ഉപയോഗിച്ചത് സഞ്ജിത്തിൻറെ കാർ? മുഖം മൂടി ധരിക്കാത്ത അക്രമികൾ , സുബൈറിൻറെ കൊലയിൽ വെളിപ്പെടുത്തലുകൾ
സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി മരിച്ച സുബൈറിൻറെ പിതാവ് രംഗത്ത്
പാലക്കാട്: എലപ്പുള്ളിയിൽ എസ്ഡിപിഐ പ്രവർത്തകൻ സുബൈറിൻറെ കൊലപാതകത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ. ഉച്ചക്ക് ഒരുമണിയോടെയാണ് അക്രമം ഉണ്ടായത്. രണ്ട് കാറുകളിലായി എത്തിയ സംഘം സുബൈറിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
അതേസമയം സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി മരിച്ച സുബൈറിൻറെ പിതാവ് രംഗത്ത്. എത്തിയ അക്രമി സംഘം മുഖം മൂടി ധരിച്ചിരുന്നില്ലെന്നും ഇവരെ കണ്ടാൽ തിരിച്ചറിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
അക്രമികൾ എത്തിയ വെള്ള ഇയോൺ കാർ നേരത്തെ കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകൻ സഞജിത്തിൻറേതാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. വാഹനം പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
സംസ്ഥാനത്ത് ജാഗ്രത
അതേസമയം പാലക്കാട്ടെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിൻറെ കൊലയിൽ സംസ്ഥാനത്ത് ഡിജിപി ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. തുടർ സംഭവങ്ങൾ തടയുകയാണ് ലക്ഷ്യം.
വെള്ളിയാഴ്ച ഉച്ചയോടെയാണ് പിതാവിനൊപ്പം പള്ളിയിൽ നിസ്കരിച്ച് മടങ്ങിയ സുബൈറിനെ അക്രമി സംഘം കാറിച്ച് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തിയത്.അതേസമയം രാഷ്ട്രീയ വൈര്യമാണോ കൊലക്ക് പിന്നിലെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.
ALSO READ: പാലക്കാട് SDPI പ്രവർത്തകനെ പട്ടാപ്പകൽ വെട്ടിക്കൊന്നു
നവംബര്‍ 15 രാവിലെയാണ് പാലക്കാട് മമ്പറത്ത് ഭാര്യക്കൊപ്പം ബൈക്കില്‍ സഞ്ചരിച്ച സഞ്ജിത്തിനെ അഞ്ചംഗ സംഘം കാറിടിച്ച് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തിയത്. ഇതിൻറ വൈരാഗ്യമാണോ സുബൈറിൻറെ കൊലക്ക് പിന്നിലെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക