Surya Gochar: വരുന്ന ഒരു മാസത്തേക്ക് ഈ രാശിക്കാർ സൂര്യനെപ്പോലെ തിളങ്ങും, നിങ്ങളും ഉണ്ടോ?

Sun Transit 2024: ജ്യോതിഷ പ്രകാരം സൂര്യൻ രാശി മാറിയിരിക്കുകയാണ്. സൂര്യൻ്റെ രാശി മാറ്റം ചില രാശിക്കാർക്ക് വരുന്ന ഒരു മാസത്തേക്ക് അടിപൊളി നേട്ടങ്ങൾ ലഭിക്കും.  ഏതൊക്കെ രാശിക്കാർക്ക് എന്തൊക്കെ ഗുണങ്ങളാണ് ലഭിക്കാൻ പോകുന്നതെന്ന് നോക്കാം

Surya Rashiparivartan: ജ്യോതിഷപ്രകാരം സൂര്യൻ മാർച്ച് 14 വ്യാഴാഴ്ച രാശി മാറി മീന രാശിയിൽ പ്രവേശിച്ചിരിക്കുകയാണ്. വരുന്ന ഒരു മാസത്തേക്ക് ഇവിടെ തുടരും. സൂര്യനെ ഗ്രഹങ്ങളുടെ രാജാവായിട്ടാണ് കണക്കാക്കുന്നത്

1 /8

Surya Rashiparivartan: ജ്യോതിഷപ്രകാരം സൂര്യൻ മാർച്ച് 14 വ്യാഴാഴ്ച രാശി മാറി മീന രാശിയിൽ പ്രവേശിച്ചിരിക്കുകയാണ്. വരുന്ന ഒരു മാസത്തേക്ക് ഇവിടെ തുടരും.

2 /8

സൂര്യനെ ഗ്രഹങ്ങളുടെ രാജാവായിട്ടാണ് കണക്കാക്കുന്നത്. സൂര്യൻ തൻ്റെ രാശിയിൽ മാറ്റം വരുത്തുമ്പോഴെല്ലാം, ഭൂമിയിലുള്ള എല്ലാ രാശികളിലും അതിന്റെ സ്വാധീനം ഉണ്ടാകും.

3 /8

സൂര്യന്റെ മീനത്തിലേക്കുള്ള പ്രവേശനം വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. സൂര്യൻ രാശി മാറുന്നതോടെ ശനിയുമായുള്ള അശുഭകരമായ യോഗം അവസാനിക്കും. സൂര്യന്റെ ഈ മാറ്റം ആർക്കൊക്കെ നേട്ടങ്ങൾ നൽകുമെന്ന് നമുക്ക് നോക്കാം...

4 /8

ഇടവം (Taurus):  സൂര്യന്റെ രാശിമാറ്റം ഈ രാശിക്കാരുടെ തൊഴിലിലും ബിസിനസിലും പുരോഗതിയുണ്ടാക്കും. നിങ്ങൾക്ക് അനുകൂലമായ അന്തരീക്ഷം ലഭിക്കും. സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. കിട്ടില്ലെന്ന് വിചാരിച്ച പണം തിരികെ കിട്ടും.  സുഖസൗകര്യങ്ങളും ആഡംബരങ്ങളും വർദ്ധിക്കും, ജോലിയിൽ വിജയം കൈവരിക്കും, ചില പ്രധാന ജോലികൾ സമയത്തുതന്നെ പൂർത്തിയാക്കും.  

5 /8

മിഥുനം (Gemini):  ഈ രാശിക്കാർക്കും ഈ സമയം തൊഴിൽരംഗത്ത് പുരോഗതിക്ക് സാധ്യത. ഒരു യാത്ര പോകാണ് യോഗം. ഈ സമയം ദാമ്പത്യ ജീവിതത്തിൽ സന്തോഷം നൽകും. മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കും,  സമ്പത്ത് വർദ്ധിക്കും.  

6 /8

കന്നി (Virgo): ഈ സമയം ഈ രാശികകർക്കും സമ്പത്തും ഐശ്വര്യവും സ്ഥാനമാനങ്ങളും സന്തോഷവും ലഭിക്കും. നിങ്ങളുടെ ഖജനാവ് നിറയ്ക്കാൻ കഴിയുന്ന പുതിയ വരുമാന സ്രോതസ്സുകൾ തെളിയും. സമൂഹത്തിൽ ആദരവ് വർദ്ധിക്കും, ജനങ്ങളുടെ ഇടയിലെ ആകർഷണ കേന്ദ്രമായിരിക്കും, തർക്കവിഷയങ്ങളിൽ നിന്നും ആശ്വാസം ലഭിക്കും.

7 /8

ധനു (Sagittarius):  ഈ സമയം ഇവരുടെ വരുമാനം വർദ്ധിക്കും, കടബാധ്യതയിൽ നിന്ന് മോചനം, കരിയറിൽ മികച്ച വിജയം, പ്രണയ ജീവിതം നല്ലതായിരിക്കും, വീട്ടിൽ സന്തോഷത്തിൻ്റെ അന്തരീക്ഷം ഉണ്ടാകും. കുട്ടികളിൽ നിന്നും സന്തോഷം ലഭിക്കും

8 /8

മകരം (Capricorn): സൂര്യൻ്റെ സംക്രമം മകരം രാശിക്കാരുടെ ജീവിതത്തിൽ നല്ല ദിവസങ്ങൾക്ക് തുടക്കമാകും. വ്യവസായികൾക്ക് നേട്ടമുണ്ടാകും, മതപരമായ പ്രവർത്തനങ്ങളിൽ താൽപര്യം വർദ്ധിക്കും, ചെലവുകൾ നിയന്ത്രിക്കുന്നതിൽ നിങ്ങൾ വിജയിക്കും, എല്ലാ വെല്ലുവിളികളും തരണം ചെയ്യും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola