Chennai: പിറന്നത് പെണ്‍കുട്ടി, ശ്വാസംമുട്ടിച്ചുകൊലപ്പെടുത്തിയ മാതാപിതാക്കള്‍..


COMMERCIAL BREAK
SCROLL TO CONTINUE READING

മ​ധു​ര ഉ​സി​ലം​പ​ട്ടി​യി​ലാണ് സംഭവം.  ഒരുകാലത്ത് പെണ്‍   ശിശുഹത്യയ്ക്ക് കുപ്രസിദ്ധി നേടിയ  സ്ഥലമാണ്  മ​ധു​ര ഉ​സി​ലം​പ​ട്ടി​.  


ഒ​രാ​ഴ്​​ച മുന്‍പ്‌ ​​ ജ​നി​ച്ച പെ​ണ്‍​കു​ഞ്ഞി​നെ മാ​താ​പി​താ​ക്ക​ള്‍ ശ്വാ​സം​മു​ട്ടി​ച്ച്‌​ കൊ​ല​പ്പെ​ടു​ത്തി​യെന്നാണ് കേസ്.  ഉ​ത്ത​പ്പ​നാ​യ്​​ക്ക​നൂ​ര്‍ പാ​റ​പ​ട്ടി​യി​ലെ ക​ര്‍​ഷ​ക തൊ​ഴി​ലാ​ളി​ക​ളാ​യ ചി​ന്ന​സാ​മി-​ശി​വ​പ്രി​യ​ങ്ക ദമ്പതികളാണ് ​ പ്ര​തി​ക​ള്‍. ഇ​വ​ര്‍​ക്ക്​ എ​ട്ടും മൂ​ന്നും വ​യ​സ്സാ​യ ര​ണ്ട്​ പെ​ണ്‍​മ​ക്ക​ളു​ണ്ട്. മൂന്നാമത് ജനിച്ചതും പെണ്‍കുട്ടിയനെന്നറിഞ്ഞ ഇവര്‍ കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നു.


ഫെ​ബ്രു​വ​രി പ​ത്തി​നാ​ണ്​ പ​ള​നി​യ​പ്പം​പ​ട്ടി ഗ​വ. ആ​ശു​പ​ത്രി​യി​ല്‍ ഇ​വ​ര്‍​ക്ക്​ മൂ​ന്നാ​മ​​ത്തെ പെ​ണ്‍​കു​ഞ്ഞും ജ​നി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ​ ശ്വാ​സം​മു​ട്ട​ല്‍ അ​നു​ഭ​വ​പ്പെ​ട്ട​താ​യി പ​റ​ഞ്ഞ്​ ര​ക്ഷി​താ​ക്ക​ള്‍ കു​ട്ടി​യെ ഉ​സി​ലം​പ​ട്ടി ഗ​വ. ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു. പ​രി​ശോ​ധ​ന​യി​ല്‍ കു​ഞ്ഞ്​ നേ​ര​ത്തെ മ​ര​ണ​പ്പെ​ട്ടി​രു​ന്ന​താ​യി ഡോ​ക്​​ട​ര്‍​മാ​ര്‍ അ​റി​യി​ച്ചു. 


Also read: Unnao Girls Death : പെൺക്കുട്ടികളുടെ ശരീരത്ത് മുറവുകളില്ല, അന്വേഷണത്തിനായി ആറം​ഗ സംഘത്തെ നിയമിച്ചുയെന്ന് UP Police


കുഞ്ഞിനെ പ​രി​ശോധിച്ച വേളയില്‍  കു​ഞ്ഞിന്‍റെ മു​ഖ​ത്ത്​  നഖത്തിന്‍റെ പാടുകള്‍ ക​ണ്ട്​ സം​ശ​യി​ച്ച ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ പോലീസിനെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന്​ വെ​ള്ളി​യാ​ഴ്​​ച മ​ധു​ര ഗ​വ. രാ​ജാ​ജി ആ​ശു​പ​ത്രി​യി​ല്‍ ന​ട​ന്ന പോ​സ്​​റ്റു​മോ​ര്‍​ട്ട​ത്തി​ലാ​ണ്​ കു​ട്ടി​യെ  ശ്വാ​സം​മു​ട്ടി​ച്ച്‌​ കൊ​ല​പ്പെ​ടു​ത്തി​യ​താ​യി ക​ണ്ടെ​ത്തി​യ​ത്. 


Also read: Telangana Brutal Murder: സർക്കാരിനെതിരെ കേസുകൾ നടത്തുന്ന അഭിഭാഷക ദമ്പതികളെ നടുറോഡിലിട്ട് വെട്ടിക്കൊന്നു,മൂന്ന് പേർ അറസ്റ്റിൽ-video


സംഭവത്തില്‍ മാ​താ​പി​താ​ക്ക​ളെ പോ​ലീ​സ്​ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത്​ ചോ​ദ്യം ചെ​യ്യു​ന്നു. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് രാ​ജ്യ​ത്ത്​ ഏ​റ്റ​വും കൂ​ടു​ത​ല്‍ പെ​ണ്‍​ശി​ശു​ഹ​ത്യ​ക​ള്‍ ന​ട​ന്ന സ്ഥ​ല​മാ​ണ്​ മ​ധു​ര ജി​ല്ല​യി​ലെ ഉ​സി​ലം​പ​ട്ടി. 90ക​ളി​ലാ​ണ്​ ഏ​റ്റ​വും കൂ​ടു​ത​ല്‍ സം​ഭ​വ​ങ്ങ​ള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.