ മയങ്ങിക്കിടക്കുന്ന ഭാഗ്യം ഉണരും. ഭാഗ്യം ഒപ്പമില്ല എന്ന് തോന്നുന്നവർക്ക് ഇക്കാര്യങ്ങള്‍ ചെയ്യാം.
1. ചൊവ്വാഴ്ച രാവിലെ ഹനുമാൻ ക്ഷേത്രത്തിൽ കടുകെണ്ണ ഒഴിച്ച് വിളക്ക് കത്തിയ്ക്കുന്നത് ഏറെ ശുഭമാണ്.
2. സാമ്പത്തിക പ്രശ്നങ്ങള്‍ നേരിടുന്നുവെങ്കില്‍ ചൊവ്വാഴ്ച ദിവസം ഹനുമാൻ ക്ഷേത്രത്തിൽ മുല്ലപ്പൂ എണ്ണയൊഴിച്ച് വിളക്ക് കത്തിയ്ക്കുക. ഒപ്പം, ഹനുമാൻ കീർത്തനം ചൊല്ലുക. ഈ സമയം ഹനുമാഷ്ടകം പാരായണം ചെയ്യാൻ കഴിയുമെങ്കിൽ, അത് കൂടുതൽ മികച്ചതായിരിക്കും. ഇപ്രകാരം ചെയ്യുന്നതിലൂടെ, ഹനുമാന്റെ കൃപ ആ വ്യക്തിയിൽ നിലനിൽക്കുകയും അവന്റെ ജീവിതത്തിൽ വരുന്ന എല്ലാ പ്രതിസന്ധികളും നീങ്ങുകയും ചെയ്യുന്നു.
3. ചൊവ്വാഴ്ച ദിവസം രാവിലെ കുളിച്ച് പൂജാമുറിയിലിരുന്ന് ഓം ഹനുമന്തേ നമഃ എന്ന മന്ത്രം 108 തവണ ജപിക്കുക. ഇതിലൂടെ ഭക്തന് ഹനുമാന്റെ പ്രീതി ലഭിക്കുകയും കട ബാധ്യതകളില്‍ നിന്ന് മോചനം നല്‍കുകയും ചെയ്യുന്നു.
4. ഹനുമാനെ പ്രീതിപ്പെടുത്താൻ പലരും ചൊവ്വാഴ്ച വ്രതം അനുഷ്ഠിക്കാറുണ്ട്. എന്നാൽ, വ്രതമെടുക്കുന്നവര്‍ ഈ ദിവസം അറിയാതെപോലും ഉപ്പ് കഴിക്കാൻ പാടില്ല, കൂടാതെ, രാത്രിയിൽ നോമ്പ് തുറക്കുമ്പോൾ മധുരമുള്ള എന്തെങ്കിലും കഴിക്കണം.
5. ചൊവ്വാഴ്ച രാവിലെ കുളിയും പൂജയും കഴിഞ്ഞ് ആദ്യം പശുവിനുള്ള പച്ചപ്പുല്ല് അല്ലെങ്കില്‍ മധുരം ചേര്‍ത്ത ചപ്പാത്തി നല്‍കുക.
6. ഒരു നാളികേരം നിങ്ങളുടെ തലയ്ക്ക് മുകളിൽ നിന്ന് പാദം വരെ 7 വട്ടം ഉഴിഞ്ഞ് ഹനുമാൻ ക്ഷേത്രത്തിൽ സമര്‍പ്പിക്കുക. ഇപ്രകാരം ചെയ്യുന്നതുവഴി നിങ്ങള്‍ക്ക് പണം സമ്പാദിക്കാനുള്ള പുതിയ വഴികൾ തുറക്കും. കട ബാധ്യതകളില്‍ നിന്ന് മോചനവും ലഭിക്കും.
7. നിങ്ങൾക്ക് ജീവിതത്തില്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും മോചനം നേടണമെങ്കില്‍ ചൊവ്വാഴ്ച 11 ആലില എടുത്ത് വൃത്തിയാക്കി, അതില്‍ ചന്ദനം കൊണ്ട് ശ്രീരാമൻ എന്ന് എഴുതി മാലയുണ്ടാക്കി ഹനുമാന് സമർപ്പിക്കുക. ഇപ്രകാരം ചെയ്യുന്നത് നിങ്ങളുടെ ജീവിതത്തിലെ സാമ്പത്തിക പ്രതിസന്ധി ഇല്ലാതാക്കും.
നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും സാമൂഹികവും മതപരവുമായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. Zee News ഇത് സ്ഥിരീകരിക്കുന്നില്ല. ഇതിനായി, നിങ്ങൾ ഒരു വിദഗ്ദ്ധന്റെ ഉപദേശം സ്വീകരിക്കണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...