Money Fraud Case: 130 കോടി രൂപയുടെ വായ്പ വാഗ്ദാനം ചെയ്ത് നടിയുടെ കയ്യിൽ നിന്നും 37 ലക്ഷം തട്ടി; പ്രതി അറസ്റ്റിൽ
Crime News: സൈബര്‍ സെല്ലിന്റെ സഹായത്തോടെ പാലാരിവട്ടം പോലീസിലെ പ്രത്യേക അന്വേഷണ സംഘം കൊല്‍ക്കത്തയിലെത്തിയാണ് ഇയാളെ പിടികൂടിയായത് കൂടിയത്
കൊച്ചി: വ്യവസായത്തിന് 130 കോടി രൂപയുടെ വായ്പ വാഗ്ദാനം ചെയ്ത് നടിയുടെ കയ്യിൽ നിന്നും 37 ലക്ഷം രൂപ തട്ടിയെടുത്ത കൊല്‍ക്കത്ത സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്‍ക്കത്ത രുചി ആക്ടീവ് ഏക്കേര്‍സ് ഫ്ലാറ്റിൽ താമസിക്കുന്ന യാസര്‍ ഇക്ബാലിനെയാണ് പാലാരിവട്ടം പോലീസ് പിടികൂടിയത്.
Also Read: പെട്രോൾ ഡീസൽ വില കുറച്ച് കേന്ദ്ര സര്‍ക്കാര്‍; പുതിയ നിരക്ക് ഇന്നുമുതൽ
ഇയാളുടെ കൂട്ടുപ്രതിക്കായി അന്വേഷണം നടക്കുന്നുണ്ട്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പാലാരിവട്ടം പോലീസിലെ പ്രത്യേക അന്വേഷണ സംഘം കൊല്‍ക്കത്തയിലെത്തിയാണ് ഇയാളെ പിടികൂടിയായത് കൂടിയത്. വ്യവസായ വായ്പ തരപ്പെടുത്തിക്കൊടുക്കാമെന്നു വിശ്വസിപ്പിച്ചാണ് ഇയാൾ നടിയുമായി സൗഹൃദം സ്ഥാപിച്ചത്. വായ്പ ലഭിക്കുന്നതിനായി തട്ടിപ്പ് സംഘത്തിന് കൊച്ചിയിലെ ഒരു ഹോട്ടലില്‍വെച്ച് 37 ലക്ഷം രൂപ കൈമാറിയെങ്കിലും വായ്പ ലഭ്യമാകാത്തതിനെ തുടര്‍ന്നാണ് പോലീസിൽ പരാതി നൽകിയത്.
Also Read: വരുന്ന ഒരു മാസത്തേക്ക് ഈ രാശിക്കാർ സൂര്യനെപ്പോലെ തിളങ്ങും, നിങ്ങളും ഉണ്ടോ?
സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ പ്രതികളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കൊല്‍ക്കത്തയിലെ ടാഗ്രാ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഒരു ഫ്‌ളാറ്റില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയായ യാസിര്‍ ഇക്ബാലിനെ സാഹസികമായാണ് അന്വേഷണ സംഘം പൊക്കിയത് . പ്രതിയെ ഉടനെ കൊച്ചിയിലെത്തിക്കുമെന്നാണ് സൂചന.
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.