Palakkad Subair Murder Case: മൂന്ന് ആർഎസ്എസ് -ബിജെപി പ്രവർത്തകർ അറസ്റ്റിൽ

Palakkad Subair Murder Case: എസ്ഡിപിഐ പ്രവർത്തകൻ സുബൈറിനെ പട്ടാപ്പകൽ വെട്ടിക്കൊന്ന കേസിൽ മൂന്ന് ആർഎസ്എസ്-ബിജെപി പ്രവർത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തിയാതായി റിപ്പോർട്ട്. 

Written by - Zee Malayalam News Desk | Last Updated : Apr 19, 2022, 12:13 PM IST
  • സുബൈർ വധ കേസിൽ മൂന്ന് ആർഎസ്എസ് -ബിജെപി പ്രവർത്തകർ അറസ്റ്റിൽ
  • ശരവൺ, ആറുമുഖൻ, രമേശ്‌ എന്നിവരാണ് അറസ്റ്റിലായത്
  • രമേശ് മുന്‍പ് കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ ഉറ്റസുഹൃത്താണ്
Palakkad Subair Murder Case: മൂന്ന് ആർഎസ്എസ് -ബിജെപി പ്രവർത്തകർ അറസ്റ്റിൽ

പാലക്കാട്: Palakkad Subair Murder Case: എസ്ഡിപിഐ പ്രവർത്തകൻ സുബൈറിനെ പട്ടാപ്പകൽ വെട്ടിക്കൊന്ന കേസിൽ മൂന്ന് ആർഎസ്എസ്-ബിജെപി പ്രവർത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തിയാതായി റിപ്പോർട്ട്. 

കേസിൽ ശരവൺ, ആറുമുഖൻ, രമേശ്‌ എന്നിവരാണ് അറസ്റ്റിലായത്. ഇതിൽ രമേശ് മുന്‍പ് കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ ഉറ്റസുഹൃത്താണെന്നും. ഇയാളാണ് സുബൈർ വധത്തിലെ സൂത്രധാരനെന്നാണ്  പോലീസ് പറയുന്നത്. 

Also Read: സുബൈറിന്റെ പോസ്റ്റുമോർട്ടം സമയത്ത് ശ്രീനിവാസന്റെ കൊലയാളികൾ ആശുപത്രിയിൽ; നിർണ്ണായക തെളിവുകൾ പുറത്ത് 

 

സുബൈറിനെ കൊലപ്പെടുത്താനായി നടത്തിയ മൂന്നാം ശ്രമമാണിതെന്നും നേരത്തെ രണ്ടുവട്ടം പ്രതികൾ കൊലപാതക ശ്രമം നടത്തിയെങ്കിലും പൊലീസ് പട്രോളിം​ഗ് ഉണ്ടായതിനാൽ ശ്രമം ഉപേക്ഷിച്ചെന്നും പ്രതികൾ മൊഴി നൽകിയതായിട്ടാണ് റിപ്പോർട്ട്.  മാത്രമല്ല സഞ്ജിത്തിന്റെ കൊലപാതകത്തിലുള്ള പ്രതികാരമാണ് സുബൈർ വധമെന്നും പോലീസ് വ്യക്തമാക്കി.  

കൂടുതൽ പേർക്ക് ഈ കേസിൽ ബന്ധമുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.  പാലക്കാട് ജില്ലയിലും പരിസരത്തുമായി ഒളിവിൽ കഴിഞ്ഞ ഇവരെ ഇന്നലെയാണ് പോലീസ് അറസ്റ്റു ചെയ്തത്.  ഇവരെ രസഹ്യ കേന്ദ്രത്തിൽ കൊണ്ടുപോയി പോലീസ് ചോദ്യം ചെയ്തു വരികയായിരുന്നു. 

Also Read: Viral Video: വേദിയിൽ വധുവിനെ അവഗണിച്ച് മറ്റൊരു പെൺകുട്ടിയോട് സംസാരിക്കുന്ന വരൻ, ശേഷം സംഭവിച്ചത്..!

കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് പള്ളിയിൽ നിന്നും നിസ്‌ക്കാരം കഴിഞ്ഞു പിതാവിനൊപ്പം ബൈക്കിൽ വരികയായിരുന്ന സുബൈറിനെ ബൈക്കിടിച്ചിട്ടശേഷം ഒരു സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സുബൈറിന്റെ ശരീരത്തിൽ നിരവധി വെട്ടുകളേറ്റിട്ടുണ്ട്.  സംഭവം നടന്ന ഉടൻ തന്നെ സുബൈറിനെ മലപ്പുറം ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News