തൃശൂർ: തൃശ്ശൂരിൽ നടന്ന സദാചാര കൊലപാതകത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. ചിറക്കൽ സ്വദേശി അനസ് ആണ് പിടിയിലായത്. കൊലപാതകത്തിന് ശേഷം നാടുവിട്ട പ്രതി ഹരിദ്വാറിൽ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയ ഉടനെ പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. കേസിൽ നേരിട്ട് ഉൾപ്പെട്ടിട്ടുള്ള വ്യക്തിയാണ് ഈ അനസ്. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 8 ആയിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Moral Police Murder: സഹറിന്റെ കൊലപാതകം: പ്രതികൾക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി പോലീസ്


ഫെബ്രുവരി പതിനെട്ടിന് വനിതാ സുഹൃത്തിനെ കാണാനെത്തിയ ബസ് ഡ്രൈവറായ സഹറിനെ എട്ട് യുവാക്കൾ മർദ്ദിച്ചിരുന്നു. മർദ്ദനത്തിൽ സഹറിന്റെ വൃക്കകള്‍ തകരാറിലാകുകയും വാരിയെല്ലിന് ഗുരുതരമായി ക്ഷതമേൽക്കുകയും ചെയ്തിരുന്നു. തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സഹറിന്റെ ജീവൻ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നിലനിര്‍ത്തിയിരുന്നത്. പക്ഷെ ചികിത്സയിലിരിക്കെ മാർച്ച് ഏഴിന് സഹർ മരിക്കുകയായിരുന്നു.  ഏതാണ്ട് 17 ദിവസത്തോളം സഹര്‍ തൃശൂരിലെ സ്വകാര്യ ആശുപത്രി മെഡിക്കൽ കോളേജിൽ കിടന്നത്. 


Also Read: Lakshmi Narayana Yoga: ബുധ-ശുക്ര സംയോഗം സൃഷ്ടിക്കും ലക്ഷ്മീ നാരായണ യോഗം; ഈ രാശിക്കാർക്ക് സമ്പത്തും ഭാഗ്യവും ഇരട്ടിക്കും!


സംഭവത്തെ തുടർന്ന് ഫെബ്രുവരി 21 ന് ചേർപ്പ് പോലീസിന് പരാതി ലഭിച്ചതിനെ തുടർന്ന് മർദ്ദനത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിരുന്നു.  സംഭവത്തിന് ശേഷം ഒരാഴ്ചയോളം പ്രതികൾ നാട്ടിൽ തന്നെ ഉണ്ടായിരുന്നു. ശേഷം പോലീസ് അന്വേഷണം ആരംഭിച്ചതോടെ പ്രതികൾ നാടുവിടുകയായിരുന്നു. ഇതിനിടയിൽ ഇവർക്കെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.