Karipur Gold Smuggling Case: ഒരാൾ കൂടി അറസ്റ്റിൽ
മുഖ്യപ്രതി അര്‍ജുന്‍ ആയങ്കിയെ സഹായിച്ച അജ്മലിനെയാണ് അറസ്റ്റ് ചെയ്തത്.
കണ്ണൂര്‍: കരിപ്പൂർ സ്വര്‍ണക്കടത്ത് കേസില്‍ (Karipur Gold Smuggling Case) ഒരാള്‍ കൂടി അറസ്റ്റിൽ. മുഖ്യപ്രതി അര്‍ജുന്‍ ആയങ്കിയെ സഹായിച്ച അജ്മലിനെയാണ് അറസ്റ്റ് ചെയ്തത്.
കേസിലെ പ്രതികൾക്ക് സിം കാർഡ് നൽകിയത് ഇയാളാണ്. ഇതിനിടയിൽ അര്‍ജുന്‍ ആയങ്കിക്ക് (Arjun Ayanki) അന്തര്‍സംസ്ഥാന ബന്ധമുണ്ടെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചിട്ടുണ്ട്.
അറസ്റ്റിലായ അജ്മൽ കണ്ണൂര്‍ സ്വദേശിയാണ്. കസ്റ്റംസ് ഒന്‍പത് മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷമാണ് അജ്മലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
അജ്മല്‍ തന്റെ മാതാവിന്റെ തിരിച്ചറിയല്‍ രേഖ ഉപയോഗിച്ച് അര്‍ജുന്‍ ആയങ്കിയ്ക്കും (Arjun Ayanki) മുഹമ്മദ് ഷാഫിയ്ക്കും സിം കാര്‍ഡ് എടുത്ത് നല്‍കിയിരുന്നു. കൂടാതെ സ്വര്‍ണക്കടത്തിനും സ്വര്‍ണം അപഹരിക്കുന്നതിനും അജ്മലിന് പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
ഇതിനിടയിൽ ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി മുഹമ്മദ് ഷാഫിയെ ഇന്നലെ ചോദ്യം ചെയ്യലിന് ശേഷം വിട്ടയിച്ചിരുന്നു. എന്നാൽ ചോദ്യം ചെയ്യലിനായി ഷാഫിയെ വീണ്ടും വിളിപ്പിക്കുമെന്ന് പൊലീസ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...