Adimaliയിൽ വയോധികൻ മരിച്ച നിലയിൽ: മൃതദേഹത്തിൽ മുറിവുകൾ, മരിച്ചത് ഒറ്റക്ക് താമസിക്കുന്നയാൾ
വീടിൻറെ പ്രധാന വാതിലും ഗോപി കിടന്നിരുന്ന മുറിയും പുറത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു.
അടിമാലി: ഒറ്റക്ക് താമസിച്ചിരുന് വയോധികനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അടിമാലി (Adimali) കല്ലാർ സ്വദേശിയായ അറക്കൽ ഗോപി (64) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് ഗോപിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിൻറെ പ്രധാന വാതിൽ പുറത്ത് നിന്നും പൂട്ടിയ നിലയിലും മൃതദേഹം കണ്ടെത്തിയ മുറി പുറത്ത് നിന്നും പൂട്ടിയ നിലയിലുമായിരുന്നു. അതേസമയം മൃതദേഹത്തിൻറെ മുഖത്ത് ശരീര ഭാഗങ്ങളിലും പരിക്കുണ്ട്. മുറിവുകളും ഫോറൻസിക് വിഭാഗം കണ്ടെത്തിയിട്ടുണ്ട്.
ശനിയാഴ്ച (Saturday) സമീപത്തെ കുരിശുപാറ ജംങ്ഷനിൽ എത്തിയ ശേഷം തിരികെ വീട്ടിലേക്ക് പോയ ഗോപിയെ നാട്ടുാകാരും സമീപവാസികളും കണ്ടിരുന്നു. അതിനിടയിൽ8 മണിയോടെ കോതമംഗലത്തുള്ള ഗോപിയുടെ മകൾ ഗോപിയെ വിളിച്ചു. ഭക്ഷണം കഴിക്കുകയാണെന്ന് പിന്നീട് തിരിച്ച് വിളിക്കാമെന്ന് പറഞ്ഞുവെന്ന് ഗോപി പറഞ്ഞതായി മകൾ പോലീസിന് മൊഴി നൽകി. 12 വർഷം മുൻപാണ് ഗോപിയുടെ ഭാര്യ മരിച്ചത് ഇതിന് ശേഷം ഗോപി ഒറ്റയ്ക്കാണ്. വീട്ടിൽ കഴിയുന്നത്. എല്ലാദിവസവും രാവിലെ 8 മണിയോടെ ചായ കുടിക്കാൻ കുരിശുപാറയിൽ എത്താറുള്ള ഗോപിയെ പതിവില്ലാതെ കാണാതായപ്പോൾ കൂട്ടുകാരാണ് തിരഞ്ഞ് വീട്ടിലെത്തിയത്.
ALSO READ: Murder in Mumbai: കാമുകൻറെ സഹായത്തോടെ വാടകക്കൊലയാളിയെ കൊണ്ട് ഭർത്താവിനെ കൊലപ്പെടുത്തി പൊലീസുകാരി
വീടിൻറെ പിൻവാതിൽ തുറന്നു കിടക്കുന്നതും കണ്ടാണ് സംശയം തോന്നി ജനലിൻറെ വശത്തുകൂടി പരിശോധിച്ചത്. തുടർന്നാണ് പുറത്തുനിന്നു പൂട്ടിയ മുറിക്കുള്ളിലെ കട്ടിലിൽ ഗോപിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കേസിൽ അടിമാലി പോലീസ് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും വീടിനുള്ളിൽ പരിശോധന നടത്തി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷം മാത്രമെ കേസിൽ കൂടുതലെന്തെങ്കിലും പറയാനാവു എന്നാണ് പോലീസ് (Kerala Police) പറയുന്നത്. അടിമാലി സി.ഐക്കാണ് നിലവിൽ കേസിൻറെ അന്വേഷണ ചുമതല.
ALSO READ : Hyderabad ൽ പ്രണയഭ്യർഥന നിരസച്ചിതിനെ Software Engineer റെ Flat ൽ കയറി കുത്തി
അതേസമയം ഗോപിയുടെ മരണത്തിൽ അസ്വഭാവികത ആരോപിച്ച് ബന്ധുക്കളും രംഗത്ത് എത്തിയിട്ടുണ്ട്. ആരെങ്കിലും ഗോപിയെ അപായപ്പെടുത്തിയിരിക്കാമെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇത് സംബന്ധിച്ച് കൂടുതൽ അന്വേഷണം വേണമെന്നും അവർ ആവശ്യപ്പടുന്നു കേസിന് (Murder) പ്രത്യേക അന്വേഷണ സംഘം ആവശ്യമാണെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...