പാലക്കാട്:  എലപ്പുള്ളിയിലെ എസ്ഡിപിഐ പ്രവർത്തകൻ സുബൈർ വധക്കേസിലെ പ്രതികളുമായി പോലീസ് ഇന്ന്  തെളിവെടുപ്പ് നടത്തും. ഈ കേസിൽ അറസ്റ്റിലായ രമേഷ്, ശരവണൻ, ആറുമുഖൻ എന്നിവരെ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി മൂന്നു ദിവസത്തേയ്ക്ക് കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ കേസിൽ കൂടുതൽ പ്രതികളുണ്ടോയെന്ന കാര്യത്തിൽ വ്യക്തത വരും.  സുബൈറിനെ വെട്ടിക്കൊലപ്പെടുത്തിയതിന്റെ പ്രതികാരമെന്നോണം കൊലപ്പെടുത്തിയ ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസന്റെ കൊലയാളികളെ അന്വേഷണം സംഘം തിരഞ്ഞു നടക്കുന്നുണ്ട്.   കേസിൽ 13 പേരെ അറസ്റ്റ് ചെയ്തെതെങ്കിലും കൊല നടത്തിയ സംഘത്തിലെ ആറു പേരിൽ മൂന്നു പേരെ മാത്രമാണ് ഇതുവരെ പിടിക്കാൻ കഴിഞ്ഞത്.  


Also Read: Palakkad Subair Murder Case: മൂന്ന് ആർഎസ്എസ് -ബിജെപി പ്രവർത്തകർ അറസ്റ്റിൽ


പാലക്കാട് വിഷു ദിനത്തിൽ ഉച്ചയ്ക്ക് പള്ളിയില്‍ നിന്നും നിസ്ക്കാരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ ഉപ്പയുടെ കണ്‍മുന്നില്‍ വെച്ചാണ് സുബൈറിനെ (Subair Murder Case) അക്രമികൾ വെട്ടിക്കൊലപ്പെടുത്തിയത്.  ബൈക്കിൽ വരുകയായിരുന്ന സുബൈറിനെ രണ്ടു കാറിലെത്തിയ അക്രമികൾ ഇടിച്ചിട്ടശേഷമായിരുന്നു വെട്ടിക്കൊലപ്പെടുത്തിയത്. അതിന്റെ വൈരാഗ്യത്തിലാണ് പിറ്റേ ദിവസം തന്നെ ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസനെ കടയിൽ കയറി വെട്ടിക്കൊന്നത്. 


Also Read: Viral Video: പെരുമ്പാമ്പും മുതലയും നേർക്കുനേർ, പിന്നെ സംഭവിച്ചത്..! 


സുബൈറിന്റെ പോസ്റ്റുമോർട്ടം ജില്ലാ ആശുപത്രിയിൽ നടന്നുകൊണ്ടിരുന്നപ്പോൾ തന്നെ അവർ ശ്രീനിവാസന്റെ കൊല്ലാൻ പദ്ധതിയിട്ടുവെന്നാണ് പോലീസ് പറയുന്നത്.  ശ്രീനിവാസന്റെ കൊല നടത്തിയവർ സുബൈറിന്റെ പോസ്റ്റുമോർട്ട സമയത്ത് ആ പരിസരത്തുണ്ടായിരുന്നുവെന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.